എണ്ണമയമുള്ള ചർമം ഇന്ന് പലരുടെയും ഒരു വലിയ തലവേദനയാണ്. കാലാവസ്ഥയിലുള്ള മാറ്റവും ഹോർമോൺ വ്യതിയാനവുമെല്ലാം എണ്ണമയമുള്ള ചർമത്തിന് കാരണമാകാറുണ്ട്. സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉല്‍പ്പാദിപ്പിക്കുന്നതു മൂലമാണ് എണ്ണമയമുള്ള ചര്‍മം ഉണ്ടാകുന്നത്. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാന്‍ ഇടയാക്കും. ഇത് പലപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണമയമുള്ള ചർമം ഇന്ന് പലരുടെയും ഒരു വലിയ തലവേദനയാണ്. കാലാവസ്ഥയിലുള്ള മാറ്റവും ഹോർമോൺ വ്യതിയാനവുമെല്ലാം എണ്ണമയമുള്ള ചർമത്തിന് കാരണമാകാറുണ്ട്. സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉല്‍പ്പാദിപ്പിക്കുന്നതു മൂലമാണ് എണ്ണമയമുള്ള ചര്‍മം ഉണ്ടാകുന്നത്. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാന്‍ ഇടയാക്കും. ഇത് പലപ്പോഴും മുഖക്കുരു  ഉണ്ടാകുന്നതിന് കാരണമാകും. കാരണമെന്തായാലും എണ്ണമയമുള്ള ചർമത്തിൽ നിന്ന് രക്ഷനേടാനുള്ള പോംവഴിയാണ് എല്ലാവർക്കും ആവശ്യം. ചർമത്തെ പരിപാലിക്കാൻ പാലിക്കാം ഇക്കാര്യങ്ങൾ. 

മറക്കാതെ മുഖം കഴുകാം

ADVERTISEMENT

മുഖം കഴുകുന്നത് ഓയിലി ചർമമുള്ളവർക്ക് ഏറെ നല്ലതാണ്. മുഖത്ത് എണ്ണമയമുള്ളതായി തോന്നുന്ന സമയങ്ങളിൽ വീര്യം കുറഞ്ഞ സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് മുഖം കഴുകാം. എന്നുകരുതി എപ്പോഴും മുഖം കഴുകുന്നതും നല്ലതല്ല. ദിവസത്തിൽ രണ്ടു തവണയെങ്കിലും മുഖം കഴുകണം.

മോയ്സചറൈസർ മരക്കരുത്

ADVERTISEMENT

മുഖത്ത് എണ്ണമയമാണല്ലോ, പിന്നെന്തിനാണ് എന്നു കരുതി മോയ്സ്ചറൈസർ ഒരിക്കലും ഒഴിവാക്കരുത്. ഓയിലി സ്കിന്നിനായി പ്രത്യേകം തയാറാക്കിയ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചർമത്തിലെ അധിക എണ്ണയെ നീക്കം ചെയ്യും. പതിവായി ഉപയോഗിക്കുന്നതാണ് നല്ലത്. ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുന്നതും ഗുണകരമാണ്. 

ചർമം സ്ക്രബ് ചെയ്യാം

ADVERTISEMENT

ചർമത്തിലെ എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സ്ക്രബ് ചെയ്യുക എന്നത്. ഇതിലൂടെ നിർജ്ജീവ ചർമം, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. 

ധാരാളം വെള്ളം കുടിക്കാം

ധാരാളമായി വെള്ളം കുടിക്കുന്നത് ചർമത്തിലെ സെബം, എണ്ണ എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായക്കും. ചർമത്തിലെ ജലാംശം നിലനിർത്താനായി ദിവസവും ചുരുങ്ങിയത് 8–9 ഗ്ലാസ് വരെ വെള്ളം കുടിക്കാം. 

അമിത മേക്കപ്പ് ഒഴിവാക്കാം

അമിതമായി മേക്കപ്പ് ചെയ്യുന്നത് ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകുന്നതിന് കാരണമാകും. ഇത് ചർമത്തിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുകയും അമിത എണ്ണ ഉത്പാദിപ്പിക്കുകയും ചെയ്യും. കൂടാതെ രാത്രി സമയങ്ങളിൽ ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് മായ്ക്കാനും മറക്കരുത്.