പേരയില, വേപ്പില, തുളസി! ഇവ മാത്രം മതി മുഖക്കുരു പമ്പകടക്കും
നമ്മുടെ ചർമത്തിലെ പ്രശ്നങ്ങൾ അകറ്റാൻ പ്രകൃതി തന്നെ പോംവഴികൾ ഒരുക്കി വച്ചിട്ടുണ്ട്. അവയെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഒരിക്കൽ അത് കണ്ടെത്തിയാൽ നമ്മൾ രക്ഷപ്പെട്ടു. മുഖക്കുരു മാറാൻ അത്തരത്തിൽ ചില ഇലകളുടെ കൂട്ട് കൊണ്ടുള്ള മാസ്കുണ്ട്. ആദ്യം അവയുടെ ഗുണങ്ങളെ പറ്റി അറിയാം. വേപ്പില

നമ്മുടെ ചർമപ്രശ്നങ്ങൾ അകറ്റാൻ പ്രകൃതി തന്നെ പോംവഴികൾ ഒരുക്കി വച്ചിട്ടുണ്ട്. അവയെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഒരിക്കൽ അത് കണ്ടെത്തിയാൽ നമ്മൾ രക്ഷപ്പെട്ടു. മുഖക്കുരു മാറാൻ അത്തരത്തിൽ ചില ഇലകളുടെ കൂട്ട് കൊണ്ടുള്ള മാസ്കുണ്ട്. ആദ്യം അവയുടെ ഗുണങ്ങളെ പറ്റി അറിയാം.
വേപ്പില
ബാക്ടീരിയയ്ക്കും ഫംഗസിനുമെതിരായി പോരാടാന്‍ ആര്യവേപ്പ് കഴിഞ്ഞേ പ്രകൃതിയിൽ മറ്റൊരു മരുന്നുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. അതിനാല്‍ത്തന്നെ മുഖക്കുരുവിനെ ചെറുത്തുതോല്‍പിക്കാനും ഇതിന് പ്രത്യേക കഴിവാണ്. മുഖത്തെ കറുത്ത കുത്തുകളും പാടുകളും കളയാനും, ചർമത്തിന് മൃദുത്വം നൽകാനുമൊക്കെ വേപ്പില സഹായിക്കും.
പേരയില
പേരയിലയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവ ചർമത്തിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു. പേരയില അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നതിലൂടെ അത്ഭുതകരമായ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച എന്നിവ അകറ്റി ചർമത്തിനു തിളക്കവും മിനുസവും ലഭിക്കുന്നു.
തുളസിയില
തുളസിയുടെ ഗുണങ്ങളെപ്പറ്റി അറിയാത്തവർ ചുരുക്കമാണ്. എന്നാൽ തുളസി ചർമസംരക്ഷണത്തിനും ഏറെ നല്ലതാണ്. തുളസിയില്‍ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരു ഇല്ലാതാക്കും. തുളസിയിലെ ആന്റിഓക്‌സസിഡന്റ്‌സ് ചര്‍മത്തിനു യുവത്വം നല്‍കാന്‍ സഹായിക്കും. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുന്നതാണ് തുളസി.
പായ്ക്ക് ഉണ്ടാക്കാം
ഇതിനായി ആറ് തുളസിയില, ഒരു പേരയില, നാല് ആര്യവേപ്പില എന്നിവയാണ് വേണ്ടത്. ഒപ്പം ഒരു കഷ്ണം മഞ്ഞളും വേണമെങ്കിൽ ഉപയോഗിക്കാം. ഇവയെല്ലാം കുറച്ചുവെള്ളം ചേര്‍ത്ത് നല്ലപോലെ പേയ്സ്റ്റ് പരുവത്തില്‍ അരച്ചെടുത്ത് മുഖത്ത് പുരട്ടുക. അത്യാവശ്യം ഉണങ്ങി വരുമ്പോള്‍ മുഖം നല്ലപോലെ കഴുകുക. ഇത്തരത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ഫെയ്സ്പാക്ക് ഉപയോഗിക്കാവുന്നതാണ്. നല്ല മാറ്റം നിങ്ങൾക്ക് കണ്ടറിയാൻ സാധിക്കും.