ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഇനി എന്തെളുപ്പം, കരുത്തായി ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റം
ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് രംഗത്ത് ഇന്ത്യ ലോകത്തിലെ തന്നെ മുൻനിരക്കാരായി മാറിയിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് ആത്മവിശ്വാസവും കേശഭംഗിയും വീണ്ടെടുക്കുന്ന ഡയറക്റ്റ് ഹെയർ ട്രാൻസ്പ്ലാന്റിന്റെ (ഡി എച്ച് ഐ) ഗുണഫലങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്. 50 വർഷം കൊണ്ട് ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച അവാർഡ് ജേതാക്കളായ
ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് രംഗത്ത് ഇന്ത്യ ലോകത്തിലെ തന്നെ മുൻനിരക്കാരായി മാറിയിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് ആത്മവിശ്വാസവും കേശഭംഗിയും വീണ്ടെടുക്കുന്ന ഡയറക്റ്റ് ഹെയർ ട്രാൻസ്പ്ലാന്റിന്റെ (ഡി എച്ച് ഐ) ഗുണഫലങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്. 50 വർഷം കൊണ്ട് ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച അവാർഡ് ജേതാക്കളായ
ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് രംഗത്ത് ഇന്ത്യ ലോകത്തിലെ തന്നെ മുൻനിരക്കാരായി മാറിയിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് ആത്മവിശ്വാസവും കേശഭംഗിയും വീണ്ടെടുക്കുന്ന ഡയറക്റ്റ് ഹെയർ ട്രാൻസ്പ്ലാന്റിന്റെ (ഡി എച്ച് ഐ) ഗുണഫലങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്. 50 വർഷം കൊണ്ട് ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച അവാർഡ് ജേതാക്കളായ
ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് രംഗത്ത് ഇന്ത്യ ലോകത്തിലെ തന്നെ മുൻനിരക്കാരായി മാറിയിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് ആത്മവിശ്വാസവും കേശഭംഗിയും വീണ്ടെടുക്കുന്ന ഡയറക്റ്റ് ഹെയർ ട്രാൻസ്പ്ലാന്റിന്റെ (ഡി എച്ച് ഐ) ഗുണഫലങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്. 50 വർഷം കൊണ്ട് ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച അവാർഡ് ജേതാക്കളായ ഡിഎച്ച്ഐ ഗ്രൂപ്പിലൂടെ നിങ്ങൾക്കും ആത്മവിശ്വാസം നേടിയെടുക്കാം. ഈ മേഖലയിൽ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന സർജന്മാരുടെ സേവനമാണ് ഡിഎച്ച്ഐയിൽ ഒരുക്കിയിരിക്കുന്നത്. സ്വാഭാവികമായ കേശഭംഗി പ്രദാനം ചെയ്യുന്ന തരത്തിൽ യുകെ കെയർ ക്വാളിറ്റി കൺട്രോൾ, ഐഎസ്ഒ എന്നിവയുടെ അംഗീകാരപ്രകാരമുള്ള മാനദണ്ഡങ്ങളാണ് ഡിഎച്ച്ഐ പിന്തുടരുന്നത്.
ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് ചികിത്സാരംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. പല ഘടകങ്ങൾ ഒത്തുചേർന്നാണ് ഇന്ത്യ ഈ നിലയിലേക്ക് ഉയർന്നത്. ഏകദേശം മൂന്നര ലക്ഷം ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് സർജറികളാണ് പ്രതിവർഷം ഇന്ത്യയിൽ നടക്കുന്നത്. ഈ മുന്നേറ്റങ്ങളുടെ ഭാഗമായി 2022ൽ 200 മില്യൻ യുഎസ് ഡോളറിൽ നിന്നിരുന്ന ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് മേഖലയിൽ 2029 ആകുമ്പോഴേക്കും 25 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സാങ്കേതിക മികവ്, ചികിത്സാ ചെലവ്, പരിശീലനം നേടിയ വിദഗ്ധരുടെ സേവനം, മെഡിക്കൽ ടൂറിസം രംഗത്തെ സൗകര്യങ്ങൾ, ഡിഎച്ച്ഐ മെഡിക്കൽ ഗ്രൂപ്പിന്റെ സംഭാവനകൾ, എന്നിവ അടിസ്ഥാനമാക്കി ഇന്ത്യ ഹെയർ ട്രാൻസ്പ്ലാന്റിങ് ഹബ്ബായി മാറിയതിന്റെ കാരണങ്ങൾ നോക്കാം.
ഇന്ത്യയോടുള്ള കാഴ്ചപ്പാടിലെ മാറ്റം
അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നത് ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും ടെക്നിക്കൽ വിദഗ്ധരുടെയും വ്യവസായ സംരംഭകരുടെയും പേരിലാണ്. ഇന്ത്യയുടെ ആരോഗ്യ പരിചരണ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്നതാണെന്ന കാഴ്ചപ്പാട് വളർന്നതോടെ കൂടുതൽ ആളുകൾ ചികിത്സ തേടി ഇവിടെ എത്തുന്നു. ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറാൻ സമൂഹമാധ്യമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. ഇവിടുത്തെ ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും മുടി മാറ്റിവയ്ക്കൽ ചികിത്സയിൽ മാറ്റങ്ങൾ കൊണ്ടുവന്നതിൽ മുൻനിരക്കാരായി ഇന്ത്യയെ ഉയർത്തി കാട്ടുന്നതിനും സമൂഹമാധ്യമങ്ങൾ സഹായിച്ചു.
ആരോഗ്യ വിദഗ്ധരുടെ സേവനം
അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിൽ പോലും വൈദ്യസഹായം ലഭിക്കണമെങ്കിൽ ആഴ്ചകളോളം ഡോക്ടർമാരുടെ അപ്പോയിൻമെന്റ് എടുത്ത് കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ജനസംഖ്യ കുറവായിട്ട് പോലും അതിന് തത്തുല്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. എന്നാൽ അധിക ജനസംഖ്യ ഉണ്ടായിട്ടും വിദഗ്ധരായ ഡോക്ടർമാരുടെ സേവനങ്ങൾ എപ്പോഴും ഇന്ത്യയിൽ ലഭ്യമാണ്. ഹെയർ ട്രാൻസ്പ്ലാന്റ് സർജന്മാരിൽ തന്നെ ഏറ്റവും മികവുറ്റവരാണ് ഡിഎച്ച്ഐയിലെ സർജന്മാർ. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വ്യത്യസ്ത തരക്കാരായ നൂറുകണക്കിന് രോഗികളിൽ ചികിത്സ നടത്തി കഴിവ് തെളിയിച്ചവരാണ് ഇവർ.
പരിചരണത്തിന്റെ ഗുണനിലവാരവും മുടക്കേണ്ടി വരുന്ന തുകയും
ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങൾ ഉയർന്ന ഗുണനിലവാരത്തിലുള്ളവയാണ്. കുറഞ്ഞ ചെലവിൽ ഹെയർ ട്രാൻസ്പ്ലാന്റിങ് നടത്താം എന്നതിന് പുറമേ ഗുണനിലവാരം തന്നെയാണ് ഇന്ത്യ തിരഞ്ഞെടുക്കാനുള്ള കാരണം. അമേരിക്ക, കാനഡ, യുകെ, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിവിടങ്ങളെ അപേക്ഷിച്ച് 40 മുതൽ 50 ശതമാനം വരെ കുറവാണ് ഇവിടുത്തെ ചികിത്സാ ചെലവ്. എങ്കിലും കൂണുകൾ പോലെ മുളച്ചുവരുന്ന എല്ലാ ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് സെന്ററുകളെ കണ്ണുമടച്ച് വിശ്വസിക്കാൻ സാധിക്കില്ല എന്നതും യാഥാർഥ്യമാണ്. എല്ലാ ക്ലിനിക്കുകളും സുരക്ഷിതമാകണമെന്നില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ സുരക്ഷയ്ക്കും ഗുണനിലവാരത്തിനും ആനുപാതികമായി ചികിത്സയുടെ ചെലവും വർധിക്കും. ഡിഎച്ച്ഐയുടെ എല്ലാ ക്ലിനിക്കുകളിലും ലോകത്ത് ഇന്ന് നിലനിൽക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി തന്നെ പിന്തുടരുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഡിഎച്ച്ഐ ഇന്ത്യയിലെങ്കിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ചികിത്സ തേടിയെത്തുന്നത് പണത്തെ അടിസ്ഥാനമാക്കിയല്ല നേരെ മറിച്ച് ഗുണനിലവാരത്തിന് പ്രാധാന്യം നൽകിയാണ്.
എന്തുകൊണ്ട് ഡിഎച്ച്ഐ ഇന്ത്യ
സമാനതകളില്ലാത്ത മികവാണ് ഇന്ത്യയിലെ ഡിഎച്ച്ഐ ക്ലിനിക്കുകൾക്കുള്ളത്. ഇവിടുത്തെ ഡിഎച്ച്ഐ ക്ലിനിക്കുകളിൽ മാത്രം കാണാനാവുന്ന പ്രത്യേകതകൾ ചികിത്സ ഏറ്റവും മികവുറ്റതാക്കുന്നതിൽ എത്രത്തോളം പ്രതിബദ്ധത കാണിക്കുന്നുണ്ട് എന്നതിന് ഉദാഹരണമാണ്.
∙ റാങ്കുകളും അവാർസുകളും: ചികിത്സ തേടിയെത്തുന്നവരുടെ സംതൃപ്തിയുടെ കാര്യത്തിൽ 99 ശതമാനവും മറികടന്ന് ഡിഎച്ച്ഐ മെഡിക്കൽ ഗ്രൂപ്പ് ഒന്നാം സ്ഥാനത്താണെന്ന് സർവ്വേയിലൂടെ തെളിഞ്ഞിട്ടുണ്ട്. ഫ്രോസ്റ്റ് ആൻഡ് സള്ളിവന്റെ ബെസ്റ്റ് ഹെയർ റിസ്റ്റോറേഷൻ കമ്പനി അവാർഡ്, ക്വാണ്ടിക്കിന്റെ കസ്റ്റമർ എക്സലൻസ് അവാർഡ് തുടങ്ങി ആഗോളതലത്തിൽ പല മെഡിക്കൽ സംഘടനകളിൽ നിന്നുമായി നിരവധി പുരസ്കാരങ്ങൾ ഡിഎച്ച്ഐ സ്വന്തമാക്കിയിട്ടുണ്ട്.
∙ ഫലപ്രാപ്തിയും ഉപഭോക്താക്കളുടെ പ്രതികരണങ്ങളും: ഏറ്റവും മികച്ച ഫലപ്രാപ്തിയാണ് എടുത്തു പറയേണ്ട കാര്യം. ചികിത്സയിൽ പൂർണ സംതൃപ്തരായ നിരവധി ഉപഭോക്താക്കളുണ്ട്.
∙ പരിശീലനം നേടിയ ഡിഎച്ച്ഐ ഡോക്ടർമാർ: ലണ്ടൻ ഹെയർ റിസ്റ്റൊറേഷൻ അക്കാദമിയിൽ നിന്നും സർട്ടിഫൈഡായ ഡിഎച്ച്ഐ ഡോക്ടർമാരാണ് ഡിഎച്ച്ഐ ക്ലിനിക്കുകളിലെ എല്ലാ ചികിത്സാ പ്രക്രിയകളും ചെയ്യുന്നത്. ഗുണനിലവാര മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തലമുടി പുനഃസ്ഥാപിക്കുക എന്നതിലാണ് ഇവിടുത്തെ സർജന്മാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
∙ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നു: എല്ലാ ചികിത്സാ പ്രക്രിയകളിലും യുകെ കെയർ ക്വാളിറ്റി കൺട്രോൾ, ഐഎസ്ഒ എന്നിവയുടെ അംഗീകാരപ്രകാരമുള്ള മാനദണ്ഡങ്ങളാണ് ഡിഎച്ച്ഐ പിന്തുടരുന്നത്.
∙ സുരക്ഷ തന്നെ ഒന്നാമത്: സുരക്ഷാ മാനദണ്ഡങ്ങളോട് 100 ശതമാനം നീതിപുലർത്തി അണുവിമുക്തമായ അന്തരീക്ഷത്തിലാണ് ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സകൾ ഡിഎച്ച്ഐ ക്ലിനിക്കുകളിൽ നടത്തുന്നത്. കൃത്യമായ ടെസ്റ്റുകളും രോഗനിർണയവും നടത്തിയ ശേഷമേ ചികിത്സാ പ്രക്രിയയിലേക്ക് കടക്കു.
∙ കൃത്യതയ്ക്കായി പേറ്റന്റ് നേടിയ ഇംപ്ലാന്റർ: പുനഃസ്ഥാപിക്കപ്പെടുന്ന മുടിയുടെ ദിശ, ആഴം എന്നിവ കൃത്യമാക്കാൻ പേറ്റന്റ് നേടിയ ഇംപ്ലാന്ററാണ് ഉപയോഗിക്കുന്നത്. ഉന്നത നിലവാരമുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുകയും ഓരോ ചികിത്സാ നടപടികൾക്ക് ശേഷവും അവ ഡിസ്പോസ് ചെയ്യുകയും ചെയ്യുന്നു.
∙ ഗ്രാഫ്റ്റിന്റെ മികച്ച അതിജീവന നിരക്ക്: വൺ സ്റ്റെപ്പ് ഇംപ്ലാന്റേഷൻ പ്രക്രിയ അധിക സമയം ഗ്രാഫ്റ്റുകൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെ അതിന്റെ അതിജീവന നിരക്ക് 90 ശതമാനത്തിൽ അധികമാക്കുന്നു. മറ്റു ക്ലിനിക്കുകളിൽ ഇത് 50 മുതൽ 60 ശതമാനം വരെയാണ്. വേദനയോ മുറിവുകളോ സ്റ്റിച്ചുകളോ മുറിവുകൾ ഉണങ്ങാൻ വിശ്രമിക്കേണ്ട ആവശ്യമോ ഇല്ല എന്നതും പ്രത്യേകതയാണ്. ചികിത്സയുടെ തൊട്ടടുത്ത ദിവസം തന്നെ ജോലിക്ക് പോകാൻ സാധിക്കും.
∙ ഒറ്റ സെഷനിൽ ഉയർന്ന സാന്ദ്രത: ഉയർന്ന കേശസാന്ദ്രതയ്ക്കായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ഡിഎച്ച്ഐ.
∙ സ്വാഭാവിക ഫലം ഉറപ്പു നൽകുന്നു: തലമുടികൾ പുനഃസ്ഥാപിക്കാനുള്ള ഡിഎച്ച്ഐയുടെ സാങ്കേതികവിദ്യകൾ സ്വാഭാവിക ഫലങ്ങൾ ഉറപ്പു നൽകുന്നുണ്ട്. അതായത് മറ്റൊരാളോട് നിങ്ങൾ വെളിപ്പെടുത്തുമ്പോൾ മാത്രമേ പുനഃസ്ഥാപിച്ച മുടികളാണെന്നത് മനസ്സിലാക്കാനാവു.
∙ മുടി പുനഃസ്ഥാപിക്കുന്നതിൽ ആഗോളതലത്തിൽ നേതൃനിരയിൽ: മുടിയുടെ പുനഃസ്ഥാപന രംഗത്ത് ലോകത്തിലെ ഏറ്റവും വിപുലമായ മെഡിക്കൽ ഗ്രൂപ്പായ ഡിഎച്ച്ഐ ഗവേഷണം, നവീകരണം, ഇതേക്കുറിച്ചുള്ള അവബോധം നൽകൽ എന്നിവയിൽ 50 വർഷങ്ങളായി മുൻനിരയിലുണ്ട്. 45 രാജ്യങ്ങളിലായി 75 ക്ലിനിക്കുകളുള്ള ഡിഎച്ച്ഐക്ക് അഞ്ച് ലക്ഷത്തിൽപരം സംതൃപ്തരായ ഉപഭോക്താക്കളാണുള്ളത്. വിനോദം, കായികം, രാഷ്ട്രീയം, വ്യവസായം തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രശസ്തർ വിശ്വസ്തതയോടെ തിരഞ്ഞെടുക്കുന്ന സ്ഥാപനമാണ് ഡിഎച്ച്ഐ.
ഹെയർ ട്രാൻസ്പ്ലാന്റിന്റെ ഹോട്ട്സ്പോട്ടായി ഇന്ത്യ പരിണമിച്ചതിന് പിന്നിൽ കുറഞ്ഞ ചെലവ്, പരിശീലനം നേടിയ വിദഗ്ധർ, അത്യാധുനിക സാങ്കേതികവിദ്യ, മെഡിക്കൽ ടൂറിസത്തിനുള്ള സൗകര്യങ്ങൾ, സാംസ്കാരിക വൈവിധ്യം, സുരക്ഷാ ഗുണനിലവാരം, ആഗോള നിലവാരം തുടങ്ങി നിരവധി ഘടകങ്ങളുണ്ട്. ഇന്ത്യയുടെ ആതിഥ്യ മര്യാദയും സാംസ്കാരിക വൈവിധ്യങ്ങളും അനുഭവിച്ചറിഞ്ഞ് ലോകോത്തര നിലവാരമുള്ള കേശ ചികിത്സ നടത്താനുള്ള അവസരമൊരുക്കാൻ ഈ ഘടകങ്ങൾക്ക് സാധിക്കുന്നു.
ഡിഎച്ച്ഐ വക്താവിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘റിസ്കില്ലാതെ സ്വാഭാവിക ഫലം ഉറപ്പു നൽകുന്ന ചികിത്സയാണ് ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റം വഴിയുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ’. ഡിഎച്ച് ഇന്റർനാഷണലിൽ നിന്നും ചികിത്സ തേടിയവർക്കെല്ലാം സ്വാഭാവിക ഭംഗി വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റം എന്ന പ്രത്യേക ചികിത്സാരീതി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ലൈസൻസ് നേടിയ ഡിഎച്ച്ഐ ക്ലിനിക്കുകളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നും ഓർമിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ലൈസൻസ് നേടിയ ക്ലിനിക്കുകളുടെ വിവരങ്ങൾ ഡി എച്ച് ഐ ഇന്റർനാഷണലിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഡിഎച്ച്ഐ ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് റിസ്റ്റൊറേഷൻ ക്ലിനിക്കുകളുമായി ബന്ധപ്പെടാം.
വെബ്സൈറ്റ്: dhiindia.com
ബന്ധപ്പെടേണ്ട നമ്പർ: 18001039300
ഡൽഹി, കൊച്ചി, കാലിക്കറ്റ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ബംഗളൂരു, ഗുവാഹത്തി, ലക്നൗ, ചണ്ഡിഗഡ്, ഗുർഗാവ്, നോയിഡ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഡിഎച്ച്ഐ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.