കുരുവും കലയും ഒന്നും ഇല്ലാത്ത ചർമം! ഒപ്പം നല്ല തിളക്കവും മൃദുത്വവും! ഇതൊക്കെ സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നാണോ വിചാരിക്കുന്നത്? എങ്കിൽ അല്ല നല്ല രീതിയിൽ പരിപാലിച്ചാൽ നിങ്ങൾക്കും ഈ തരത്തിലുള്ള ചർമം തീർച്ചയായും ലഭിക്കും. അതും ദിവസേന ഇക്കാര്യങ്ങൾ കൃത്യമായി ചെയ്യണം. എന്നാൽ മാത്രമേ നല്ല ഫലം നിങ്ങൾക്ക്

കുരുവും കലയും ഒന്നും ഇല്ലാത്ത ചർമം! ഒപ്പം നല്ല തിളക്കവും മൃദുത്വവും! ഇതൊക്കെ സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നാണോ വിചാരിക്കുന്നത്? എങ്കിൽ അല്ല നല്ല രീതിയിൽ പരിപാലിച്ചാൽ നിങ്ങൾക്കും ഈ തരത്തിലുള്ള ചർമം തീർച്ചയായും ലഭിക്കും. അതും ദിവസേന ഇക്കാര്യങ്ങൾ കൃത്യമായി ചെയ്യണം. എന്നാൽ മാത്രമേ നല്ല ഫലം നിങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുരുവും കലയും ഒന്നും ഇല്ലാത്ത ചർമം! ഒപ്പം നല്ല തിളക്കവും മൃദുത്വവും! ഇതൊക്കെ സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നാണോ വിചാരിക്കുന്നത്? എങ്കിൽ അല്ല നല്ല രീതിയിൽ പരിപാലിച്ചാൽ നിങ്ങൾക്കും ഈ തരത്തിലുള്ള ചർമം തീർച്ചയായും ലഭിക്കും. അതും ദിവസേന ഇക്കാര്യങ്ങൾ കൃത്യമായി ചെയ്യണം. എന്നാൽ മാത്രമേ നല്ല ഫലം നിങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുരുവും കലയും ഒന്നും ഇല്ലാത്ത ചർമം! ഒപ്പം നല്ല തിളക്കവും മൃദുത്വവും! ഇതൊക്കെ സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നാണോ വിചാരിക്കുന്നത്? എങ്കിൽ അല്ല നല്ല രീതിയിൽ പരിപാലിച്ചാൽ നിങ്ങൾക്കും ഈ തരത്തിലുള്ള ചർമം തീർച്ചയായും ലഭിക്കും. അതും ദിവസേന ഇക്കാര്യങ്ങൾ കൃത്യമായി ചെയ്യണം. എന്നാൽ മാത്രമേ നല്ല ഫലം നിങ്ങൾക്ക് കാണാൻ സാധിക്കുകയുള്ളു. എന്നാൽ ഒന്ന് രണ്ട് തവണ ചെയ്ത് നിർത്തിയാലോ അത് നടക്കില്ലതാനും. നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 7 ചർമസംരക്ഷണ ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ജലാംശം നിലനിർത്തണം

ശരിയായ ജലാംശം ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചർമകോശങ്ങളെ സംരക്ഷിച്ച് മൊത്തത്തിലുള്ള ഇലാസ്തികതയെ പിന്തുണയ്ക്കുന്നു. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളരിക്ക, തണ്ണിമത്തൻ, സെലറി തുടങ്ങിയ ജലാംശം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ കാര്യം കൃത്യമായി പിന്തുടർന്നാൽ ചർമത്തിലുള്ള മാറ്റങ്ങൾ നിങ്ങൾക്ക് നേരിട്ട് തന്നെ കണ്ടറിയാൻ സാധിക്കും.

ADVERTISEMENT

വ്യായാമം

മികച്ച ചർമത്തിന് വ്യായാമവും അത്യന്താപേക്ഷിതമാണ്. വ്യായാമം രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു, ഇത് ചർമകോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, ഇത് സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ചർമ‌ം പുതുമയുള്ളതും ഉന്മേഷദായകവുമാക്കാൻ പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

സൺസ്‌ക്രീൻ

അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് അകാല വാർധക്യത്തിനും ചർമത്തിനു കേടുപാടുകൾ ഉണ്ടാവാനും ഉള്ള പ്രധാന കാരണമാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം നിങ്ങളുടെ ചർമസംരക്ഷണ ദിനചര്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാക്കുക. കുറഞ്ഞത് SPF 30 ഉള്ള ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ ഉപയോഗിക്കുക. പുറത്തുപോകുമ്പോൾ മാത്രമല്ല അല്ലാതെയും നിങ്ങൾക്ക് സൺസ്‌ക്രീൻ ഉപയോഗിക്കാവുന്നതാണ്.

ADVERTISEMENT

തലയിണ കവർ

നമ്മൾ വളരെ നിസാരമായി കാണുന്ന ചിലത് വലിയ പ്രശ്നങ്ങളിലേക്ക് നമ്മെ നീക്കുന്ന കാര്യങ്ങളാവാം. അതുപോലെ ഒന്നാണ് തലയിണ കവർ മാറ്റുന്നത്. തലയിണകളും അതിന്റെ കവറുകളും വൃത്തിയാക്കുന്ന കാര്യത്തിൽ ആരും അധികം ശ്രദ്ധ നൽകാറില്ല. നിങ്ങളുടെ തലയിണയിൽ ശേഖരിക്കപ്പെടുന്ന അഴുക്കും ബാക്ടീരിയയുമെല്ലാം ഉറങ്ങുമ്പോൾ മുഖത്തേക്ക് പടർന്ന് മുഖത്ത് പല ചർമപ്രശ്നങ്ങളും സൃഷ്ടിക്കുന്നതിന് കാരണമായി മാറാം. തലയിണ കവറുകൾ ആഴ്ചയിൽ ഒരിക്കൽ മാറ്റിയിടും എന്ന് ഉറപ്പാക്കണം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും തലയണകൾ കഴുകുകയോ അല്ലെങ്കിൽ വെയിലത്തിട്ട് എടുക്കുകയോ ചെയ്യുക. ഈ പ്രവർത്തി നിങ്ങളുടെ ചർമ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഒരു പ്രധാന പങ്കുവഹിക്കും.

മുഖം ദിവസേന കഴുകാം

മുഖം കഴുകുക എന്നത് ചർമ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ ദിവസവും രണ്ടുനേരം അതായത് രാവിലെയും രാത്രിയും നിങ്ങളുടെ മുഖം നന്നായി കഴുകണം. ഇതിനായി നിങ്ങൾക്ക് ഒരു ക്ലെൻസിങ് ഫേസ് വാഷോ സെൻസിറ്റിവിറ്റി കുറഞ്ഞ ഫേസ്‌വാഷോ ഉപയോഗിക്കാം. ഒപ്പം നിങ്ങളുടെ മുഖം നന്നായി സ്‌ക്രബ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഈയൊരു പ്രവർത്തി നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ പരമാവധി അഴുക്കുകളും നിർജ്ജീവ കോശങ്ങളെയും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. മുഖം കഴുകാനായി ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാദിവസവും രണ്ടുതവണ മുഖം കഴുകുന്ന ശീലം തുടർന്നാൽ നിങ്ങളുടെ ചർമത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചറിയാൻ പറ്റും.

ADVERTISEMENT

ഇതൊന്നും കൂടാതെ രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പുകൾ ഒക്കെ കഴുകി വൃത്തിയാക്കി എന്ന് ഉറപ്പ് വരുത്തുക, കൃത്യമായി ഉറങ്ങുക (ഒരു ദിവസം കൃത്യം 8 മണിക്കൂർ എങ്കിലും ഉറങ്ങുക), കൃത്യമായ ഒരു സ്കിൻ കെയർ റുട്ടീൻ ആരംഭിക്കുക എന്നതൊക്കെ ചെയ്താൽ ഒരു പരിധിവരെ ചർമ പ്രശ്നങ്ങൾ നിങ്ങൾക്ക് ഇല്ലാതാക്കാൻ സാധിക്കും.

English Summary:

7 Skincare Secrets for Flawless, Radiant Skin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT