പരുക്കനും കറുത്തതുമായ കൈമുട്ടുകൾ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. നല്ല സ്റ്റൈലിഷ് വസ്ത്രം ധരിക്കുമ്പോൾ വലിയൊരു ബുദ്ധിമുട്ടാണ് കൈമുട്ടിലെ കറുപ്പ് നിറം. പലരിലും ഇത് ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. എന്നാൽ കുറച്ചു സമയം മാറ്റിവച്ചാൽ ഇത് പൂർണമായും ഇല്ലാതാക്കാം എന്നതാണ് സത്യം. ഈ അവധി ദിവസങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരുക്കനും കറുത്തതുമായ കൈമുട്ടുകൾ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. നല്ല സ്റ്റൈലിഷ് വസ്ത്രം ധരിക്കുമ്പോൾ വലിയൊരു ബുദ്ധിമുട്ടാണ് കൈമുട്ടിലെ കറുപ്പ് നിറം. പലരിലും ഇത് ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. എന്നാൽ കുറച്ചു സമയം മാറ്റിവച്ചാൽ ഇത് പൂർണമായും ഇല്ലാതാക്കാം എന്നതാണ് സത്യം. ഈ അവധി ദിവസങ്ങൾ അതിനുവേണ്ടി ഉപയോഗിച്ചാലോ?  വീട്ടിലുള്ള വസ്തുക്കള്‍ തന്നെ അതിനായി ഉപയോഗിക്കാം.

കൈമുട്ടുകൾ മനോഹരമാക്കാൻ പാല് നല്ലൊരും പോംവഴിയാണ്. ഇളംചൂടുള്ള പാൽ മുട്ടുകളിൽ പുരട്ടി തടവിയാൽ സ്വാഭാവിക നിറം ലഭിക്കും. മഞ്ഞൾ പൊടി പാലില്‍ മിക്സ് ചെയ്ത് തേക്കുന്നതും നല്ലതാണ്. ഗ്ലിസറിനും പനിനീരും സമംചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടി, രാവിലെ കഴുകിക്കളഞ്ഞാലും ഇതേ ഫലം കിട്ടും. രക്‌തചന്ദനം, രാമച്ചം ഇവ അരച്ച് കൈകളിൽ പുരട്ടുന്നതും നല്ലതാണ്.

ADVERTISEMENT

കൈമുട്ടുകളിലെ ഇരുണ്ട നിറം മാറാൻ പരുപരുപ്പും മാറാൻ ബദാം പരിപ്പ് പച്ച പാലിൽ അരച്ചുപുരട്ടുന്നതും നല്ലതാണ്.  രണ്ടാഴ്‌ച സ്‌ഥിരമായി ചെയ്‌താൽ പ്രകടമായ വ്യത്യാസം കാണാം. വിനാഗിരിയിൽ മുക്കിയ പഞ്ഞികൊണ്ട് കൈമുട്ടുകൾ കൂടെക്കൂടെ തടവുന്നതും കറുപ്പുനിറം മാറി കൈമുട്ടുകൾ മൃദുവാകാൻ സഹായിക്കും. 

നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉണ്ട്. അതിനാൽ നാരങ്ങാ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം അകലും. ഒരു ടേബിൾസ്‌പൂൺ ചീവയ്‌ക്കാ പൊടിയിൽ ഒരു നാരങ്ങാ പിഴിഞ്ഞൊഴിച്ചു കുഴമ്പാക്കി കൈമുട്ടുകളിൽ പുരട്ടുന്നതും ഗുണം ചെയ്യും.

ADVERTISEMENT

തുല്യ അളവിൽ പഞ്ചസാരയും ഒലിവ് ഓയിലും മിക്സ് ചെയ്ത് കൈമുട്ടുകളിൽ ഉരയ്ക്കുന്നത് നല്ലതാണ്. 5 മിനിറ്റു നേരം മൃദുവായി സ്ക്രബ് ചെയ്തതിന് ശേഷം കഴുകി കളയാം. ആഴ്ചയിലൊരിക്കൽ ചെയ്യുന്നത് ഉത്തമമാണ്. 

English Summary:

Say Goodbye to Rough, Dark Elbows