നെയിൽ പോളിഷ് ഇടാത്ത പെൺകുട്ടികൾ കുറവായിരിക്കും. പല നിറത്തിലുള്ള അതിമനോഹരമായ വിരലുകൾ ആരെയും ആകർഷിക്കും. എന്നാൽ അത് കളയാനാണ് ഏറ്റവും പാട്. റിമൂവർ ഉപയോഗിച്ച് കളയാമെങ്കിലും അതിൽ ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. എന്നാൽ ഇനി അക്കാര്യം ആലോചിച്ച് ടെൻഷൻ അടിക്കേണ്ട പണച്ചിലവ് ഇല്ലാതെയും ആരോഗ്യം കളയാതെയും നമുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയിൽ പോളിഷ് ഇടാത്ത പെൺകുട്ടികൾ കുറവായിരിക്കും. പല നിറത്തിലുള്ള അതിമനോഹരമായ വിരലുകൾ ആരെയും ആകർഷിക്കും. എന്നാൽ അത് കളയാനാണ് ഏറ്റവും പാട്. റിമൂവർ ഉപയോഗിച്ച് കളയാമെങ്കിലും അതിൽ ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. എന്നാൽ ഇനി അക്കാര്യം ആലോചിച്ച് ടെൻഷൻ അടിക്കേണ്ട പണച്ചിലവ് ഇല്ലാതെയും ആരോഗ്യം കളയാതെയും നമുക്ക് നെയിൽപോളിഷ് കളയാം.

ആദ്യം നഖത്തിന്റെ ആരോഗ്യം

നെയിൽപോളിഷ് ഉപയോഗിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിയാമല്ലോ? അതുകൊണ്ട് തന്നെ അവ ഉപയോഗിക്കാത്ത അവസരത്തില്‍ നാരങ്ങനീര് പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ നെയിൽപോളിഷ് കളയാൻ നഖം ബ്ലെയ്ഡ് ഉപയോഗിച്ച് ഉരസരുത്. ഇത് നഖത്തിന്റെ ആരോഗ്യം നശിപ്പിക്കും.

ADVERTISEMENT

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് ഒക്കെ നെയിൽപോളിഷ് കളയാൻ പറ്റുമോ എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. എന്നാൽ പറ്റും. അതിനായി, വിരല്‍ മുക്കാന്‍ പാകത്തിന് ചൂടാക്കിയ വെളിച്ചെണ്ണയില്‍, നഖം മുക്കിവെച്ചശേഷം ടൂത്ത്പിക്ക് കൊണ്ട്‌ നെയില്‍പോളിഷ് നീക്കം ചെയ്യുക. ശേഷം, കോട്ടന്‍ തുണിയോ ടിഷ്യുപേപ്പറോ ഉപയോഗിച്ച് നഖം തുടച്ചുവൃത്തിയാക്കണം. വെളിച്ചെണ്ണപോലെ തന്നെ വിറ്റാമിന്‍ ഇ ഓയിലുകളും നെയില്‍പോളിഷ് റിമൂവറായി ഉപയോഗിക്കാം.

ഒരു കോട്ട് കൂടി ഇടാം

ഇത് വളരെ എളുപ്പമായ ഒരു വഴിയാണ്, എന്നാൽ അത്ര ഹെൽത്തി അല്ല. നന്നായി ഉണങ്ങിയ നെയില്‍പോളിഷിന് മുകളിലേക്ക് വീണ്ടും നെയില്‍പോളിഷ് ഇടുക. ഉടന്‍ തന്നെ ഒരു പേപ്പര്‍ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ ആദ്യമുണ്ടായിരുന്ന നെയില്‍പോളിഷടക്കം എളുപ്പത്തിൽ നീക്കം ചെയ്യാം.

ADVERTISEMENT

പെര്‍ഫ്യൂം

നെയിൽപോളിഷ് കളയാൻ ഏറ്റവും എളുപ്പ വഴിയാണ് പെർഫ്യൂം. അതിനായി പെര്‍ഫ്യൂം കോട്ടന്‍ തുണിയില്‍ മുക്കി നെയില്‍പോളിഷ് ഇട്ട ഭാഗത്ത് തുടക്കാം. ഉടന്‍ തന്നെ ഒരു പേപ്പര്‍ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ ആദ്യമുണ്ടായിരുന്ന നെയില്‍പോളിഷടക്കം നീക്കം ചെയ്യാം.

നാരങ്ങനീരും വിനാഗിരിയും

നഖം വൃത്തിയാക്കാന്‍ ഫലപ്രദമാണിത്. നല്ലഫലത്തിന് പലപ്രവശ്യം ഉപയോഗിക്കേണ്ടി വരാറുണ്ടെന്ന് മാത്രം. അതായത് അത്ര എളുപ്പത്തിൽ അത് കളയാൻ സാധിക്കില്ലെന്ന് അർഥം.

ADVERTISEMENT

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ് പല്ല് തേക്കാൻ മാത്രമല്ല നെയിൽപോളിഷ് കളയാനും ഉപയോഗിക്കാം. കുറച്ച് ടൂത്ത്പേസ്റ്റും പകുതി നാരങ്ങയുടെ നീരും ചേര്‍ത്ത മിശ്രിതം നഖത്തില്‍ തേച്ചുപിടിപ്പിച്ചശേഷം ബ്രഷുപയോഗിച്ച് ഉരച്ചുകഴുകണം. നെയിൽ ബ്രഷോ, ടൂത്ത് ബ്രഷോ ഉപയോഗിക്കാം. അങ്ങനെ ചെയ്താൽ എത്ര ഉണങ്ങിപ്പിടിച്ച നെയില്‍പോളിഷാണെങ്കിലും നീക്കം ചെയ്യാനാകും.

English Summary:

Remove Nail Polish Naturally: Coconut Oil, Lemon & More

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT