മേക്കപ്പ് ചെയ്യാൻ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ കാണിക്കുന്ന ശ്രദ്ധയും ആവേശവും പലരും അത് നീക്കം ചെയ്യുമ്പോൾ കാണിക്കാറില്ല എന്നതാണു യാഥാർഥ്യം. സമയക്കുറവ്, മടുപ്പ്, വിയർപ്പ്, മടി എന്നിവയൊക്കെ അലസമായി മേക്കപ്പ് റിമൂവ് ചെയ്യുന്നതിലേക്ക് ആളുകളെ എത്തിക്കും. എന്നാലത്

മേക്കപ്പ് ചെയ്യാൻ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ കാണിക്കുന്ന ശ്രദ്ധയും ആവേശവും പലരും അത് നീക്കം ചെയ്യുമ്പോൾ കാണിക്കാറില്ല എന്നതാണു യാഥാർഥ്യം. സമയക്കുറവ്, മടുപ്പ്, വിയർപ്പ്, മടി എന്നിവയൊക്കെ അലസമായി മേക്കപ്പ് റിമൂവ് ചെയ്യുന്നതിലേക്ക് ആളുകളെ എത്തിക്കും. എന്നാലത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേക്കപ്പ് ചെയ്യാൻ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ കാണിക്കുന്ന ശ്രദ്ധയും ആവേശവും പലരും അത് നീക്കം ചെയ്യുമ്പോൾ കാണിക്കാറില്ല എന്നതാണു യാഥാർഥ്യം. സമയക്കുറവ്, മടുപ്പ്, വിയർപ്പ്, മടി എന്നിവയൊക്കെ അലസമായി മേക്കപ്പ് റിമൂവ് ചെയ്യുന്നതിലേക്ക് ആളുകളെ എത്തിക്കും. എന്നാലത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേക്കപ്പ് ചെയ്യാൻ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ കാണിക്കുന്ന ശ്രദ്ധയും ആവേശവും പലരും അത് നീക്കം ചെയ്യുമ്പോൾ കാണിക്കാറില്ല എന്നതാണു യാഥാർഥ്യം. സമയക്കുറവ്, മടുപ്പ്, വിയർപ്പ്, മടി എന്നിവയൊക്കെ അലസമായി മേക്കപ്പ് റിമൂവ് ചെയ്യുന്നതിലേക്ക് ആളുകളെ എത്തിക്കും. എന്നാലത് ചർമത്തോടു ചെയ്യുന്ന വലിയ ക്രൂരതയാണ്. ചർമം തിളങ്ങാനും, മൃദുവാകാനുമൊക്കെ പല പൊടിക്കൈകളും പ്രയോഗിക്കുന്നവർ മേക്കപ്പ് റിമൂവിങ്ങിൽ ഉഴപ്പുന്നത് പലപ്പോഴും ചർമത്തിന്റെ ഭംഗി നഷ്ടപ്പെടുത്തിക്കളയും. ചർമസംരക്ഷണത്തിൽ മേക്കപ്പ് റിമൂവിങ് വളരെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. യാതൊരു കാരണവശാലും മുഖത്തു നിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാൻ കിടക്കരുത്. അങ്ങനെ ചെയ്താൽ, ചര്‍മം പരുക്കനായിത്തീരുകയും സ്വഭാവികഭംഗി നഷ്ടപ്പെടുകയും സൂക്ഷ്മ സുഷിരങ്ങളിൽ മേക്കപ്പ് അടിഞ്ഞുകൂടി മുഖക്കുരുവും മറ്റു പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും.

മേക്കപ്പ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ

∙ മേക്കപ്പ് നീക്കം ചെയ്യാൻ എപ്പോഴും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം. വെളിച്ചെണ്ണ പുരട്ടി അൽപനേരം മസാജ് ചെയ്തതിനു ശേഷം തുടച്ചുമാറ്റാം. മേക്കപ്പ് പെട്ടെന്നു നീക്കം ചെയ്യാനായി ചർമത്തിൽ അമർത്തി തുടയ്ക്കരുത്. ഓരോ ഭാഗവും മൃദുവായിത്തന്നെ തുടച്ചെടുക്കണം.

ഐ മേക്കപ്പ് ആണ് ആദ്യം നീക്കം ചെയ്യേണ്ടത്. അതിനു പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. തുടയ്ക്കാനുപയോഗിക്കുന്ന കോട്ടൺ പാഡ് കണ്ണിന്റെ ഉള്ളിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കണം. കൃത്രിമ കൺപീലികൾ വച്ചിട്ടുണ്ടെങ്കിൽ അത് എടുത്തുമാറ്റിയതിനു ശേഷം മാത്രം ഐ മേക്കപ്പ് റിമൂവ് ചെയ്യുക. മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് നന്നായി കഴുകുകയും വേണം.

∙ രണ്ടാമതായി ലിപ് കളർ നീക്കം ചെയ്യാം. അതിനായി ക്ലെൻസർ അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ലിപ് കളർ നീക്കം ചെയ്ത ശേഷം അൽപം നെയ്യ് പുരട്ടി ചുണ്ട് മസാജ് ചെയ്യുന്നത് സ്വഭാവിക മൃദുത്വം നിലനിർത്താൻ സഹായിക്കും.

മുഖത്തും കഴുത്തിലും വെളിച്ചെണ്ണ പുരട്ടി മേക്കപ്പ് ഇളക്കിയതിനു ശേഷം പയറുപൊടി ഉപയോഗിച്ച് കഴുകി കളയാം. രണ്ടോ മൂന്നോ തവണ പയറുപൊടി ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു ഫെയ്സ്‌വാഷ് കൂടെ ഉപയോഗിക്കാം. ചർമത്തിൽ നിന്നും വെളിച്ചെണ്ണ പൂർണമായും നീക്കം ചെയ്തെന്ന് ഉറപ്പാക്കണം. എണ്ണമയം ചർമത്തിൽ നിലനിന്നാൽ മുഖക്കുരു വരാൻ സാധ്യതയേറെയാണ്.

∙ ക്ലെന്‍സര്‍ ഉപയോഗിച്ചും മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്. കഴുത്തിലും മുഖത്തും ക്ലെന്‍സര്‍ പുരട്ടി 30 സെക്കൻഡ് വരെ മൃദുവായി മസാജ് ചെയ്യണം. ശേഷം കഴുകി കളയാം.

∙ മേക്കപ്പ് നീക്കം ചെയ്തതിനു ശേഷം മുഖം സ്വഭാവികമായി ഉണങ്ങാൻ അനുവദിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കട്ടിയുള്ള ടവ്വൽ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം. യാതൊരുകാരണവശാലും ചർമത്തിൽ അമർത്തിത്തുടയ്ക്കരുത്.

∙ മേക്കപ്പ് തുടച്ചുമാറ്റിയ ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

മേക്കപ്പ് നീക്കം ചെയ്ത ശേഷം ഫെയ്സ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേക്ക് മുഖത്ത് വയ്ക്കുന്നത് ചര്‍മം പൂർവസ്ഥിതിയിലാകാൻ നല്ലതാണ്. അല്ലെങ്കില്‍ ചര്‍മത്തിനിണങ്ങുന്ന നാച്വറല്‍ ഫെയ്സ് പാക്ക് പുരട്ടുന്നതും ഗുണം ചെയ്യും.

∙ മേക്കപ്പ് നീക്കം ചെയ്തതിനു ശേഷം ചർമത്തിൽ കറ്റാർവാഴ ജെൽ പുരട്ടുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ മോയിസ്ചറൈസർ നിർബന്ധമായും പുരട്ടിയിരിക്കണം.

∙ മേക്കപ്പ് വളരെ നേരം തങ്ങി നിന്നാല്‍ ചര്‍മം സെന്‍സിറ്റീവായി മാറിയേക്കാം. അങ്ങനെയുള്ളപ്പോൾ വെയിലത്തിറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. സണ്‍ബേണ്‍ വരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ നല്ലൊരു സണ്‍സ്ക്രീന്‍ ഉപയോഗിക്കാം.

∙ ഹെവി മേക്കപ്പ് ചെയ്തതിന്റെ തൊട്ടടുത്ത ഒന്നോ രണ്ടോ ദിവസങ്ങളിൽ മുഖത്ത‌െ വിശ്രമിക്കാൻ അനുവദിക്കുക. മേക്കപ്പ് ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്. നിർബന്ധമെങ്കിൽ മിനിമൽ മേക്കപ്പ് ചെയ്യാം.

English Summary:

The Ultimate Guide to Makeup Removal: Secrets to Healthy, Radiant Skin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT