മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടിയാണ് ദീപിക പദുക്കോൺ. ആ നുണക്കുഴിയും, ശരീരവടിവും എല്ലാത്തിലുമുപരി തിളങ്ങുന്ന ചർമവുമെല്ലാം ആരും ഒന്ന് കൊതിച്ചുപോകും. ആ തിളങ്ങുന്ന ചർമം കിട്ടാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഉത്തരം ദീപിക തന്നെ ആരാധകർക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടിയാണ് ദീപിക പദുക്കോൺ. ആ നുണക്കുഴിയും, ശരീരവടിവും എല്ലാത്തിലുമുപരി തിളങ്ങുന്ന ചർമവുമെല്ലാം ആരും ഒന്ന് കൊതിച്ചുപോകും. ആ തിളങ്ങുന്ന ചർമം കിട്ടാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഉത്തരം ദീപിക തന്നെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. സ്വന്തം അമ്മയുടെ ചർമസംരക്ഷണ പൊടിക്കൈകളാണ് ദീപികയും പരീക്ഷിക്കാറുള്ളത്. ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി നമ്മുടെ ചർമം കണ്ണാടി പോലെ തിളങ്ങും. അക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് നോക്കാം. 

ഉറങ്ങുന്നതിന് മുമ്പ് മേക്കപ് മാറ്റാം
ദീപികയുടെ തിളങ്ങുന്ന ചർമത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉറക്കത്തിന് മുമ്പ് മേക്കപ് നീക്കം ചെയ്യുക എന്നതാണ്. താരത്തിന്റെ ദിവസം എത്ര തിരക്കുള്ളതാണെങ്കിലും ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി വൃത്തിയാക്കുന്നത് ശീലമാക്കിയിട്ടുണ്ട്. മേക്കപ്പിട്ട് കിടക്കുമ്പോൾ നമ്മുടെ മുഖത്തെ സുഷിരങ്ങളിൽ മാലിന്യങ്ങൾ കൂടുകയും മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള ചർമ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ദിവസവും മുഖം വൃത്തിയാക്കുന്നത് ഈ അവസ്ഥ തടയും. 

Image Credits: Deepika Padukone/Instagram
ADVERTISEMENT

സൺസ്‌ക്രീൻ ഇല്ലാതെപറ്റില്ല 
സൺസ്‌ക്രീനിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ദീപിക പദുക്കോൺ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. ദിവസേനയുള്ള സൺസ്‌ക്രീൻ പ്രയോഗം ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു, അകാല വാർധക്യ സാധ്യത കുറയ്ക്കുന്നു, ത്വക്ക് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു, നിറം വർധിപ്പിക്കുന്നു. വേനൽക്കാലത്തും മഞ്ഞുകാലത്തും വീടിനകത്തോ പുറത്തോ ആണെന്നത് പരിഗണിക്കാതെ ദീപിക ദിവസേന രണ്ടുതവണ സൺസ്‌ക്രീൻ ഉപയോഗിക്കുന്നു. ദീപികയുടെ ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് സൺസ്‌ക്രീൻ.

Image Credits: Deepika Padukone/Instagram

തണുത്ത വെള്ളത്തിൽ മുഖം മുക്കി വെക്കാം
തണുത്ത വെള്ളത്തിൽ മുഖം മുക്കുന്നത് ദീപികയുടെ ഒരു സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാണ്. ഇത് രക്തക്കുഴലുകളെ ഞെരുക്കുന്നതിനും, നീർവീക്കം കുറയ്ക്കുന്നതിനും, സുഷിരങ്ങൾ മുറുക്കുന്നതിനും, ചർമത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഐസ് വാട്ടർ തെറാപ്പി വീക്കം ശമിപ്പിക്കാനും രക്തചംക്രമണം വർധിപ്പിക്കാനും തിളക്കമുള്ള നിറം നൽകാനും നിങ്ങളെ സഹായിക്കും.

Image Credits: Deepika Padukone/Instagram
English Summary:

Unlock Bollywood Star Deepika Padukone's Radiant Skin Secrets