വിഭവങ്ങൾക്ക് സ്വാദ് കൂട്ടാനുള്ള മാജിക്ക് നെയ്യിലും വെണ്ണയിലുമുണ്ട്. അടുക്കളയിലെ സ്ഥിര സാന്നിധ്യമായ നെയ്യ് ഭക്ഷണത്തിനു മാത്രമല്ല സൗന്ദര്യം കാത്തുസൂക്ഷിക്കാനും ഏറെ ഗുണകരമാണ്. അതുകൊണ്ട് ശില്പാ ഷെട്ടിയും ജാൻവി കപൂറും അടക്കമുള്ള സെലിബ്രിറ്റികളുടെ സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി നെയ്യ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഭവങ്ങൾക്ക് സ്വാദ് കൂട്ടാനുള്ള മാജിക്ക് നെയ്യിലും വെണ്ണയിലുമുണ്ട്. അടുക്കളയിലെ സ്ഥിര സാന്നിധ്യമായ നെയ്യ് ഭക്ഷണത്തിനു മാത്രമല്ല സൗന്ദര്യം കാത്തുസൂക്ഷിക്കാനും ഏറെ ഗുണകരമാണ്. ശിൽപാ ഷെട്ടിയും ജാൻവി കപൂറും അടക്കമുള്ള സെലിബ്രിറ്റികളുടെ സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി നെയ്യ് മാറിയതിൽ അദ്ഭുതപ്പെടാനുമില്ല. ത്വക്കിനും മുടിക്കും നെയ്യ് എത്തരത്തിലാണ് ഗുണകരമാകുന്നതെന്ന് ഡയറ്റീഷ്യന്മാർ വ്യക്തമാക്കുന്നുണ്ട്. ചർമത്തിലും മുടിയിലും നെയ്യ് പുരട്ടുന്നത് മോയ്സ്ചറൈസേഷനും പോഷണവും നൽകും. എന്നാൽ ഓരോരുത്തരുടെയും ചർമവും തലമുടിയും വ്യത്യസ്തമായതിനാൽ അത് കൃത്യമായി തിരിച്ചറിഞ്ഞശേഷം മാത്രം നെയ്യ് ഉപയോഗിക്കണം.

ചർമ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും നെയ്യ് എത്തരത്തിൽ ഉപയോഗിക്കണമെന്നും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും നോക്കാം.

ADVERTISEMENT

∙ചർമ സംരക്ഷണത്തിന് 
ചർമത്തെ ഉള്ളിൽ നിന്ന് പോഷിപ്പിച്ച് ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് നെയ്യ്. രാവിലെ നെയ്യ് കഴിക്കുന്നത് ചമത്തിന്റെ ഗുണനിലവാരം നിലനിർത്താൻ സഹായിക്കും. സ്വാഭാവിക മോയിസ്ചറൈസറായി പ്രവർത്തിക്കാനും ദിവസം മുഴുവൻ ചർമത്തിലെ ഈർപ്പം നിലനിർത്താനുമുള്ള കഴിവുണ്ട്. സ്ക്വാലെൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമത്തിലെ ഓക്സിഡേഷനും വീക്കവും കുറയ്ക്കാൻ സഹായിക്കും.

ശൈത്യകാലത്ത് ചർമത്തിന്റെ മൃദുവായ ഘടന നിലനിർത്തുന്നതിനും ഈർപ്പവും ഇലാസ്തികതയും നഷ്ടപ്പെട്ടു പോകാതിരിക്കുന്നതിനും നെയ്യ് വളരെയധികം ഗുണം ചെയ്യും. കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളമായി നെയ്യിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചർമം നിലനിർത്തുന്നതുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഈ വിറ്റാമിനുകൾ നിർണായക പങ്കുവഹിക്കുന്നു. 

ADVERTISEMENT

∙കേശ സംരക്ഷണത്തിന് 
വിറ്റാമിൻ ഇ ഉൾപ്പെടെയുള്ള നെയ്യിലെ പോഷക ഘടകങ്ങൾ മുടിക്ക് കരുത്തും തിളക്കവും നൽകുന്നതിൽ നിർണായകമാണ്. ഇവ ഹെയർ ഫോളിക്കളുകൾക്ക് പോഷണം നൽകുന്നതിനാൽ മുടി വേര് മുതൽ തന്നെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. ആന്റിഓക്സിഡന്റുകൾ കൂടി ആയതിനാൽ തലയോട്ടിക്കും തലമുടിക്കും ഹാനികരമായ വിഷ വസ്തുക്കളെ ചെറുക്കുകയും തലമുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യും. തലയോട്ടിയിലെ ചർമം വരണ്ടതാകാതെ ഈർപ്പം നിലനിർത്താനാകും എന്നതാണ് മറ്റൊരു ഗുണം.

∙ഭക്ഷണക്രമത്തിൽ നെയ്യ് എങ്ങനെ ഉൾപ്പെടുത്താം
ഒരു ടീസ്പൂൺ നെയ്യ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി രാവിലെ വെറും വയറ്റിൽ കഴിക്കുക. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും സഹായിക്കും.

ADVERTISEMENT

ഓട്‌സ്, ബ്രെഡ് തുടങ്ങിയ വിഭവങ്ങളിൽ നെയ്യ് ചേർക്കുകയോ രാവിലത്തെ കാപ്പിയിലോ ചായയിലോ നെയ്യ് ഉൾപ്പെടുത്തുകയോ ചെയ്യാം.

∙ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും അതിൽ കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി നെയ്യ് ഉപയോഗിക്കാതിരിക്കേണ്ടതും പ്രധാനമാണ്. പാൽ ഉത്പ്പന്നങ്ങളോട് അലർജി ഉള്ളവർ പതിവു ഭക്ഷണക്രമത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നതിന് മുൻപായി ഡോക്ടറുടെ ഉപദേശം തേടണം. ഉയർന്ന ഗുണനിലവാരമുള്ള ശുദ്ധമായ നെയ്യ് തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

English Summary:

Learn the Secret Benefits of Ghee for Skin and Hair