മഞ്ഞുകാലത്തും ചർമ്മം തിളങ്ങും, സൂപ്പർ ബ്യൂട്ടി സേവർ!

Representative Image

മഞ്ഞുകാലമെത്തി. ചര്‍മത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടുകയും വരളുകയും ചെയ്യുമെന്നതിനാല്‍ എക്സട്രാ കെയര്‍ എടുത്തേ പറ്റൂ. ഈ കാലത്ത് കൂടെക്കൂട്ടാവുന്ന ഏറ്റവും മികച്ച ബ്യൂട്ടി സേവറാണ് ആല്‍മണ്ട് ഓയില്‍. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ആല്‍മണ്ട് ഓയിലിന് ഓട്ടേറെ സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുണ്ട്.

∙ ചര്‍മത്തിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ കൈകളിലും കാലുകളിലും ദിവസവും ആല്‍മണ്ട് ഓയില്‍ പുരട്ടി മസാജ് ചെയ്താല്‍ മതി. രാത്രി കിടക്കുന്നതിനു മുന്‍പ് കാല്‍ പാദങ്ങളില്‍ ഓയില്‍ പുരട്ടി സോക്സ് ധരിച്ചു കിടന്നാല്‍ രാവിലെ പൂ പോലുള്ള പാദങ്ങള്‍ സ്വന്തമാക്കാം.

∙ മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറാന്‍ ദിവസവും ആല്‍മണ്ട് ഓയില്‍ മസാജ് ചെയ്താല്‍ മതി. കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാനും ഇത് സഹായിക്കും.

∙ ആല്‍മണ്ട് ഓയിലും തേനും ചേര്‍ത്ത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുക്കളഞ്ഞാല്‍ വരള്‍ച്ച മാറി ചര്‍മം മൃദുവാകും.

∙ നാരങ്ങാനീരും ആല്‍മണ്ട് ഓയിലും ചേര്‍ത്തു മുഖത്തു പുരട്ടുന്നതു പാടുകള്‍ മാറാനും നിറം വര്‍ധിക്കാനും സഹായിക്കും.

∙ രാത്രി കിടക്കുന്നതിനു മുന്‍പു ആല്‍മണ്ട് ഓയില്‍ സ്ഥിരമായി ചുണ്ടുകളില്‍ പുരട്ടിയാല്‍ വിണ്ടു കീറുന്നത് തടയാം.

∙ മുടിക്കു തിളക്കവും മൃദുത്വവും നല്‍കാനും ആല്‍മണ്ട് ഓയില്‍ വളരെ നല്ലതാണ്. മുടിക്ക് വരള്‍ച്ച തോന്നിയാല്‍ മൂന്നോ നാലോ തുള്ള ആല്‍മണ്ട് ഓയില്‍ പുരട്ടിയാല്‍ മതി.

∙ വെളിച്ചെണ്ണ, ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്.

∙ മുടി കഴുകിക്കഴിഞ്ഞ് അല്‍പം ഉണക്കിയശേഷം രണ്ടോ മൂന്നോ തുള്ളി ആല്‍മണ്ട് ഓയില്‍ പുരട്ടിയാല്‍ മുടിക്കു മൃദുത്വം ലഭിക്കും. 

Read more: Beauty Tips in Malayalam