യൗവനത്തിലെ മുഖകാന്തി നിലനിർത്താൻ ആരാണ് ആഗ്രഹിക്കാത്തത്. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പല ഫെയ്സ്പാക്കുകളും ക്രീമുകളും പരീക്ഷിച്ച് മടുത്തവരായിരിക്കും ഭൂരിഭാഗവും. ഉദ്ദേശിച്ച ഫലം ലഭിച്ചില്ലില്ലെന്നു മാത്രമല്ല, വിപരീതമാവുകയും ചെയ്യും. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഇത്തരം ഫെയ്സ്പാക്കുകള്‍ എല്ലാവരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൗവനത്തിലെ മുഖകാന്തി നിലനിർത്താൻ ആരാണ് ആഗ്രഹിക്കാത്തത്. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പല ഫെയ്സ്പാക്കുകളും ക്രീമുകളും പരീക്ഷിച്ച് മടുത്തവരായിരിക്കും ഭൂരിഭാഗവും. ഉദ്ദേശിച്ച ഫലം ലഭിച്ചില്ലില്ലെന്നു മാത്രമല്ല, വിപരീതമാവുകയും ചെയ്യും. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഇത്തരം ഫെയ്സ്പാക്കുകള്‍ എല്ലാവരുടെയും മുഖത്തിനു യോജിക്കണമെന്നില്ല. അലർജിപോലെയുള്ള പ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ വീട്ടിൽ നമുക്ക് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് മുഖകാന്തി വർധിപ്പിക്കാനുള്ള മൂന്ന് എളുപ്പവഴികൾ പരിചയപ്പെടാം. 

മുഖത്തെ കരുവാളിപ്പും കുരുക്കളും മാറ്റും തൈര്

ചർമ സംരക്ഷണത്തിൽ തൈരിന് പ്രധാന റോളാണ്. തൈര് ചേർത്തുണ്ടാക്കുന്ന പലതരം പാക്കുകൾ  സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. തൈരിനൊപ്പം കടലമാവും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഈ മിശ്രിതം മുഖത്തിലും കഴുത്തിലും നന്നായി പുരട്ടുക. 15 മിനിറ്റിനു ശേഷം മാത്രം കഴുകിക്കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് മുഖംതിളങ്ങുന്നതിനും ചർമത്തിന്റെ മാർദവം നിലനിർത്തുന്നതിനും സഹായിക്കും. 

ADVERTISEMENT

ചെറുനാരങ്ങ ചില്ലറക്കാരനല്ല

വൈറ്റമിൻ സിയുടെ കലവറയായ ചെറുനാരങ്ങ ചർമസംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നു. ആന്റി ഓക്സിഡന്റും വൈറ്റമിൻ സിയും അടങ്ങിയ ചെറുനാരങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ചർമത്തിനു തിളക്കവും നൽകുന്നു. ചർമത്തിനു തിളക്കവും മൃദുലതയും ഉണ്ടാകുന്നതിനായി ചെറുനാരങ്ങ നീരും തേനും ചേർത്ത മിശ്രിതം ഉപയോഗിക്കാം. ഇതൊരു മികച്ച മോയ്സ്ചുറൈസർ കൂടിയാണ്. മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്ന ബാക്ടീരിയയെ നശിപ്പിക്കാന്‍ ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിനു സാധിക്കും. തേനില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റി ബാക്ടീരിയൽ മൂലകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിലെ ചുളിവുകൾ മാറ്റുന്നതിനു സഹായിക്കും. 

ചർമത്തിനു തിളക്കം നൽകും തേനും പാലും

തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ശേഷം മൃദുവായി മസാജ് ചെയ്യുക. അര മണിക്കൂറിന് ശേഷം മാത്രം കഴുകിക്കളയുക. ദിവസവും ഇത് പുരട്ടുന്നതിലൂടെ മുഖത്തിന് കൂടുതൽ തിളക്കം ലഭിക്കുന്നു. 

English Summary:

3 Simple Homemade Remedies for Radiant and Youthful Skin