ഇനി ലിപ്സ്റ്റിക്ക് ഇടുന്നതോർത്ത് ടെൻഷൻ വേണ്ട; നല്ല പിങ്ക് ലിപ്സ് കിട്ടാൻ ഇക്കാര്യങ്ങൾ ചെയ്താൽ മാത്രം മതി
നമ്മൾ ഒരാളുടെ മുഖത്ത് നൊക്കുമോൾ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ ചുണ്ടുകൾ തന്നെയാണ്. നല്ല പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ ആണെങ്കിൽ അവരുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പോലും തോന്നില്ല. എന്നാൽ കറുത്ത ചുണ്ടുകൾ ആണെങ്കിലോ അതൊരു അഭംഗി തന്നെയാണ്. അവ മറയ്ക്കാൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നെങ്കിലും ഇത് കറുപ്പ്

നമ്മൾ ഒരാളുടെ മുഖത്ത് നൊക്കുമോൾ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ ചുണ്ടുകൾ തന്നെയാണ്. നല്ല പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ ആണെങ്കിൽ അവരുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പോലും തോന്നില്ല. എന്നാൽ കറുത്ത ചുണ്ടുകൾ ആണെങ്കിലോ അതൊരു അഭംഗി തന്നെയാണ്. അവ മറയ്ക്കാൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നെങ്കിലും ഇത് കറുപ്പ് കൂട്ടുക മാത്രമാണ് ചെയ്യുക. പലപ്പോഴും മോശം ബ്രാൻഡുകളുടെയും വില കുറഞ്ഞതുമായ ലിപ്സ്റ്റിക്കുകളൊക്കെ ഉപയോഗിക്കുമ്പോഴും മറ്റും ചുണ്ടിന്റെ സ്വാഭാവിക നിറം കുറഞ്ഞ് കറുപ്പ് ആവാറുണ്ട്. എന്നാൽ ഇനി ചുണ്ടിന് പ്രകൃതിദത്തമായ പിങ്ക് നിറം കിട്ടാൻ ലിപ്സ്റ്റിക്കിനെ ആശ്രയിക്കേണ്ട ആവശ്യമില്ല. നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് ഇതിനുള്ള പ്രതിവിധി.
മഞ്ഞൾ
ചർമത്തിന് മഞ്ഞളിന്റെ ഗുണം എത്രത്തോളം ഫലം ചെയ്യുമെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പരമ്പരാഗതമായി പിഗ്മന്റേഷൻ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്നതാണ് മഞ്ഞൾ. ചുണ്ടിനും ഇത് ഒരു കിടിലൻ മാസ്ക് ആയി ഉപയോഗിക്കാം. ഇതിനായി അര ടീ സ്പൂൺ മഞ്ഞളും ഒരു ടീ സ്പൂൺ പാലും യോജിപ്പിച്ച് പേസ്റ്റ് തയാറാക്കുക. ഇത് ചുണ്ടിലിട്ട് 5 മിനിറ്റ് വയ്ക്കാം. ശേഷം നന്നായി സ്ക്രബ് ചെയ്ത് കഴുകി കളയാം. ഒന്ന് ഇടവിട്ട ദിവസങ്ങളിൽ ഇത് ചെയ്താൽ മാറ്റം നിങ്ങൾക്ക് കണ്ടറിയാം.
ബീറ്റ്‌റൂട്ട്
ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ നിങ്ങൾക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. നാച്യുറലായി ചുണ്ടുകൾക്ക് നിറം നൽകാൻ ബീറ്റ്റൂട്ടിന് കഴിയും. കൂടാതെ ഇത് നാച്യുറൽ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും ചെയ്യും. ഒപ്പം മൃതകോശങ്ങളെ പുറന്തള്ളി ചുണ്ടുകൾക്ക് നല്ല നിറം നൽകും. ഇതിനായി ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് നീര് എടുക്കുക. ശേഷം ബീറ്റ്‌റൂട്ട് നീരും തേനും ചേർത്ത് നന്നായി യോജിപ്പിക്കുക.ഇത് ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ചുണ്ടിൽ തേച്ചു പിടിപ്പിക്കുക. തേൻ ഇല്ലെങ്കിൽ വെറും ബീറ്റ്റൂട്ടിൻ്റെ നീര് മാത്രം ചുണ്ടിൽ തേയ്ക്കാവുന്നതാണ്. ദിവസവും ചെയ്താൽ നല്ല മാറ്റം ഉണ്ടാവും.
തേൻ
ചുണ്ടിലെ ഇരുണ്ട നിറം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന പരിഹാര മാര്‍ഗമാണ് തേന്‍. തേനില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ക്കും മഗ്‌നീഷ്യം പോലുള്ള ധാതുക്കള്‍ക്കും ചുണ്ടിലെ നിറം മങ്ങലിനെ പ്രതിരോധിക്കാന്‍ കഴിയും. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് നിങ്ങളുടെ ചുണ്ടുകളില്‍ അല്‍പം തേന്‍ പുരട്ടുന്നത് ഇരുണ്ട നിറം അകറ്റാന്‍ സഹായിക്കും.
നാരങ്ങ
നാരങ്ങ നീരും അല്‍പം പഞ്ചസാരയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും പിങ്ക് നിറം കിട്ടാനും സഹായിക്കും. നാരാങ്ങ നീരിലെ സിട്രിക് ആസിഡ് ചുണ്ടിലെ മാലിന്യങ്ങളും വിഷ ഘടകങ്ങളും ഒഴിവാക്കിക്കൊണ്ട് നഷ്ടപ്പെട്ട നിറം തിരികെ കൊണ്ടുവരുന്നതിന് സഹായിക്കും.
തക്കാളി
നല്ല ചുവന്നു തുടുത്ത തക്കാളിയില്‍ സെലിനിയം പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും തക്കാളി നീര് ചുണ്ടിൽ പുരട്ടിയാൽ നല്ല പിങ്ക് നിറം നിങ്ങളെ തേടിയെത്തും. തക്കാളിക്ക് ഒപ്പം തേനോ പഞ്ചസാരയോ ഉപയോഗിക്കാവുന്നതാണ്.