കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന സൗന്ദര്യ വർധക വസ്തുക്കളിൽ പ്രഥമ സ്ഥാനമാണ് മുൾട്ടാണി മിട്ടിക്ക്. ചർമസംരക്ഷണത്തിനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. മുൾട്ടാനി മിട്ടി ഫെയ്സ് മാസ്ക്കിന് ചർമത്തില്‍ ഏറെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ ചർമത്തിന്റെ ഘടന അറിഞ്ഞുവേണം മുൾട്ടാനി മിട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന സൗന്ദര്യ വർധക വസ്തുക്കളിൽ പ്രഥമ സ്ഥാനമാണ് മുൾട്ടാണി മിട്ടിക്ക്. ചർമസംരക്ഷണത്തിനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. മുൾട്ടാനി മിട്ടി ഫെയ്സ് മാസ്ക്കിന് ചർമത്തില്‍ ഏറെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ ചർമത്തിന്റെ ഘടന അറിഞ്ഞുവേണം മുൾട്ടാനി മിട്ടി പ്രയോഗിക്കാൻ. ചർമത്തിന്റെ സവിശേഷതകൾ പരിഗണിച്ചു കൊണ്ട് മുൾട്ടാണി മിട്ടി ഉപയോഗിച്ചുള്ള ഫെയ്സ് മാസ്ക്കുകൾ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. 

Read More: മുഖത്തിനു മാത്രമല്ല പാദങ്ങൾക്കും വേണം സൗന്ദര്യം; തിളക്കമാർന്ന കാൽപാദങ്ങൾക്ക് പരീക്ഷിക്കാം ഇവയെല്ലാം

ADVERTISEMENT

എണ്ണമയം അധികമുള്ളവർക്ക് 
എണ്ണമയം അധികമുള്ള ചർമക്കാർക്ക് അത് നിയന്ത്രണവിധേയമാക്കുന്ന തരത്തിലുള്ള ഫെയ്സ് മാസ്ക്ക് വേണം. അതിനായി മുൾട്ടാണി മിട്ടി റോസ് വാട്ടറിൽ മിക്സ് ചെയ്ത് ഫെയ്സ് പായ്ക്ക് തയാറാക്കാം. ഇത് മുഖത്ത് പുരട്ടി പതിനഞ്ച് മുതൽ ഇരുപത് മിനിട്ടിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയാം. 

മുൾട്ടാണി മിട്ടി മുഖ ചർമത്തിലെ അധികമുള്ള എണ്ണയെ ആഗിരണം ചെയ്യുന്നു. കൂടാതെ മുഖക്കുരു പോലുള്ളവ വരാതെ തടയുന്നു. ഈ ഫെയ്സ് പായ്ക്ക് മുഖത്തിന് ഫ്രഷ്‌നെസ്സ് നൽകുകയും ചെയ്യുന്നു.

ADVERTISEMENT

വരണ്ട ചർമമുള്ളവർക്ക് 
മുൾട്ടാണി മിട്ടിയിലേക്ക് തൈരും, രണ്ടോ മൂന്നോ തുള്ളി തേനും ചേർത്താണ് ഫെയ്സ് മാസ്ക് തയാറാക്കേണ്ടത്. ഈ പായ്ക്ക് മുഖത്ത് പുരട്ടി പതിനഞ്ച് - ഇരുപത് മിനിട്ടിനു ശേഷം കഴുകാം. വരണ്ട ചർമക്കാർക്ക് ഈ ഫെയ്സ് മാസ്ക്ക് ഏറെ ഗുണപ്രദമാണ്. മുഖത്തിന് കൂടുതൽ മൃദുത്വം കൈവരാൻ ഇത് സഹായിക്കും. 

തൈര് മികച്ചൊരു മോയ്സ്ചറൈസറാണ്. തേൻ ചർമത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. മുൾട്ടാണി മിട്ടിയ്‌ക്കൊപ്പം തൈരും തേനും ചേരുമ്പോൾ മുഖചർമത്തിന്റെ ഘടന തന്നെ മെച്ചപ്പെടുന്നു.

ADVERTISEMENT

Read More: അടുക്കളയിൽ വെണ്ടയ്ക്കയുണ്ടോ? എങ്കില്‍, മുടിയുടെ ആരോഗ്യത്തിൽ ഇനി ടെൻഷൻ വേണ്ട

മുഖക്കുരു ഉള്ളവർക്ക് 
മുൾട്ടാണി മിട്ടിയും ആര്യവേപ്പില പൊടിച്ചതും രണ്ടോമൂന്നോ തുള്ളി ടീ ട്രീ ഓയിലും ചേർത്ത് ഫെയ്സ് പായ്ക്ക് തയാറാക്കാവുന്നതാണ്. മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയാം. സ്ഥിരമായി ഉപയോഗിക്കുന്നത് മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. 

ആര്യവേപ്പിലയിലെ ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ മുഖക്കുരു വരാതെ തടയും. ടീ ട്രീ ഓയിലിൽ അടങ്ങിയിരിക്കുന്ന  ആന്റി ഇൻഫ്ലമേറ്ററി പദാർഥങ്ങളും മുഖ ചർമത്തിനേറെ ഗുണകരമാണ്.

എണ്ണമയമുള്ളതും വരണ്ടതുമായ ചർമമുള്ളവർക്ക് 
ചിലരുടെ മുഖ ചർമത്തിന്റെ  ചില ഭാഗങ്ങളിൽ എണ്ണമയം കൂടുതലായിരിക്കും. ചിലയിടങ്ങൾ വരണ്ടതാകാനും സാധ്യതയുണ്ട്. അങ്ങനെയുള്ളവർക്കു മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടു ഫെയ്സ് മാസ്ക്കുകളും പരീക്ഷിക്കാവുന്നതാണ്. വരണ്ട ചർമമുളള ഭാഗങ്ങളിൽ തൈരും തേനും മുൾട്ടാണി മിട്ടിയ്‌ക്കൊപ്പം ചേർത്ത് ഉപയോഗിക്കാം. എണ്ണമയമുള്ള ഭാഗങ്ങളിൽ റോസ് വാട്ടർ മുൾട്ടാണി മിട്ടിയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്.