സൗന്ദര്യത്തിന്റെ കാര്യത്തിൽ കേശഭംഗിക്ക് വലിയ പ്രാധാന്യമുണ്ട്. മുടിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോരുത്തരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. ഇതിന് പരിഹാരമായി ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് സൗകര്യങ്ങൾ എവിടെയും ലഭ്യമാണെങ്കിലും ഏറ്റവും വിശ്വസ്തതയോടെ സമീപിക്കാനാവുന്ന ഇടം ഏതെന്നതാണ് പ്രശ്നം. പ്രവർത്തന

സൗന്ദര്യത്തിന്റെ കാര്യത്തിൽ കേശഭംഗിക്ക് വലിയ പ്രാധാന്യമുണ്ട്. മുടിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോരുത്തരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. ഇതിന് പരിഹാരമായി ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് സൗകര്യങ്ങൾ എവിടെയും ലഭ്യമാണെങ്കിലും ഏറ്റവും വിശ്വസ്തതയോടെ സമീപിക്കാനാവുന്ന ഇടം ഏതെന്നതാണ് പ്രശ്നം. പ്രവർത്തന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യത്തിന്റെ കാര്യത്തിൽ കേശഭംഗിക്ക് വലിയ പ്രാധാന്യമുണ്ട്. മുടിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോരുത്തരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. ഇതിന് പരിഹാരമായി ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് സൗകര്യങ്ങൾ എവിടെയും ലഭ്യമാണെങ്കിലും ഏറ്റവും വിശ്വസ്തതയോടെ സമീപിക്കാനാവുന്ന ഇടം ഏതെന്നതാണ് പ്രശ്നം. പ്രവർത്തന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യത്തിന്റെ കാര്യത്തിൽ കേശഭംഗിക്ക് വലിയ പ്രാധാന്യമുണ്ട്. മുടിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോരുത്തരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. ഇതിന് പരിഹാരമായി ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് സൗകര്യങ്ങൾ എവിടെയും ലഭ്യമാണെങ്കിലും ഏറ്റവും വിശ്വസ്തതയോടെ സമീപിക്കാനാവുന്ന ഇടം ഏതെന്നതാണ് പ്രശ്നം. പ്രവർത്തന പരിചയം കൊണ്ടും ആധികാരികതകൊണ്ടും ഇന്ത്യയിൽ ഈ മേഖലയിൽ മുൻനിരയിലാണ് ഡിഎച്ച്ഐ. അത്യാധുനിക ഹെയർ ട്രാൻസ്പ്ലാന്റേഷൻ രീതിയായ ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റത്തിലൂടെ ഏറ്റവും മികച്ച കേശ ചികിത്സ തന്നെ ഡിഎച്ച്ഐ വാഗ്ദാനം ചെയ്യുന്നു. ഹെയർ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ചും ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റത്തിനെക്കുറിച്ചും കൂടുതലറിയാം. 

തലമുടി സ്വാഭാവിക രൂപത്തിൽ പുനഃസ്ഥാപിക്കുന്നതിനാണ് ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ, തലമുടി പുനസ്ഥാപിക്കുക എന്നതിനപ്പുറം നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം തിരികെ നേടാനും ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് സഹായിക്കും. ഏതൊരു ചികിത്സാ പ്രക്രിയയും പോലെ ഹെയർ ട്രാൻസ്പ്ലാന്റിങ്ങിലും റിസ്കുകളും പരിമിതികളും ഉണ്ടെന്ന് മനസ്സിലാക്കുന്നതും പ്രധാനമാണ്.

ADVERTISEMENT

എന്താണ് ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ ?
ആരോഗ്യമുള്ള ഹെയർ ഫോളിക്കിളുകൾ ഡോണർ സൈറ്റിൽ നിന്നും എടുത്ത് മുടി നഷ്ടപ്പെട്ട സ്ഥലത്ത് അഥവാ റെസിപിയന്റ് സൈറ്റിൽ സ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ഹെയർ ട്രാൻസ്പ്ലാന്റ്. ഡിഎച്ച്ഐ ടി എം ഡയറക്ട് ഹെയർ ഇമ്പ്ലാന്റേഷൻ, ഫോളിക്കുലാർ യൂണിറ്റ് ട്രാൻസ്പ്ലാന്റ് (FUT), ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE) എന്നിങ്ങനെ വിവിധതരം ഹെയർ ട്രാൻസ്പ്ലാന്റ് രീതികൾ നിലവിലുണ്ട്.

ഇവയിൽ തന്നെ ഡിഎച്ച്ഐയുടെ ടോട്ടൽ കെയർ സിസ്റ്റമാണ് ഏറ്റവും മികച്ചത്. ആരോഗ്യമുള്ള മുടിനാരുകളുള്ള ഡോണർ ഏരിയയിൽ നിന്നും ഹെയർ ഫോളിക്കിളുകൾ വേർതിരിച്ചെടുത്ത് അത് നേരിട്ട് മുടി നഷ്ടപ്പെട്ടിരിക്കുന്ന ഭാഗത്ത് സ്ഥാപിക്കുന്ന പ്രക്രിയയാണിത്. നേരിട്ടുള്ള ഇംപ്ലാന്റേഷൻ ചികിത്സാ പ്രക്രിയയിക്കിടെയിൽ ഹെയർ ഫോളിക്കിളുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നു. 

ഹെയർ ട്രാൻസ്പ്ലാന്റേഷന് എത്ര പണം ചെലവാകും?
ക്ലിനിക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം, സർജന്റെ പ്രവൃത്തിപരിചയം, ട്രാൻസ്പ്ലാന്റ് ചെയ്യപ്പെടേണ്ട ഗ്രാഫ്റ്റുകളുടെയോ മുടി നാരുകളുടെയോ എണ്ണം, സ്വീകരിക്കേണ്ട പ്രത്യേക ചികിത്സാരീതി എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെയർ ട്രാൻസ്പ്ലാന്റേഷന്റെ തുക നിർണയിക്കുന്നത്. കോസ്മെറ്റിക് ചികിത്സയായി കണക്കാക്കപ്പെടുന്നതിനാൽ ഹെയർ ട്രാൻസ്പ്ലാന്റേഷന് ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. അതിനാൽ ചിലവാകുന്ന തുക രോഗി കൈയിൽ നിന്നുതന്നെ മുടക്കേണ്ടി വരും. 

മുടക്കുന്ന തുകയുടെ മൂല്യമുള്ള ഫലം ലഭിക്കുമോ?
ഇത്രയധികം പണം മുടക്കി നടത്തുന്ന ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സയ്ക്ക് അതിനുതക്ക മൂല്യമുണ്ടോ എന്നതാണ് ഇനി കണക്കിലെടുക്കേണ്ടത്. ഫലപ്രാപ്തിയുടെ മൂല്യം നിങ്ങളുടെ ബജറ്റ്, താല്പര്യങ്ങൾ, പ്രതീക്ഷകൾ എന്നിവയെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് ഒന്നാമതായി നിങ്ങളുടെ പ്രതീക്ഷകൾ കൃത്യമായി മനസ്സിലാക്കുക എന്നത് പ്രധാനമാണ്. ഹെയർ ട്രാൻസ്പ്ലാന്റ് നിങ്ങളുടെ ലുക്കിനെ മികച്ച രീതിയിൽ മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും എല്ലാവർക്കും ഒരേ ഫലമായിരിക്കില്ല ലഭിക്കുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ചികിത്സാ സംവിധാനം, അതിനുള്ള സൗകര്യങ്ങൾ, എത്രത്തോളം മുടി കൊഴിഞ്ഞു പോയിട്ടുണ്ട് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഫലപ്രാപ്തി. അതിനാൽ ചികിത്സയ്ക്ക് ശേഷമുള്ള ഫലം നിങ്ങളുടെ സങ്കൽപ്പങ്ങളുമായി കൃത്യമായി ചേർന്നു പോകണമെന്നില്ല.

ADVERTISEMENT

ചെറിയ രീതിയിൽ മാത്രമാണ് മുടി നഷ്ടപ്പെട്ടിരിക്കുന്നത് എങ്കിൽ  മുടി പുനസ്ഥാപിക്കാനുള്ള ചികിത്സ അനിവാര്യമല്ല. എന്നാൽ വലിയതോതിൽ തലമുടി നഷ്ടപ്പെട്ട് കഷണ്ടി കയറുന്ന സ്ഥിതിയുണ്ടെങ്കിൽ നിങ്ങളുടെ രൂപഭംഗി വർധിപ്പിക്കാനും നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം വീണ്ടെടുക്കാനും ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് തന്നെയാണ് മികച്ച വഴി. ഹെയർ ട്രാൻസ്പ്ലാന്റിങ് പണചിലവുള്ള കാര്യമായതിനാൽ താങ്ങാവുന്ന തുകയിൽ ഏറ്റവും മികച്ച ചികിത്സ ലഭിക്കുക എന്നത് നിർണായകമാണ്. ചികിത്സയ്ക്കായി മുടക്കേണ്ടി വരുന്ന തുകയും അതിലൂടെ ലഭിച്ചേക്കാവുന്ന ഫലം എത്രത്തോളം ഉണ്ടെന്നതും കൃത്യമായി താരതമ്യം ചെയ്യണം. തീരുമാനത്തിലെത്തുന്നതിന് മുൻപായി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കുക.

മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പ്രയോജനങ്ങൾ
ഏറെ പണച്ചിലവുണ്ടെന്ന് തോന്നിയാലും അത് മൂല്യമുള്ള നിക്ഷേപമാണെന്ന് തോന്നിപ്പിക്കുന്ന ഒട്ടേറെ ഗുണഫലങ്ങളും ഹെയർ ട്രാൻസ്പ്ലാന്റിങ്ങിനുണ്ട്.

സ്വാഭാവികമായി തോന്നിപ്പിക്കുന്ന തലമുടി
യാതൊരുവിധ കൃത്യമത്വവും തോന്നാത്ത രീതിയിൽ തികച്ചും സ്വാഭാവികമായ കേശഭംഗി ലഭിക്കുന്നു എന്നതാണ് അതിൽ പ്രധാനം. എന്നാൽ ചികിത്സ തേടി ഉടൻ തന്നെ ഈ ഫലം ലഭിക്കില്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്. പുനസ്ഥാപിച്ച മുടി വളരാനും സ്വാഭാവിക മുടിയുമായി ചേർന്നു പോകാനും 18 മാസമോ അതിനു മുകളിലോ സമയമെടുത്തെന്നു വരാം. ഉദ്ദേശിച്ച ഫലം ലഭിക്കാനായി ഒന്നിലധികം ചികിത്സാ പ്രക്രിയകൾക്കും വിധേയമാകേണ്ടിവരും.

മികച്ച രൂപ ഭംഗി
തലമുടി നഷ്ടപ്പെടുന്നത് ഒരാളുടെ ലുക്ക് തന്നെ മാറ്റിമറിക്കും. പ്രായം അധികമായി തോന്നുന്നതിനാൽ വിവാഹമടക്കമുള്ള കാര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചെന്നും വരാം. ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാൻ സഹായിക്കുന്നു എന്നതാണ് ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സയുടെ പ്രധാന നേട്ടം.

ADVERTISEMENT

ആത്മവിശ്വാസം വർധിപ്പിക്കുന്നു
ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സയിലൂടെ കേശഭംഗി വർധിക്കുന്നതിനൊപ്പം ഒരു വ്യക്തിയുടെ ആത്മവിശ്വാസവും വർധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ അനുദിനം പ്രകടമാവുകയും ജീവിത നിലവാരം തന്നെ ഉയർത്തുകയും ചെയ്യും.

ദീർഘകാലത്തേയ്ക്കുള്ള പരിഹാരം
തലമുടി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ദീർഘകാലം നീണ്ടുനിൽക്കുന്ന ശാശ്വതമായ ഒരു പരിഹാരമാണ് ഹെയർ ട്രാൻസ്പ്ലാന്റിലൂടെ ലഭിക്കുന്നത്. മുടി നഷ്ടപ്പെടാതിരിക്കാൻ മരുന്നുകൾ കഴിക്കുകയോ കൃത്രിമ തലമുടിയെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരില്ല. മുടി കൊഴിച്ചിലിന് കാരണമാകുന്ന  ഡിഎച്ച്ടി എന്ന ഹോർമോണിനെ പ്രതിരോധിക്കാനാകുന്ന മുടിനാരുകളാണ്  ഹെയർ ട്രാൻസ്പ്ലാന്റേഷൻ പ്രക്രിയയിൽ ഉൾപ്പെടുത്തുന്നത്. പുനസ്ഥാപിച്ച മുടി സ്ഥിരമായി വളരുമെന്നും തലയിലെ മറ്റ് ഭാഗങ്ങളിലേതു പോലെ മുടികൊഴിച്ചിൽ ഉണ്ടാകില്ലെന്നും ചുരുക്കം.

കുറഞ്ഞ പരിപാലനം
വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ ഹെയർ ട്രാൻസ്പ്ലാന്റേഷൻ പോലെ ഇത്ര സൗകര്യപ്രദവും കുറഞ്ഞ പരിപാലനം മാത്രം വേണ്ടതുമായ മറ്റൊരു ചികിത്സാരീതി ഇല്ല. പുനസ്ഥാപിച്ച മുടി പരിപാലിക്കാനായി അധിക സമയമോ പണമോ പരിശ്രമങ്ങളോ വേണ്ടി വരില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ട്രാൻസ്പ്ലാന്റേഷൻ നടത്തിയ മുടി പൂർണമായി വളർന്നു കഴിഞ്ഞാൽ ഇഷ്ടാനുസരണം വെട്ടിയൊതുക്കി സ്വാഭാവിക തലമുടി പോലെ തന്നെ അത് കൈകാര്യം ചെയ്യാം. 

ആഗ്രഹിച്ച ലുക്ക് നൽകാൻ സഹായിക്കുന്നു
കേശഭംഗി സ്വാഭാവികമാകുന്നതോടെ തികച്ചും സ്വാഭാവികമായി മികച്ച ലുക്കും നിങ്ങൾക്ക് ലഭിക്കും. പരിചയസമ്പത്തുള്ള ഒരു സർജന് കാഴ്ചയ്ക്ക് ആകർഷകമായും സ്വാഭാവികമായും തോന്നുന്ന ലുക്ക് ചികിത്സയ്ക്കുശേഷം നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്താൻ സാധിക്കും. അതായത് കാണുന്നവർക്ക് നിങ്ങൾ ചികിത്സയ്ക്ക് വിധേയനായതായി തോന്നില്ല. 

വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും മെച്ചപ്പെടുന്നു
മുടി കൊഴിയുന്നത് പ്രധാനമായും ബാധിക്കുന്നത് ഒരാളുടെ വ്യക്തി ജീവിതത്തെയാണ്. ആത്മവിശ്വാസം നഷ്ടപ്പെടുന്നത് വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും പ്രകടമാകും. എന്നാൽ വിജയകരമായി ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തുന്നത് മികച്ച തൊഴിലവസരങ്ങളും വിവാഹബന്ധങ്ങളും തേടിയെത്താൻ സഹായിക്കും. മികച്ച ശമ്പളമുള്ള ഉയർന്ന തസ്തികകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരിൽ കൂടുതലും യുവത്വം നിറഞ്ഞ ലുക്കുള്ളവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ നഷ്ടപ്പെട്ട തലമുടികൾ വീണ്ടെടുക്കുന്നത് സ്വപ്നം കണ്ട ജോലിയിലേയ്ക്കും വിവാഹബന്ധത്തിലേയ്ക്കും എത്താൻ സഹായിക്കും. 

ഹെയർ ട്രാൻസ്പ്ലാൻ്റിങ്ങുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ
ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചികിത്സയിൽ റിസ്ക് ഉൾപ്പെടുന്നുണ്ടെങ്കിലും മറ്റു ശസ്ത്രക്രിയകളെ അപേക്ഷിച്ച് കുറഞ്ഞ അപകട സാധ്യത മാത്രമാണുള്ളത്. അണുബാധ, രക്തസ്രാവം, മുറിവിന്റെ പാടുകൾ, നാഡികൾക്ക് ഉണ്ടാകുന്ന ക്ഷതം, ഗ്രാഫ്റ്റുകൾ സ്ഥാപിക്കുന്നതിലെ പരാജയം തുടങ്ങിയവയാണ് ചില സങ്കീർണതകൾ. ചുരുക്കം ചിലർക്ക് നീര്, വേദന, ചൊറിച്ചിൽ, പുനഃസ്ഥാപിച്ച മുടി കൊഴിഞ്ഞു പോകുന്നത് തുടങ്ങിയ പാർശ്വഫലങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാൽ, താൽക്കാലികമായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ശരിയായ ശസ്ത്രക്രിയാനന്തര പരിചരണത്തിലൂടെയും മരുന്നുകളിലൂടെയും ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും. 

മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഗുണകരമായ ചികിത്സാരീതിയാണ് ഹെയർ ട്രാൻസ്പ്ലാന്റേഷനെങ്കിലും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിനു മുൻപായി കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി വെക്കുക. വിദഗ്ധന്മാരുടെ ഉപദേശം തേടുകയും മറ്റു ഓപ്ഷനുകൾ വിലയിരുത്തുകയും ചെയ്യണം. ഈ ചികിത്സാരീതിയുടെ ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധാപൂർവം പരിഗണിക്കുന്നതും മറ്റു ചികിത്സകളുമായി താരതമ്യം ചെയ്തു നോക്കുന്നതും നല്ലതാണ്. ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ മൂല്യവത്തായ ഒരു നിക്ഷേപമായതിനാൽ അതുമായി ബന്ധപ്പെട്ട ഓരോ ചുവടും കൃത്യമായി വയ്ക്കാൻ ശ്രദ്ധിക്കുക. 

ഡിഎച്ച്ഐ ഇന്ത്യക്ക് എങ്ങനെ സഹായിക്കാനാവും ?
ഇന്ത്യയിലും വിദേശത്തുമായി ധാരാളം ബ്രാഞ്ചുകളുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക്കാണ് ഡിഎച്ച്ഐ ഇന്ത്യ. ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റം എന്നറിയപ്പെടുന്ന അതിനൂതന ഹെയർ ട്രാൻസ്പ്ലാന്റ് രീതിയാണ് ഡിഎച്ച്ഐ ഇന്ത്യ ഉപയോഗിക്കുന്നത്. ഏറ്റവും ഉയർന്ന ഗ്രാഫ്റ്റ് അതിജീവന നിരക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റം ഇന്നു ലഭ്യമായതിൽവച്ച് ഏറ്റവും മികച്ച ചികിത്സാരീതിയാണ്. ഉയർന്ന വൈദഗ്ധ്യവും പ്രവൃത്തി പരിചയവുമുള്ള ഹെയർ ട്രാൻസ്പ്ലാന്റ് സർജന്മാർ അത്യാധുനിക സൗകര്യങ്ങളുടെ സഹായത്തോടെയാണ് എല്ലാ ചികിത്സാ പ്രക്രിയകളും നടത്തുന്നത്.  ചികിത്സയിൽ ഗുണനിലവാരവും ഉറപ്പുവരുത്തുന്നു. ചികിത്സ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും മുൻപ് ഞങ്ങളുടെ സർജന്മാർ നിങ്ങളുടെ അവസ്ഥ എന്താണെന്നുള്ളത് കൃത്യമായി വിശകലനം ചെയ്യും.

കൊച്ചി, കോഴിക്കോട്, ഡൽഹി, ബെംഗളൂരു, നോയിഡ, ഗുരുഗ്രാം, ചെന്നൈ, ഗുവാഹട്ടി, ഹൈദരാബാദ്, ഛണ്ഡീഗഡ്, ലക്നൗ, കൊൽക്കത്ത, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഏറ്റവും മികച്ച ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ ആവശ്യമെങ്കിൽ ബന്ധപ്പെടൂ: 1800 103 9300.

English Summary:

Achieve a Natural Look with DHI Total Care System