കുഞ്ഞുങ്ങളുടെതു പോലുള്ള ചർമം ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും അല്ലേ? പക്ഷേ, സംഭവം അത്ര എളുപ്പമല്ല. ഇതിനായി കെമിക്കലുകൾ അടങ്ങിയ സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാൽ ഇവ നമ്മുടെ ചർമത്തിന് എത്രമാത്രം കേടുപാടുകൾ വരുത്തുന്നുണ്ട് എന്ന കാര്യം ആരും ആലോചിക്കാറില്ല. നമ്മുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങളുടെതു പോലുള്ള ചർമം ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും അല്ലേ? പക്ഷേ, സംഭവം അത്ര എളുപ്പമല്ല. ഇതിനായി കെമിക്കലുകൾ അടങ്ങിയ സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാൽ ഇവ നമ്മുടെ ചർമത്തിന് എത്രമാത്രം കേടുപാടുകൾ വരുത്തുന്നുണ്ട് എന്ന കാര്യം ആരും ആലോചിക്കാറില്ല. നമ്മുടെ വീട്ടിൽ തന്നെ ഇതിനൊക്കെയുള്ള കുറുക്കുവഴികൾ ഉണ്ടെന്ന് മുത്തശ്ശിമാരൊക്കെ പറയാറുണ്ട്. മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ലേ? അതുകൊണ്ട് ചർമം കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകാൻ ഉപയോഗിക്കുന്ന ഒരു നാടൻ ഫേസ് ടോണർ നമുക്കൊന്ന് പരിചയപ്പെടാം. വെറും മൂന്ന് ചേരുവകൾ മാത്രമാണ് ഈ ടോണറിന് ആവശ്യം.

കറ്റാർവാഴ

സൗന്ദര്യ സംരക്ഷണക്കിന്റെ കാര്യത്തിൽ ഓൾറൗണ്ടറാണ് കറ്റാർവാഴ. വൈറ്റമിന്‍ എ, സി, ഇ തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴയില്‍ ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുഖത്തെ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിന് ഇത് സഹായിക്കുന്നു. ചര്‍മത്തില്‍ പാടുകള്‍ വീഴുന്നതും മുഖക്കുരു വരുന്നതും തടയാന്‍ കറ്റാര്‍ വാഴ ജെല്‍ വളരെയധികം സഹായിക്കും. ചർമം സോഫ്റ്റ് ആകാനും മികച്ചതാണ്.

ADVERTISEMENT

റോസ് വാട്ടർ

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് നിസംശയം പറയാം. ഇത് ചർമത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നതു ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മോയ്‌സ്ചറൈസിങ് ഗുണങ്ങളും മൃദുലമായ ചർമത്തിന് മികച്ചതാണ്.

ഗ്ലിസറിൻ

വരണ്ട ചർമം മൃദുവാക്കാനുള്ള മികച്ച വഴിയാണ് ഗ്ലിസറിന്‍. ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമത്തിന്റെ ഈർപ്പം മൂന്നിരട്ടിയാക്കുവാൻ ഗ്ലിസറിന്‍ സഹായിക്കുന്നു. പല മോയിസ്ചറൈസറുകളിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഗ്ലിസറിന്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞ് തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്നു.

ADVERTISEMENT

ചെയ്യേണ്ടത് ഇത്ര മാത്രം

ഇവ മൂന്നും ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണമയമുള്ള ചര്‍മമാണെങ്കിൽ കുറച്ചു മാത്രം ഗ്ലിസറിന്‍ എടുക്കാം. ശേഷം നല്ലതുപോലെ കലര്‍ത്തി രാത്രി കിടക്കാന്‍ നേരം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. മുഖത്തിന് തിളക്കവും മിനുസവും നല്‍കാന്‍ ഏറെ നല്ലതാണ് ഈ ടോണർ. ഏത് തരം ചര്‍മത്തിനും ഇതേറെ ഗുണം നല്‍കുന്നു. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി ചര്‍മത്തിന് മാര്‍ദവവും ഈ ടോണർ നല്‍കുന്നു. ദിവസവും ഉറങ്ങുന്നതിന് മുൻപ് ഈ ടോണർ ഉപയോഗിക്കാൻ മറക്കരുത്. ഇനി കുഞ്ഞുങ്ങളുടെ പോലുള്ള ചർമം നിങ്ങൾക്കും നേടാം.

English Summary:

Get Baby-Soft Skin with This 3-Ingredient Homemade Toner