ജോലിക്കും മറ്റുമായി മിക്കപ്പോഴും പുറത്തേക്ക് പോകുന്നവരാണ് നമ്മളിൽ പലരും. അതും ഈ കൊടും വെയിലത്ത്. വീട്ടിലെത്തി ചെരുപ്പഴിക്കുമ്പോൾ തന്നെ കാലിൽ ഒരു നിറവ്യത്യാസം കാണാൻ സാധിക്കും. എന്നാൽ എത്ര കഴുകിക്കളഞ്ഞാലും, ദിവസങ്ങളോളം കാത്തിരുന്നാലും ആ നിറവ്യത്യാസം മാറാൻ പോകുന്നില്ല. ഒരേ ചെരുപ്പ് തന്നെ സ്ഥിരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കും മറ്റുമായി മിക്കപ്പോഴും പുറത്തേക്ക് പോകുന്നവരാണ് നമ്മളിൽ പലരും. അതും ഈ കൊടും വെയിലത്ത്. വീട്ടിലെത്തി ചെരുപ്പഴിക്കുമ്പോൾ തന്നെ കാലിൽ ഒരു നിറവ്യത്യാസം കാണാൻ സാധിക്കും. എന്നാൽ എത്ര കഴുകിക്കളഞ്ഞാലും, ദിവസങ്ങളോളം കാത്തിരുന്നാലും ആ നിറവ്യത്യാസം മാറാൻ പോകുന്നില്ല. ഒരേ ചെരുപ്പ് തന്നെ സ്ഥിരമായി ഉപയോഗിക്കുമ്പോൾ കാലിന് രണ്ട് നിറം ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ ചെറിയ ഒരു കെയർ കൊടുത്താൽ ഈ പ്രശ്നം വളരെ നിസാരമായി മാറ്റാൻ സാധിക്കും. അവധി ദിവസങ്ങളിൽ വെറും അര മണിക്കൂറോളം ചിലവിട്ടാൽ മതി ഈ പ്രശ്നം മാറ്റാൻ. അത് എന്തൊക്കെയാണെന്ന് നോക്കാം. 

നാരങ്ങയും ഉപ്പും 
നാരങ്ങയുടെ ബ്ലീച്ചിംഗ് ഗുണം ചർ‍മത്തിന്റെ ഇരുണ്ടനിറം അകറ്റാൻ സഹായിക്കും. ഒപ്പം കുറച്ച് ഉപ്പുകൂടി ചേർത്താൽ ഫലം ഇരട്ടിയാകും. ഇതിനായി നാരങ്ങ എടുത്ത് അതിൽ ഉപ്പ് ചേർത്ത് കാലില്‍ കരുവാളിപ്പ് വീണ ഭാഗത്ത് പുരട്ടണം. 15– 20 മിനിറ്റിന് ശേഷം ഇതു കഴുകി കളയാം. ശേഷം നല്ലപോലെ മോയ്‌സ്ചറൈസർ പുരട്ടാന്‍ മറക്കരുത്. കാരണം, നാരങ്ങ ചര്‍മത്തെ വരണ്ടതാക്കും. അതുപോലെ ദിവസേന നാരങ്ങ കാലില്‍ പുരട്ടുന്നതും നല്ലതല്ല. ഇതും ചർമത്തിന് ദോഷം ചെയ്യും. ചിലപ്പോള്‍ കരുവാളിപ്പ് കൂടുതല്‍ വരാന്‍ ഇത് കാരണമാകാം. ആതിനാല്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം ആവർത്തിക്കാം. 

ADVERTISEMENT

വെള്ളരിക്ക നീര് 
കാലിലെ കരുവാളിപ്പ് അകറ്റാനും, ചർമത്തിന്റെ നിറം മെച്ചപ്പെടുത്താനും ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ഇത് ചര്‍മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുകയും, മോയ്‌സ്ചറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ, ചർമത്തെ മൃദുവാക്കാനും ഇത് സഹായിക്കുന്നു. കാലില്‍ വെള്ളരിക്ക പുരട്ടി 15 അല്ലെങ്കില്‍ 20 മിനിറ്റ് ഇരിക്കുക. അതിന് ശേഷം കഴുകി കളയാവുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിലും ഇത് പരീക്ഷിക്കാവുന്നതാണ്.

കറ്റാർവാഴ 
ചർമത്തിന് നല്ല നിറം ലഭിക്കാന്‍ ഉത്തമമായ ഒന്നാണ് കറ്റാര്‍വാഴ. അതുപോലെ, തന്നെ, ചര്‍മത്തിലെ കരുവാളിപ്പ് അകറ്റാനും കറ്റാര്‍വാഴ മികച്ചതാണ്. കറ്റാര്‍വാഴ ജെല്‍ കാലില്‍ നന്നായി പുരട്ടി ചെറുതായി മസാജ് ചെയ്ത് കൊടുക്കാം. ചർമത്തെ നല്ലപോലെ മോയ്‌സ്ചറൈസ് ചെയ്ത് നിലനിര്‍ത്താനും ചര്‍മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കാലില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടി നന്നായി മസാജ് ചെയ്ത് സോക്‌സ് ഇട്ട് കിടക്കുന്നതും നല്ലതാണ്.

ADVERTISEMENT

ഇതെല്ലം കൂടാതെ മറ്റൊരു കാര്യവും നിങ്ങൾ കൃത്യമായി ശ്രദ്ധിക്കണം. വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ മുഖത്തും കൈകളിലും മാത്രമല്ല കാലുകളിലും സൺസ്‌ക്രീൻ മറക്കാതെ തേക്കണം. പതിവായി സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് കാലുകളിലെ നിറവ്യത്യാസം തടയാന്‍ സഹായിക്കും. ഇതിനായി എസ്പിഎഫ് 30 എങ്കിലും ഉള്ള സണ്‍സ്‌ക്രീന്‍ തന്നെ പുരട്ടാന്‍ ശ്രദ്ധിക്കണം.