കഴുത്തിന് ചുറ്റുമുള്ള കറുപ്പു നിറമാണോ പ്രശ്നം? വിഷമിക്കേണ്ട, പ്രതിവിധിയുണ്ട്
പിഗ്മെന്റേഷനും കഴുത്തിനു ചുറ്റുമുള്ള കറുപ്പുമെല്ലാം ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം പോലും ഇത് ഇല്ലാതാക്കുകയാണ്. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിന്‍കെയര്‍ പ്രൊഡക്ട്‌സിന്റെ കെമിക്കലുമെല്ലാം ഇത്തരം

പിഗ്മെന്റേഷനും കഴുത്തിനു ചുറ്റുമുള്ള കറുപ്പുമെല്ലാം ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം പോലും ഇത് ഇല്ലാതാക്കുകയാണ്. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിന്‍കെയര്‍ പ്രൊഡക്ട്‌സിന്റെ കെമിക്കലുമെല്ലാം ഇത്തരം കറുപ്പു നിറത്തിന് കാരണമാകാം. കൂടാതെ അമിത വണ്ണക്കാരിലും പ്രമേഹ രോഗികളിലും ഫംഗസ് ഇന്‍ഫെക്ഷന്‍, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരിലും കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കാരണം എന്ത് തന്നെയായാലും ഇതെങ്ങനെ പരിഹരിക്കാം എന്നു നോക്കാം. വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ പരീക്ഷിച്ച് ഇതിനു പ്രതിവിധി കണ്ടെത്താം.
∙തൈരും ചെറുനാരങ്ങയും ധാരാളം
ചര്‍മത്തിന് നിറം നല്‍കുന്ന പ്രകൃതിദത്ത എന്‍സൈമുകളാല്‍ സമ്പന്നമാണ് തൈര്. തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴുത്തിലെ കറുപ്പ് കളയാനൊരു മരുന്നുണ്ടാക്കാം. ഇതിലേക്ക് അല്‍പ്പം അരിപ്പൊടി കൂടി ചേര്‍ത്താല്‍ ഒന്നുകൂടെ കളറായി. ഇതു മൂന്നും നന്നായി മിക്‌സ് ചെയ്ത ശേഷം ഈ മിശ്രിതം കഴുത്തില്‍ കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടാം. പത്ത് മിനുട്ടിനു ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും ഈ വിദ്യ പരീക്ഷിക്കുകയാണെങ്കില്‍ മികച്ച റിസല്‍ട്ട് ലഭിക്കുമെന്നതില്‍ സംശയമില്ല.
∙തൈരിനൊപ്പം പപ്പായ ചേര്‍ത്താലും പരിഹാരം
തൈരിനൊപ്പം പഴുത്ത പപ്പായ ഉടച്ചു ചേര്‍ത്ത് മിശ്രിതം തയാറാക്കാം. ഇത് കഴുത്തിനു ചുറ്റും പുരട്ടുക. പിന്നീട് കഴുകിക്കളയാം. കറുപ്പുനിറമകറ്റാന്‍ നല്ലൊരു മരുന്നാണിത്. കണ്ണിനു താഴെയുള്ള കറുപ്പു നീക്കാനും ഇത് നല്ലതാണ്. മാത്രമല്ല, മുഖത്തിന് നല്ല നിറം കിട്ടാനും സഹായിക്കും. തൈരിനൊപ്പം കാരറ്റ് ജ്യൂസ് ചേര്‍ത്താലും ഇതേ ഗുണം തന്നെ ലഭിക്കും. ചര്‍മത്തെ മോയ്സ്ചറൈസ് ചെയ്യാനും കൂടുതല്‍ മൃദുവാക്കാനും തൈര് സഹായകമാകും.
Read More: താരനും മുടി കൊഴിച്ചിലും ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? ശീലങ്ങളില്‍ മാറ്റം വരുത്താം
∙കറ്റാര്‍ വാഴ വിട്ടൊരു കളിയില്ല
ചര്‍മസംരക്ഷണത്തിന് യാതൊന്നും നോക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ ജെല്‍. സൗന്ദര്യ സംരക്ഷണത്തിന് ഇത്രയധികം ഉപയോഗിക്കപ്പെടുന്ന മറ്റൊന്നുണ്ടാകില്ല. കറ്റാര്‍ വാഴയുടെ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് ഇതുപയോഗിച്ച് കഴുത്തിന് ചുറ്റും മസാജ് ചെയ്യാം. പത്തു മിനുട്ടോളം ഇങ്ങനെ ചെയ്ത ശേഷം കഴുകിക്കളയാം. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ തന്നെ കഴുത്തിലെ കറുപ്പ് നന്നായി കുറയും. കറ്റാര്‍വാഴ ജെല്ലിനൊപ്പം ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഇത് പരീക്ഷിക്കാം.
Content Highlights: The Ultimate Guide to Cure Dark Circles and Pigmentation Around Your Neck