'കയ്യിൽ കിട്ടുന്നതെന്തും, പേനയോ താക്കോലോ ചീപ്പിന്റെ കൂർത്ത ഭാഗമോ അങ്ങനെ എന്തുകിട്ടിയാലും അതുകൊണ്ട് തല മാന്തിപ്പൊളിക്കാനാണ് തോന്നുന്നത്. അസഹനീയമായ ചൊറിച്ചിൽ ' - വേനൽക്കാലമെത്തുമ്പോൾ പലരും ഇങ്ങനെയൊരു അനുഭവത്തിലൂടെ കടന്നു പോകാറുണ്ട്. ശിരോചർമത്തിലെ വരൾച്ച കാരണമാണ് തലയിലെ ചൊറിച്ചിലും മുടികൊഴിച്ചിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'കയ്യിൽ കിട്ടുന്നതെന്തും, പേനയോ താക്കോലോ ചീപ്പിന്റെ കൂർത്ത ഭാഗമോ അങ്ങനെ എന്തുകിട്ടിയാലും അതുകൊണ്ട് തല മാന്തിപ്പൊളിക്കാനാണ് തോന്നുന്നത്. അസഹനീയമായ ചൊറിച്ചിൽ ' - വേനൽക്കാലമെത്തുമ്പോൾ പലരും ഇങ്ങനെയൊരു അനുഭവത്തിലൂടെ കടന്നു പോകാറുണ്ട്. ശിരോചർമത്തിലെ വരൾച്ച കാരണമാണ് തലയിലെ ചൊറിച്ചിലും മുടികൊഴിച്ചിലും താരനും പോലുള്ള പ്രശ്നങ്ങൾ വേനൽക്കാലത്ത് കൂടുന്നത്. ഓഫിസിലും പൊതുസ്ഥലത്തുമിരുന്ന് സ്ഥലകാലബോധമില്ലാതെ തലചൊറിയുന്നത് പലപ്പോഴും നമുക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ശിരോചർമത്തിൽ എണ്ണമെഴുക്കും പൊടിയുമൊക്കെ അടിയുന്നതുകൊണ്ടും കൃത്യമായ അളവിൽ വെള്ളം ശരീരത്തിലെത്താത്തതുകൊണ്ടും ശിരോചർമത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ഉപയോഗംകൊണ്ടുമൊക്കെ തലയിൽ ചൊറിച്ചിൽ പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. വീട്ടിൽത്തന്നെ സുലഭമായ പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് ഈ പ്രശ്നം ലളിതമായി പരിഹരിക്കാം.

വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ തലയിൽ പുരട്ടി മസാജ് ചെയ്താൽ ശിരോചർമത്തിലെ അസ്വസ്ഥതകൾക്ക് ശമനം ലഭിക്കും. വെളിച്ചെണ്ണയ്ക്ക് മറ്റു പാർശ്വഫലങ്ങളില്ലാത്തതിനാൽ ധൈര്യമായി ഉപയോഗിക്കാം. തലയിൽ എണ്ണമയം നിലനിൽക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് വീര്യം കുറഞ്ഞ ഷാംപുവോ വീട്ടിൽത്തന്നെയുണ്ടാക്കുന്ന താളിയോ ഉപയോഗിച്ച് എണ്ണമയം കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് തലചൊറിച്ചിലിൽ നിന്ന് ആശ്വാസം നൽകും.

ADVERTISEMENT

കറ്റാർവാഴ

ചർമത്തെ സൂര്യതാപത്തിൽനിന്നു രക്ഷിക്കാൻ പലരും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. എന്നാൽ ശിരോചർമത്തിനും കറ്റാർവാഴ ഉപയോഗപ്രദമാണെന്ന് പലർക്കും അറിയില്ല. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ശിരോചർമത്തിലെ വരൾച്ചയും ചൊറിച്ചിലും നീറ്റലും അകറ്റി മുടി വളർച്ചയെ ത്വരിതപ്പെടുത്തും. ശിരോചർമത്തിലെ ഈർപം നിലനിർത്താൻ കറ്റാർവാഴ സഹായിക്കുമെന്നതിനാൽ ആഴ്ചയിലൊരിക്കലെങ്കിലും കറ്റാർവാഴ നീര് ശിരോചർമത്തിൽ പുരട്ടുന്നത് നല്ലതാണ്. തലചൊറിയുമ്പോൾ താരന്റേതിനു സമാനമായി ശിരോചർമത്തിലെ പാളികൾ പൊടിപോലെ ഇളകി വരുന്നവർക്കും കറ്റാർവാഴ ധൈര്യമായി ഉപയോഗിക്കാം.

ഉലുവ

ശിരോചർമത്തിലെ വരൾച്ചയും താരൻ പോലെയുള്ള ബുദ്ധിമുട്ടുകളും പ്രതിരോധിക്കാനുള്ള നല്ലൊരു പ്രകൃതിദത്ത ഉപാധിയാണ് ഉലുവ. അതുനന്നായി അരച്ച് ശിരോചർമത്തിൽ പുരട്ടി നന്നായി മസാജ് ചെയ്ത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ശിരോചർമത്തിലെ വരൾച്ച മാറുന്നതിനൊപ്പം മുടിക്കു മൃദുത്വം നൽകാനും മുടിവളർച്ച വേഗത്തിലാക്കാനും ഈ ഉലുവപ്രയോഗം സഹായിക്കും.

ADVERTISEMENT

തൈര്

നല്ല പുളിയുള്ള തൈരും ശിരോചർമത്തിലെ വരൾച്ചയകറ്റാൻ നല്ലതാണ്. തൈര് നേരിട്ടോ മൈലാഞ്ചിപ്പൊടിയിൽ ചേർത്തോ ശിരോചർമത്തിൽ പുരട്ടാം. ശിരോചർമത്തെ വൃത്തിയാക്കാനും മുടി വേഗം വളരാനും തൈര് സഹായിക്കും. ചിലയാളുകൾക്ക് തൈര് ഉപയോഗിച്ചാൽ തലനീരിറക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരക്കാർ ഏതു പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതിനും മുൻപ് അൽപമെടുത്ത് ശിരോചർമത്തിൽ പുരട്ടി, പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പിച്ച ശേഷം മാത്രമേ കൂടിയ അളവിൽ ഉപയോഗിക്കാവൂ.

തേൻ

തേനും തൈരും യോജിപ്പിച്ച മിശ്രിതവും നല്ലൊരു പ്രകൃതിദത്ത ഉപാധിയാണ്. രണ്ടും തുല്യഅളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് ആ മിശ്രിതം ശിരോചർമത്തിൽ പുരട്ടണം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഈ ഹെയർമാസ്ക് ശിരോചർമത്തിലെ പല അസ്വസ്ഥതകളിൽനിന്നും മോചനം നൽകും.

ADVERTISEMENT

ഏത്തപ്പഴം

വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമായ ഏത്തപ്പഴം ശിരോചർമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാര മാർഗമാണ്. നന്നായി പഴുത്ത ഏത്തപ്പഴം ഉടച്ച് ആ മിശ്രിതം ശിരോചർമത്തിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

English Summary:

Beat the Summer Itch: Natural Remedies for a Healthy Scalp

Show comments