ലോകമെമ്പാടുമുള്ള ലക്ഷണക്കിനു ജനങ്ങൾ നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. വണ്ണം കുറയ്ക്കാനായി ജിമ്മില്‍ പോയിട്ടും ഭക്ഷണം കുറച്ചിട്ടും പലർക്കും വേണ്ട ഫലം കിട്ടുന്നില്ല. വണ്ണം എങ്ങനെയെങ്കിലും കുറയ്ക്കാനായി വിപണിയിൽ കിട്ടുന്ന മരുന്നുകൾ മാറിമാറി പരീക്ഷിക്കുന്നവരും കുറവല്ല, എന്നാൽ ഇവയൊക്കെ ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കൂ എന്നു പലരും മനസിലാക്കുന്നില്ല. അടുക്കളയിൽ തന്നെ ലഭ്യമാകുന്ന രണ്ടേരണ്ടു സാധാനങ്ങൾ മതി നിങ്ങളുടെ വണ്ണം പെട്ടെന്നു കുറയ്ക്കാൻ. പഴവും ഇഞ്ചിയും ആണത്. ഇവ രണ്ടും ചേര്‍ത്തുള്ള ജ്യൂസ് ശീലമാക്കി നോക്കൂ വണ്ണം ടപ്പേന്നു കുറയുന്നു കാണാം.
വണ്ണം കുറയ്ക്കാനുള്ള ഡയറ്റിൽ സാധാരണ കടന്നുവരാത്ത പഴമാണു ഏത്തപ്പഴം. പക്ഷേ ഏത്തപ്പഴത്തിൽ ധാരാളമായിട്ടുള്ള പൊട്ടാസ്യം ശരീരത്തിൽ അധികമായുള്ള ഫ്ലൂയിഡിനെ പുറന്തള്ളാൻ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസത്തെ വേഗത്തിലാക്കുവാനും പഴത്തിനു കഴിവുണ്ട്. ഇഞ്ചി വിശപ്പിനെ തടയിടുകയും പഴത്തെപ്പോലെ മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യും.
തയ്യാറാക്കുന്ന രീതി
ഏത്തപ്പഴം-1
ഇഞ്ചി പൊടിച്ചത്- ഒരു ടീസ്പൂണ്‍
ഫ്ലാക്സ് സീഡ്- 2 ടേബിൾ സ്പൂൺ
ചീരയുടെ തളിരിലകള്‍- അരക്കപ്പ്
ബ്ലൂബെറി-ഒരുകപ്പ്
ഐസ്-ആവശ്യമെങ്കിൽ
ഈ ചേരുവകളെല്ലാം ചേര്‍ത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇനി ഈ ജ്യൂസ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ, വണ്ണം പെട്ടെന്നു കുറയുന്നതു കാണാം.