മുപ്പത് കഴിഞ്ഞവർക്ക് ചർമത്തെയോർത്ത് നിരവധി ആവലാതികൾ ഉണ്ടാവാം. പ്രത്യേകിച്ച് മുഖത്തെ ചുളിവുകളും അയഞ്ഞ് തൂങ്ങിയ ചർമവും നമ്മെ ഭയപ്പെടുത്തും. എന്നാൽ പരിഹാരം പെട്ടെന്ന് കണ്ടെത്തിയാൽ ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റാൻ സാധിക്കും. പക്ഷേ എല്ലാമങ്ങ് പരീക്ഷിക്കാനും വരട്ടെ, ചർമത്തിനാവശ്യമായ രീതിയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുപ്പത് കഴിഞ്ഞവർക്ക് ചർമത്തെയോർത്ത് നിരവധി ആവലാതികൾ ഉണ്ടാവാം. പ്രത്യേകിച്ച് മുഖത്തെ ചുളിവുകളും അയഞ്ഞ് തൂങ്ങിയ ചർമവും നമ്മെ ഭയപ്പെടുത്തും. എന്നാൽ പരിഹാരം പെട്ടെന്ന് കണ്ടെത്തിയാൽ ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റാൻ സാധിക്കും. പക്ഷേ എല്ലാമങ്ങ് പരീക്ഷിക്കാനും വരട്ടെ, ചർമത്തിനാവശ്യമായ രീതിയിലുള്ള പായ്ക്ക് വേണം ഉപയോഗിക്കാൻ. വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുന്ന ഒരു കിടിലൻ മാസ്കാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. മാസ്ക് തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

മുട്ട

ചർമത്തിനും മുടിക്കുമെല്ലാം ഏറെ ഗുണം തരുന്ന ഒന്നാണ് മുട്ട. ചർമത്തെ ടൈറ്റാക്കാൻ മുട്ട വളരെ മികച്ചതാണ്. ചര്‍മത്തിനു പുതുജീവന്‍ നല്‍കുന്ന ഇവയിലെ കൊഴുപ്പ് ചര്‍മം അയയുന്നതിനെ പ്രതിരോധിക്കും. നന്നായി ചർമത്തെ മോയ്ചറൈസ് ചെയ്യാനും തിളക്കം കൂട്ടാനും മുട്ട ഏറെ നല്ലതാണ്.

ADVERTISEMENT

തേൻ

ചര്‍മം തൂങ്ങുന്നതിനു തേനും നല്ലൊരു പരിഹാരമാണ്. ആന്റി ഓക്‌സിഡന്റ് ഗുണമുള്ള തേന്‍ ചര്‍മത്തിന്റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ചര്‍മത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും. പ്രത്യേകിച്ച് വരണ്ട ചർമമുള്ളവർ തേൻ ഉപയോഗിക്കുന്നതു ചർമത്തെ കൂടുതൽ മോയ്ചറൈസ് ചെയ്യാൻ സഹായിക്കും. മാത്രമല്ല ആന്റിബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.

നാരങ്ങ നീര്

നാരങ്ങയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കൊളാജെന്റ ഉത്പാദനത്തെ സഹായിക്കും. ഇത് ചര്‍മത്തിന്റെ അയവ് കുറയ്ക്കാന്‍ സഹായിക്കും. ഇതിന് പുറമേ കോശങ്ങളെ സങ്കോചിപ്പിക്കാനുള്ള ഗുണം ചര്‍മത്തിന് മുറുക്കം നല്‍കി ചുളിവുകള്‍ കുറച്ച് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. പ്രകൃതിദത്തമായ എക്സഫേളിയേറ്റായി പ്രവർത്തിക്കാൻ നാരങ്ങ നീരിന് കഴിയാറുണ്ട്. കറുത്ത പാടുകളും മറ്റും ഇല്ലാതാക്കാനും നാരങ്ങ നീര് ഏറെ സഹായിക്കും.

ADVERTISEMENT

പായ്ക്ക് തയാറാക്കാം

ആദ്യം ഒരു മുട്ട എടുക്കാം. മുട്ടയുടെ വെള്ള മാത്രമാണ് ഉപയോഗിക്കേണ്ടത്. മുട്ടയ്ക്കൊപ്പം തേൻ അല്ലെങ്കിൽ നാരങ്ങ നീര് ഉപയോഗിക്കാം. എണ്ണമയമുള്ള ചർമക്കാർ നാരങ്ങ നീര് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതുപോലെ ചർമത്തിന് ഈർപം കൂട്ടാൻ ആഗ്രഹിക്കുന്നവർ തേൻ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒരു മുട്ടയുടെ വെള്ളയിലേക്ക് 1 ടീ സ്പൂൺ തേനോ അല്ലെങ്കിൽ നാരങ്ങ നീരോ ചേർത്ത് യോജിപ്പിക്കുക. ശേഷം മുഖം വ്യത്തിയാക്കി ഈ മാസ്‌കിടാം. കണ്ണിന്റെ ഭാഗം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും.

English Summary:

Combat Facial Wrinkles: Homemade Egg and Honey Face Mask