മുഖം തിളങ്ങും, മുടി ഇടതൂർന്ന് വളരും; ഉപയോഗിക്കാൻ എളുപ്പം: ചെമ്പരത്തിയാണ് താരം
‘നിന്റെ ചെവിയിൽ ചെമ്പരത്തി വയ്ക്കാന്‍ സമയമായോ?’നമ്മൾ സുഹൃത്തുക്കളോട് കളിയാക്കി ചോദിക്കാറുണ്ട്. എന്നാൽ അത്ര നിസ്സാരമല്ല ചെമ്പരത്തി. ചർമത്തിനും മുടിക്കും അത്യുത്തമമണ്. ചെമ്പരത്തി എണ്ണ മുടിയുടെ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണ്. അതുപോലെ തന്നെയാണ് ഹെർപാക്കും. മുഖം തിളങ്ങുന്നതിനായി ചെമ്പരത്തി

‘നിന്റെ ചെവിയിൽ ചെമ്പരത്തി വയ്ക്കാന്‍ സമയമായോ?’നമ്മൾ സുഹൃത്തുക്കളോട് കളിയാക്കി ചോദിക്കാറുണ്ട്. എന്നാൽ അത്ര നിസ്സാരമല്ല ചെമ്പരത്തി. ചർമത്തിനും മുടിക്കും അത്യുത്തമമണ്. ചെമ്പരത്തി എണ്ണ മുടിയുടെ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണ്. അതുപോലെ തന്നെയാണ് ഹെയർപാക്കും. മുഖം തിളങ്ങുന്നതിനായി ചെമ്പരത്തി ഫെയ്സ്മാസ്കും ഉപയോഗിക്കാറുണ്ട്.
ചെമ്പരത്തി എണ്ണ
ശുദ്ധമായ വെളിച്ചെണ്ണയിൽ ചെമ്പരത്തി ചേർത്ത് കാച്ചിയെടുക്കുന്നതാണ് ചെമ്പരത്തി എണ്ണ. എണ്ണ തയാറാക്കുന്നതിനായി ആദ്യം ചെമ്പരത്തി അൽപം വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. അതിനു ശേഷം ഈ വെള്ളം അരിച്ചെടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കാച്ചിയെടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിച്ച് മുപ്പതുമിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയുക. മുടി നന്നായി വളരാൻ എണ്ണ ഗുണംചെയ്യും.
ചെമ്പരത്തി ഹെയർമാസ്ക്
തലയ്ക്ക് തണുപ്പേകി മുടി നന്നായി വളരാൻ ഈ ആഴ്ചയിൽ ഒരിക്കലെങ്കിലും ചെമ്പരത്തി മാസ്ക് ഉപയോഗിക്കാം. ഇതിനായി കുറച്ച് ചെമ്പരത്തി പൂവും ഇലയും എടുത്ത് കഴുകി വൃത്തിയാക്കുക. ശേഷം അൽപം വേള്ളം ചേർത്ത് അരച്ചെടുക്കുക. അൽപം തൈര് ചേർത്ത് ഇത് യോജിപ്പിച്ചെടുക്കണം. ഈ മിക്സ് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് ഇരുപതു മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. മുടിക്ക് നല്ല തിളക്കം നൽകുന്നതിനും കൊഴിച്ചിൽ മാറി നന്നായി വളരുന്നതിനും ഈ മാസ്ക് സഹായിക്കും.
ചെമ്പരത്തി ഫെയ്സ് മാസ്ക്
മുഖത്തെ മൃതകോശങ്ങളില്ലാതാക്കി നല്ല തിളക്കം നൽകാൻ സഹായിക്കുന്നതാണ് ചെമ്പരത്തി ഫെയ്സ് മാസ്ക്. ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ ഈ മാസ്ക് സഹായിക്കും. കുറച്ച് ചെമ്പരത്തിയുടെ ഇതളുകളും ഇഞ്ചി ഓയിലും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇനി ഇതിലേക്ക് അൽപം തൈരും കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മാസ്ക് മുഖത്തും കഴുത്തിലുമിട്ട് നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിയുമ്പോൾ കഴുകികളയാം.