സൗന്ദര്യ സംരക്ഷണം എളുപ്പത്തിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ടാണെങ്കിൽ നന്നായിരിക്കും എന്നു ചിന്തിക്കുന്നവരാണ് പലരും. വീട്ടിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ചർമത്തിൽ മാജിക് കാണിക്കാൻ പറ്റുമെങ്കിൽ അതെത്ര നല്ല കാര്യമാണല്ലേ. എന്നാൽ ഇനി അക്കാര്യം ആലോചിച്ച് ടെൻഷനടിക്കേണ്ട, നിങ്ങളെ സുന്ദരിയാക്കാനുള്ള ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണം എളുപ്പത്തിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ടാണെങ്കിൽ നന്നായിരിക്കും എന്നു ചിന്തിക്കുന്നവരാണ് പലരും. വീട്ടിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ചർമത്തിൽ മാജിക് കാണിക്കാൻ പറ്റുമെങ്കിൽ അതെത്ര നല്ല കാര്യമാണല്ലേ. എന്നാൽ ഇനി അക്കാര്യം ആലോചിച്ച് ടെൻഷനടിക്കേണ്ട, നിങ്ങളെ സുന്ദരിയാക്കാനുള്ള ഒരു വിദ്യ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ നെയ്യ്.

വിറ്റമിൻ എ, ഇ എന്നിവ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചേർന്ന് ചർമത്തിന് പുതുജീവനേകി ചർമത്തെ മൃദുലമാക്കും ചെറുപ്പം നിലനിർത്താനും സഹായിക്കും. 

ADVERTISEMENT

Read More: താരനും മുടി കൊഴിച്ചിലും ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? ശീലങ്ങളില്‍ മാറ്റം വരുത്താം

∙കറുത്ത പാടുകളോട് ബൈ
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറാനും ഒരു നുള്ള് നെയ്യ് മതി. നെയ്യ് എടുത്ത് കണ്ണിനു താഴെ ചെറുതായി മസാജ് ചെയ്യുന്നത് നല്ലതാണ്. 15 മിനിറ്റിനുശേഷം നനവുള്ള കോട്ടൺ കൊണ്ട് തുടച്ചു കളയാം. ചുളിവുകളും കറുത്ത പാടുകളും കുറയുന്നത് കാണാം. 

ADVERTISEMENT

∙സൂപ്പർ ഫെയ്സ്മാസ്ക്
മൂന്ന് ടേബിൾസ്പൂൺ ഓട്സിൽ ഒരു ടീസ്പൂണ്‍ വീതം നെയ്യ്, തേൻ, തൈര് എന്നിവ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തിളക്കമുള്ള മൃദുലമായ ചർമം സ്വന്തമാക്കാൻ ഈ ഒരൊറ്റ ഫെയ്സ്മാസ്ക്ക് മതി. 

∙സൂപ്പർ മോയ്സ്ചറൈസർ

ADVERTISEMENT

രാത്രിയിൽ ക്ലെൻസിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ് എടുത്ത് മുഖത്തു തടവുക. മുകളിലേക്കും താഴേക്കും എന്ന രീതിയിൽ ഏതാണ്ട് മൂന്നു നാലു മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ഈർപ്പമുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കളയുക. ചർമം മൃദുവാകാനും മിനുസമുള്ളതാകാനും മികച്ച വഴിയാണിത്. 

Read More: ചർമത്തിന് മാറ്റു കൂട്ടാൻ മറക്കാതെ പാലിക്കാം ഈ 5 രഹസ്യങ്ങൾ

∙വരണ്ട മുടിയ്ക്ക് ഗുഡ്ബൈ
ഫാറ്റി ആസിഡ് അടങ്ങിയ നെയ്യ് മുടിയെ സോഫ്റ്റ് ആക്കും. വരണ്ട മുടിയിൽ ഈർപ്പം ഒട്ടും ഉണ്ടാകില്ല. തലമുടിയിൽ നെയ്യ് പുരട്ടി വേരു മുതൽ താഴേക്ക് തടവുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയാം. ഇത് മുടി വളരാൻ നല്ലതാണ്.

∙നെയ്യ് കൊണ്ടൊരു ഹെയർ മാസ്ക്
ഒരു ടീസ്പൂൺ വെളിച്ചെണ്ണയില്‍ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ചൂടുള്ള ഒരു ടവൽ കൊണ്ട് 20 മിനിറ്റ് പൊതിഞ്ഞു വയ്ക്കുക. ഒരു പ്ലാസ്റ്റിക് ഷവർ ക്യാപ് ധരിച്ച് ഈ മാസ്ക് രാത്രി വയ്ക്കുക. ശക്തിയേറിയ ഈ കണ്ടീഷണർ മുടിയുടെ ആരോഗ്യം വീണ്ടെടുക്കും. 

Content Highlights: How Ghee Can Give You the Perfect Skin and Hair

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT