ഇനി പുരികം എഴുതി കഷ്ടപ്പെടണ്ട; കട്ടിയുള്ള പുരികം നേടാൻ ചില എളുപ്പവഴികൾ
അടിച്ച് നിന്റെ ഷേപ്പ് മാറ്റും എന്നൊക്കെ കേട്ടിട്ടില്ലേ അങ്ങനെ ഒന്നും അല്ലെങ്കിലും പുരികത്തിന്റെ ഷേപ്പ് മാറിയാൽ തന്നെ നമ്മുടെ മുഖം ആകെ മാറും. കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. അതിൽ സ്ത്രീപുരുഷ ഭേദം ഇല്ലെന്നത് തന്നെയാണ് യാഥാർഥ്യം. ഇതിനായി വലിയ തുക മുടക്കി ബ്യൂട്ടിപാർലറിൽ ഒന്നും പോകേണ്ട

അടിച്ച് നിന്റെ ഷേപ്പ് മാറ്റും എന്നൊക്കെ കേട്ടിട്ടില്ലേ അങ്ങനെ ഒന്നും അല്ലെങ്കിലും പുരികത്തിന്റെ ഷേപ്പ് മാറിയാൽ തന്നെ നമ്മുടെ മുഖം ആകെ മാറും. കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. അതിൽ സ്ത്രീപുരുഷ ഭേദം ഇല്ലെന്നത് തന്നെയാണ് യാഥാർഥ്യം. ഇതിനായി വലിയ തുക മുടക്കി ബ്യൂട്ടിപാർലറിൽ ഒന്നും പോകേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട്.
ഉള്ളി നീര്
ഉള്ളിനീര് രോമവളർച്ചയ്ക്ക് ഉത്തമമാണ്. വിറ്റാമിൻ ബി, സി, സൾഫർ എന്നിവയാൽ സമ്പന്നമായ ഉള്ളി ജ്യൂസ് പലപ്പോഴും മുടി കൊഴിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കുന്നു. സൾഫർ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുകയും മുടി വളർത്തുകയും ചെയയ്ുന്നു.. തലയോട്ടിക്ക് മാത്രമല്ല പുരികത്തിനും ഇത് നല്ലതാണ്. ഉള്ളിയുടെ രൂക്ഷമായ ദുർഗന്ധം ഒഴിവാക്കാൻ, നാരങ്ങയുടെ നീര് ഉപയോഗിക്കുന്നത് നല്ലതാണ്.
കറ്റാർവാഴ
രോമ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്ന അനവധി പോഷകങ്ങൾ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. സ്വാഭാവികമായി പുരികം കട്ടിയായി വളരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച മാർഗമാണ്. നല്ല ഫലം ലഭിക്കാൻ കറ്റാർവാഴ ദിവസത്തിൽ പല തവണ ഉപയോഗിക്കാം. എണ്ണമയമുള്ള ചർമ്മ പ്രശ്‌നങ്ങൾക്കും ഇത് നല്ല പരിഹാരമാണ്.
നാരങ്ങ നീര്
ആരോഗ്യമുള്ള പുരികങ്ങൾക്ക് ഏറെ നല്ലതാണ് നാരങ്ങ നീര്. വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ മറ്റ് സംയുക്തങ്ങൾ എന്നിവ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ഇത് മുഖത്തെ എണ്ണ അകറ്റുകയും ചർമത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു, ഇത് രോമകൂപങ്ങളിലേക്ക് കൂടുതൽ ഓക്‌സിജൻ എത്താൻ സഹായിക്കും. ആവശ്യമെങ്കിൽ വെളിച്ചെണ്ണയും ഒപ്പം ചേർക്കാം.
ആവണക്കണ്ണ
കട്ടിയുള്ള പുരികത്തിനായി ഏറ്റവും പഴയതും എളുപ്പമുള്ളതുമായ രീതിയാണ് ആവണക്കെണ്ണ. ഇത് പുരികത്തിന് ജലാംശം നൽകുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആവണക്കെണ്ണയിൽ ആന്റിഓക്സിഡന്റുകൾ, മുടി വളർച്ചയ്ക്ക് ആവശ്യമായ എല്ലാ വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. വൃത്തിയുള്ള തുണി ഉപയോഗിച്ച് പുരികത്തിൽ ചെറിയ അളവിൽ ആവണക്കെണ്ണ പുരട്ടുക. രാത്രി മുഴുവൻ എണ്ണ വച്ച് രാവിലെ ഇത് കഴുകി കളയാം
ഇതൊന്നും കൂടാതെ വെളിച്ചെണ്ണ ഉപയോഗിക്കുന്നതും രോമ വളർച്ചയ്ക്ക് വളരെ നല്ലതാണ്. മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറച്ചു വെളിച്ചെണ്ണ പുരട്ടി മണിക്കൂറുകളോളം വയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.