ചകിരിനാരു പോലെ മുടി! കളിയാക്കൽ കേട്ടു മടുത്തോ: സമൃദ്ധമായി മുടി വളരാൻ ചില എളുപ്പവിദ്യകൾ

എത്ര വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മുടി ചകിരിനാരു പോലെയാകുകയും പൊഴിയുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. എന്നാലിനി വിഷമിക്കണ്ട. തലയിലെ എണ്ണയും അഴുക്കും കളഞ്ഞ് മുടി തിളങ്ങാനും മുടി സമൃദ്ധമായി വളരാനും ചില സൂപ്പർ വിദ്യകൾ പരിചയപ്പെടാം. ഉഴുന്നും
എത്ര വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മുടി ചകിരിനാരു പോലെയാകുകയും പൊഴിയുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. എന്നാലിനി വിഷമിക്കണ്ട. തലയിലെ എണ്ണയും അഴുക്കും കളഞ്ഞ് മുടി തിളങ്ങാനും മുടി സമൃദ്ധമായി വളരാനും ചില സൂപ്പർ വിദ്യകൾ പരിചയപ്പെടാം. ഉഴുന്നും
എത്ര വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മുടി ചകിരിനാരു പോലെയാകുകയും പൊഴിയുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. എന്നാലിനി വിഷമിക്കണ്ട. തലയിലെ എണ്ണയും അഴുക്കും കളഞ്ഞ് മുടി തിളങ്ങാനും മുടി സമൃദ്ധമായി വളരാനും ചില സൂപ്പർ വിദ്യകൾ പരിചയപ്പെടാം. ഉഴുന്നും
എത്ര വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മുടി ചകിരിനാരു പോലെയാകുകയും പൊഴിയുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. എന്നാലിനി വിഷമിക്കണ്ട. തലയിലെ എണ്ണയും അഴുക്കും കളഞ്ഞ് മുടി തിളങ്ങാനും മുടി സമൃദ്ധമായി വളരാനും ചില സൂപ്പർ വിദ്യകൾ പരിചയപ്പെടാം.
ഉഴുന്നും ഉലുവയും ചീവയ്ക്കാപ്പൊടിയും
ഉഴുന്നുമാവ് തലയിൽ തേച്ചുപിടിപ്പിച്ചശേഷം ചീവയ്ക്കാപ്പൊടി ഉപയോഗിച്ച് കഴുകിയാൽ തലമുടിയില്‍ അധികമുള്ള എണ്ണമയം നീങ്ങും. അൽപം ഉലുവ തലേദിവസം വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്ന് ഇത് അരച്ചെടുത്തു കഞ്ഞിവെള്ളം ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കുക. പത്തുമിനിറ്റിനു ശേഷം കഴുകി കളയാം. ഈ മിശ്രിതത്തിൽ അൽപം നാരങ്ങാനീര് ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ അഴുക്കും മെഴുക്കും പോകുന്നതിനൊപ്പം മുടി മൃദുലമാകുകയും ചെയ്യുന്നു. അരക്കപ്പ് ചീവയ്ക്കാപ്പൊടി ആറു കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം തോർത്തുകൊണ്ട് അരിച്ചെടുക്കുക. ഷാംപൂവിനു പകരമായി ഇതു തലയിൽ തേച്ചു കുളിക്കുന്നതും മുടി മൃദുലമാക്കാനും നന്നായി വളരാനും സഹായിക്കുന്നു.
മുടി മിനുക്കാൻ മുട്ടയുടെ വെള്ള
തലമുടി വരണ്ട് ചകിരിനാരുപോലെയായാൽ മുടിയുടെ മനോഹാരിത തിരികെ നേടാന്‍ മാർഗമുണ്ട്. മുടികൊഴിച്ചിൽ നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന നിരവധി പോഷകഘടകങ്ങൾ മുട്ടയിലുണ്ട്. മുട്ടയുടെ വെള്ള പതച്ചെടുത്ത് ഒരു ടീസ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കുളിക്കും മുൻപ് തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്താൽ മാറ്റം നിങ്ങൾക്കു കണ്ടറിയാൻ സാധിക്കും.
ചെമ്പരത്തിയും കുറുന്തോട്ടിയും
മുടിയുടെ സംരക്ഷണത്തിനായി കാലങ്ങളായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. മുടിക്ക് അഴകും ആരോഗ്യവും നൽകാനും വളർച്ചയെ ഉത്തേജിപ്പിക്കാനും അകാല നര തടയാനും ചെമ്പരത്തി സഹായിക്കും. മുടി കൊഴിച്ചിലിനെ നിയന്ത്രിച്ചു നിർത്തുന്നതിന് സഹായകമായ ഒട്ടേറെ പോഷകങ്ങൾ ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്നു. ചെമ്പരത്തിയുടെ തളിരിലകൾ ശേഖരിച്ച് ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. അടുത്ത ദിവസം അതേ വെള്ളത്തിൽ ഇലകൾ അരച്ചു പിഴിഞ്ഞെടുത്ത് തലയിൽ തേച്ചുപിടിപ്പിക്കാം. കുറുന്തോട്ടി വേരോടെ പറിച്ചെടുത്ത് നന്നായി കഴുകിയശേഷം അരച്ചെടുക്കുക. ഇതു തലയിൽ തേച്ചു കുളിച്ചാൽ മുടികൊഴിച്ചില്‍ കുറയും.
കറ്റാർവാഴയും കയ്യോന്നിയും
നമ്മുടെ വീട്ടുമുറ്റത്ത് ഏറ്റവും എളുപ്പത്തിൽ വച്ചുപിടിപ്പിക്കാൻ കഴിയുന്ന ചെടികളിൽ ഒന്നാണ് കറ്റാർവാഴ. പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഉള്ള കറ്റാർവാഴ നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ പതിവായ ഉപയോഗം താരൻ ഗണ്യമായി കുറയ്ക്കുകന്നതിനും ചൊറിച്ചിൽ അടക്കമുള്ള തലയോട്ടിയിലെ പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കുന്ന ഒന്നാണ്. കറ്റാർ വാഴയും കയ്യോന്നിയും സ്ഥിരമായി തലയിൽ തേച്ചു കുളിച്ചാൽ മുടി സമൃദ്ധമായി വളരും. ഇവ ഉപയോഗിച്ച് എണ്ണ കാച്ചിത്തേക്കുന്നതും ഗുണം ചെയ്യും.
വെളിച്ചെണ്ണയും തേങ്ങാപ്പാലും
വെളിച്ചെണ്ണയുടെ ഉപയോഗം മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, അയൺ എന്നിവ ധാരാളം അടങ്ങിയ വെളിച്ചെണ്ണ മുടികൊഴിച്ചിൽ തടയുന്നതിനായി ഉപയോഗിക്കാം. തേങ്ങാപാലും മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. അതുപോലെ വെളിച്ചെണ്ണ ഉപയോഗിച്ച് ഇടയ്ക്കിടെ മുടി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർധിപ്പിച്ചുകൊണ്ട് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തലമുടി തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് മുടിയെ പരിപോഷിപ്പിക്കാൻ സഹായിക്കും.
മുടികൊഴിച്ചിൽ തടയും നെല്ലിക്ക
മുടി കൊഴിച്ചിൽ നേരിടുന്ന ആളുകൾക്ക് ഫലപ്രദമാണ് നെല്ലിക്ക. ആയുർവേദത്തിൽ പണ്ടുമുതൽക്കേ കേശപരിപാലനത്തിനായി നെല്ലിക്ക ഉപയോഗിക്കാം. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വൈറ്റമിൻ സി, ആന്റി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് പതിവായി തലമുടിയിൽ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും
മുടിവളർച്ച കൂട്ടും സവാള നീര്
സവാള നീര് മുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിച്ചുകൊണ്ട് വളർച്ചയ്ക്ക് സഹായിക്കും. അരിഞ്ഞെടുത്ത സവാള ഒരു മിക്സറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം സവാള നീര് തലയോട്ടിയിലുടനീളം മസാജ് ചെയ്യുക. കുറച്ച് നേരം ഇത് തലയിൽ സൂക്ഷിച്ച ശേഷം സൾഫേറ്റ് രഹിതമായ ഏതെങ്കിലുമൊരു ഷാംപൂ ഉപയോഗിച്ചു ചെറുചൂടുവെള്ളത്തിൽ കഴുകുക.
രോമകൂപങ്ങളെ ഉത്തേജിപ്പിക്കും തൈര്
പ്രോബയോട്ടിക്സിൽ ഗുണങ്ങളാൽ നിറഞ്ഞ തൈര് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതിനു മികച്ചതാണ്. മുടികൊഴിച്ചിൽ ലക്ഷണങ്ങളെ നിയന്ത്രിച്ച് നിർത്തുന്ന കാര്യത്തിൽ വളരെയധികം ഗുണം ചെയ്യാൻ കഴിയുന്ന ഈ ലളിതമായ ചേരുവ ഏതൊരു ഹെയർ മാസ്കിനോടൊപ്പവും ചേർത്ത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാം.