ഹായ്, എന്ത് തിളക്കം! സമൂഹമാധ്യമത്തിൽ വൈറലായ ‘ടിഷ്യു പേപ്പർ’ മാസ്ക് തയാറാക്കാം
ചർമത്തിനു തിളക്കമുണ്ടാകുന്നതിനായി പലപരീക്ഷണങ്ങളും നടത്തി മടുത്തു തുടങ്ങിയോ? എങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ടിഷ്യൂ പേപ്പർ മാസ്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ. സ്വന്തമായി വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന ഈ മാസ്ക് നിങ്ങളുടെ ചർമത്തിന് നല്ല തിളക്കവും നിറവും നൽകും. നമ്മുടെ അടുക്കളയിൽ തന്നെ

ചർമത്തിനു തിളക്കമുണ്ടാകുന്നതിനായി പലപരീക്ഷണങ്ങളും നടത്തി മടുത്തു തുടങ്ങിയോ? എങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ടിഷ്യൂ പേപ്പർ മാസ്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ. സ്വന്തമായി വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന ഈ മാസ്ക് നിങ്ങളുടെ ചർമത്തിന് നല്ല തിളക്കവും നിറവും നൽകും. നമ്മുടെ അടുക്കളയിൽ തന്നെ കിട്ടുന്ന ചേരുവകൾ മതി ഈ മാസ്ക് തയാറാക്കാൻ. ആദ്യം അവ ഏതൊക്കെയാണെന്ന് നോക്കാം.
മുട്ടയുടെ വെള്ള
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാന്‍ സഹായിക്കും. ചർമം അയഞ്ഞ് തൂങ്ങുന്നതിനെ വേഗത്തിൽ മാറ്റിയെടുക്കാൻ മുട്ടയുടെ വെള്ള വളരെയധികം നല്ലതാണ്. കരിവാളിപ്പ് മാറ്റി ചർമത്തെ മൃദുവും തിളക്കവുമുള്ളതാക്കാനും ഇത് സഹായിക്കും.
തേൻ
ചർമ പ്രശ്നങ്ങൾ ഒഴിവാക്കി ചർമകാന്തി വീണ്ടെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ ഉപയോഗിക്കാനാവുന്ന മികച്ച വസ്തുവാണ് തേൻ. ശരിയായി ഉപയോഗിച്ചാൽ ചർമത്തിൽ മറ്റൊരു പരീക്ഷണവും വേണ്ടിവരില്ല. തേനിന് ചർമത്തെ പോഷിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ പതിവ് ഉപയോഗം ചർമം മിനുസമാർന്നതാക്കും. ചർമം തിളങ്ങാൻ ഏറെ നല്ലതാണ് തേൻ. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമത്തെ നന്നായി മോയ്ചറൈസ് ചെയ്യാനും അതുപോലെ ആവശ്യത്തിന് ജലാംശം നൽകാനും തേൻ സഹായിക്കാറുണ്ട്. അതുപോലെ മുഖക്കുരുവും പാടുകളുമൊക്കെ വേഗത്തിൽ മാറ്റാൻ തേൻ നല്ലതാണ്.
കാപ്പിപ്പൊടി
തിളക്കമാര്‍ന്ന മുഖം ലഭിക്കാനുള്ള വഴി, അതാണ് കാപ്പിപ്പൊടി. പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കൂട്ടുകളിലും കാപ്പിപ്പൊടി അതിന്റെ ഗുണങ്ങള്‍ കൊണ്ട് ഇടം പിടിച്ചിട്ടുണ്ട്. ഇതിലെ ആൻ്റി ഏജിംഗ് ഘടകങ്ങൾ ചർമത്തിലെ പാടുകളും വരകളുമൊക്കെ മാറ്റാൻ വളരെ നല്ലതാണ്. മാത്രമല്ല മുഖത്തെ കരിവാളിപ്പ് നീക്കാൻ ഏറ്റവും നല്ലതാണ്. മാത്രമല്ല ചർമത്തിലുണ്ടാകുന്ന വീക്കം, ഡാർക് സർക്കിൾസ് എന്നിവയൊക്കെ ഇല്ലാതാക്കാനും കാപ്പിപ്പൊടിക്ക് സാധിക്കും. ചർമത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാനും മൃതകോശങ്ങളെ പുറന്തള്ളാനും കാപ്പിപൊടി സഹായിക്കുണ്ട്.
മഞ്ഞപ്പൊടി
മഞ്ഞപ്പൊടിയിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമത്തിനു മികച്ചതാണ്. ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മഞ്ഞളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമത്തിലെ നിറ വ്യത്യാസം, കരിവാളിപ്പ്, ഡാർക് സ്പോട്ടുകൾ എന്നിവയ്ക്ക് മികച്ച പരിഹാരമാണ് ഇത്.
മാസ്കുണ്ടാക്കാം
മാസ്ക് തയാറാക്കാൻ ആദ്യം ഒരു മുട്ടയുടെ വെള്ള എടുത്ത് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപൊടിയും അൽപം തേനും മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. പേസ്റ്റ് പരുവത്തിൽ ആയാൽ ഇതിൽ നിന്ന് കുറച്ച് എടുത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങുന്നതിന് മുൻപ് തന്നെ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മുഖം കവർ ചെയ്യുക. അത് കഴിഞ്ഞ് ബാക്കിയുള്ള പായ്ക്ക് കൂടി ടിഷ്യു പേപ്പറിന്റെ മുകളിലേക്ക് തേച്ച് പിടിപ്പിച്ച് വയ്ക്കാം. മാസ്ക് നന്നായി ഉണങ്ങിയ ശേഷം ഈ ടിഷ്യു പതുക്ക് പീൽ ഓഫ് ചെയ്ത് കളയുക. മുഖത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങൾക്ക് കണ്ടറിയാൻ സാധിക്കും.