ഹൈഡ്ര ഫേഷ്യൽ വീട്ടിൽ തന്നെ; തിളങ്ങുന്ന ചർമം ഇനി എന്തെളുപ്പം
സമൂഹ മാധ്യമങ്ങളിലിപ്പോൾ ഏറെ വൈറലാണ് ഹൈഡ്ര ഫേഷ്യൽ. ഈയിടെയായി നിരവധി ബ്യൂട്ടി സലൂണുകൾ ഈ ഫേഷ്യൽ ട്രീറ്റ്മെന്റ് ചെയ്യുന്നതായി കാണാൻ സാധിക്കും.ചർമത്തെ ശുദ്ധീകരിക്കുകയും ജലാംശം ഉൾപ്പെടുത്തുകയും ചെയ്യുന്ന ഒരു ഫേഷ്യൽ ചികിത്സയാണ് ഹൈഡ്ര ഫേഷ്യൽ. ഇത് പാർലറിൽ പോയി ചെയ്യുകയാണെങ്കിൽ അത് ഇത്തിരി ചിലവേറിയ കാര്യം

സമൂഹ മാധ്യമങ്ങളിലിപ്പോൾ ഏറെ വൈറലാണ് ഹൈഡ്ര ഫേഷ്യൽ. ഈയിടെയായി നിരവധി ബ്യൂട്ടി സലൂണുകൾ ഈ ഫേഷ്യൽ ട്രീറ്റ്മെന്റ് ചെയ്യുന്നതായി കാണാൻ സാധിക്കും. ചർമത്തെ ശുദ്ധീകരിക്കുകയും ജലാംശം ഉൾപ്പെടുത്തുകയും ചെയ്യുന്ന ഒരു ഫേഷ്യൽ ചികിത്സയാണ് ഹൈഡ്ര ഫേഷ്യൽ. ഇത് പാർലറിൽ പോയി ചെയ്യുകയാണെങ്കിൽ അത് ഇത്തിരി ചിലവേറിയ കാര്യം തന്നെയാണ്. എന്നാൽ വീട്ടില്‍ തന്നെ ഹൈഡ്ര ഫേഷ്യൽ നിങ്ങൾക്ക് ചെയ്യാന്‍ സാധിക്കും. ഹൈഡ്ര ഫേഷ്യലിന് 4 സ്റ്റെപ്പുകളാണ് ഉള്ളത്. അതിനെക്കുറിച്ച് കൂടുതൽ അറിയാം.
ക്ലെന്‍സിങ്ങ്
ക്ലെന്‍സിങ്ങ് ആണ് ആദ്യ സ്റ്റെപ്പ്. ചര്‍മം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ക്ലെൻസിങ്ങ്. ഇതിനായി പാല്‍ ഉപയോഗിയ്ക്കാം. തിളപ്പിക്കാത്ത പാലാണ് കൂടുതല്‍ നല്ലത്. ഇത് ചര്‍മത്തിന് ഈര്‍പ്പം നനൽകും. ഇതിലെ വിറ്റാമിനുകള്‍ ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കും. പാലില്‍ കോട്ടന്‍ മുക്കി മുഖത്ത് നല്ലതു പോലെ പുരട്ടി ക്ലീന്‍ ചെയ്യുക. രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം. കടയിൽ വാങ്ങാൻ ലഭിക്കുന്ന ക്ലെൻസിങ് ക്രീമുകളും ഉപയോഗിക്കാം.
എക്സ്ഫോളിയേഷൻ
രണ്ടാം ഘട്ടത്തിൽ ഒരു സ്ക്രബ്ബർ പോലെ മുഖത്തെ സുഷിരങ്ങൾ വൃത്തിയാക്കുകയാണ് ചെയ്യുക. ഇതിനായി കടലമാവോ, ചുവന്ന പരിപ്പ് പൊടിച്ചതോ ഉപയോഗിയ്ക്കാം. ഇതില്‍ വെള്ളം ചേര്‍ത്ത് നല്ല പേസ്റ്റാക്കുക. ഇത് മുഖത്ത് പുരട്ടി പതിയെ മസാജ് ചെയ്യാം. ഇത് മുഖത്ത് പുരട്ടി വല്ലാതെ ഉണങ്ങും മുന്‍പ് കഴുകാം.
മസാജിങ്ങ്
മൂന്നാം ഘട്ടത്തിൽ ചർമം നന്നായി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും മുഖത്ത് സുഷിരങ്ങൾക്കുള്ളിൽ അടിഞ്ഞുകൂടിയ എല്ലാ അഴുക്കും നീക്കം ചെയ്യാനുമായി നന്നായി മസാജ് ചെയ്യണം. ഇതിനായി നല്ലൊരു മസാജിങ് ക്രീം ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് അല്ലെങ്കിൽ ബീറ്റ്‌റൂട്ട് പോലുള്ളവ നന്നായി അരച്ച് തേനിലോ, റോസ് വാട്ടറിലോ മിക്സ് ചെയ്ത് നന്നായി മുഖത്ത് മസാജ് ചെയ്യാവുന്നതാണ്.
ഫേസ് മാസ്ക്
നാലാമത്തെ സ്റ്റെപ്പ് ആയി മുൾട്ടാനി മിട്ടിയോ, അരിപ്പൊടിയോ എടുത്ത് അതിൽ ഗ്ലിസറിന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടി വയ്ക്കാം. 10 മിനുട്ടിന് ശേഷം ഇത് തുടച്ചു മാറ്റം. മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്. മുഖത്തിന് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനും ഏറെ നല്ലതാണ്. പിഗ്‌മെന്റേഷന്‍, കണ്‍തടത്തിലെ കറുപ്പ്, മുഖത്തെ എണ്ണമയം എന്നിവയ്ക്കും ഈ ഹോം ഹൈഡ്ര ഫേഷ്യല്‍ ഏറെ ഉത്തമമാണ്.