മുഖത്തെ കരിവാളിപ്പും ചുളിവും ഓർത്ത് ഇനി ടെൻഷൻ വേണ്ട, പരീക്ഷിക്കാം അസ്സൽ ഫ്രൂട്ട് ഫെയ്സ് മാസ്ക്
നല്ല തിളങ്ങുന്ന ചർമം. ഏതുപ്രായത്തിലുള്ളവരുടെയും ആഗ്രഹം സ്വന്തം ചർമം ചുളിവുകളില്ലാതെ, തിളക്കമാർന്നതാകാനാണ്. ജീവിത സാഹചര്യങ്ങളും ജോലിസ്ഥലത്തെ അസ്വസ്ഥതകളും ഉറക്കക്കുറവുമെല്ലാം ചർമത്തിന് വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ ചർമത്തിനെ അങ്ങനെയങ്ങ് വിടാൻ പറ്റുമോ? വീട്ടിൽ നിന്നു കിട്ടുന്ന ചില

ഏതുപ്രായത്തിലുള്ളവരുടെയും ആഗ്രഹം സ്വന്തം ചർമം ചുളിവുകളില്ലാതെ, തിളക്കമാർന്നതാകാനാണ്. ജീവിത സാഹചര്യങ്ങളും ജോലിസ്ഥലത്തെ അസ്വസ്ഥതകളും ഉറക്കക്കുറവുമെല്ലാം ചർമത്തിന് വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ ചർമത്തിനെ അങ്ങനെയങ്ങ് വിടാൻ പറ്റുമോ? വീട്ടിൽ നിന്നു കിട്ടുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യ സംരക്ഷിച്ചാലോ? സൗന്ദര്യ സംരക്ഷണത്തിൽ പഴങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മുഖം തിളങ്ങാനും ചർമത്തിന് പ്രായക്കൂടുതൽ തോന്നാതിരിക്കാനുമൊക്കെ പഴങ്ങൾ സഹായിക്കും. ചർമത്തിന് തിളക്കവും നിറവും നൽകാനായി ഉപയോഗിക്കാവുന്ന ഏതാനും ചില ഫെയ്സ് മാസ്കുകൾ പരിചയപ്പെടാം.
Read More: തിളക്കമാർന്ന ചർമത്തിന് പരീക്ഷിക്കാം ഗ്രീൻ ടീ, എളുപ്പത്തിൽ തയാറാക്കാവുന്ന ഫെയ്സ് പാക്കുകൾ
∙ആപ്പിൾ ഫെയ്സ് മാസ്ക് : ചർമത്തിലെ രക്തയോട്ടവും കൊളീജൻ ഉത്പാദനവും വർധിപ്പിക്കാൻ ഈ ഫെയ്സ് മാസ്ക് സഹായിക്കുന്നു. ഒരു ആപ്പിൾ എടുത്ത് കഷ്ണങ്ങളാക്കി അതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന്ശേഷം കഴുകി കളയാം.
∙നേന്ത്രപ്പഴ ഫെയ്സ് മാസ്ക് : ചർമം മോയിസ്ചറൈസ് ചെയ്യാനും ചർമത്തിന് സംരക്ഷണമൊരുക്കാനും ഈ ഫെയ്സ് മാസ്ക്കിന് സാധിക്കും. ഒരു പഴവും ഒരു സ്പൂൺ തേനുമാണ് ആവശ്യമുള്ള വസ്തുക്കൾ. ഇത് മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കണം. മുഖത്തു പുരട്ടി 15 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം.
Read More: ഉണക്കമുന്തിരിയോട് നോ പറയല്ലേ, ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരം
∙തണ്ണിമത്തൻ ഫെയ്സ് മാസ്ക് : ചർമത്തിന് മിനുസവും ആർദ്രതയതും ലഭിക്കാൻ ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കാം. രണ്ട് കഷ്ണം തണ്ണിമത്തൻ, ഒരു സ്പൂൺ തൈര്, രണ്ട് തുള്ളി നാരങ്ങാനീര് എന്നിവയാണ് ആവശ്യമുള്ളത്. ഇതു നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
∙പപ്പായ ഫെയ്സ് മാസ്ക് : പപ്പായയിലുള്ള എൻസൈമുകൾക്ക് ചർമത്തിന് തിളക്കം നൽകാൻ സാധിക്കും. രണ്ടോ, മൂന്നോ കഷ്ണം പപ്പായ എടുത്ത് അതിലേക്ക് ഒരു സ്പൂൺ റോസ്‌വാട്ടര്‍ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം.
Content Highlights: Fruit face masks for glowing skin