വരനു വേണ്ടി  കാത്തിരിക്കാൻ സമയമില്ല , യുവതി സ്വയം വിവാഹം കഴിച്ചു !!

സുഹൃത്തുക്കളോട് ചേർന്ന് നൃത്തം ചെയ്തും കേക്ക് മുറിച്ചും വിവാഹദിനം ആഘോഷിച്ചു

ഏറെ കാത്തിരിപ്പിനൊടുവിൽ തന്റെ നാല്പതാം വയസ്സിൽ ഇറ്റാലിയൻ യുവതിയായ ലോറ വിവാഹം കഴിച്ചു. വരൻ ആരാണ് എന്ന് അന്വേഷിച്ചു സമയം കളയണ്ട. തനിക്ക് ചേരുന്ന, തന്റെ ഇഷ്ടങ്ങൾ അംഗീകരിക്കുന്ന വരനെ ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താൻ ആകാതെ വന്നപ്പോൾ യുവതി തന്നെ തന്നെയാണ് വിവാഹം കഴിച്ചത്. ഒരു വ്യക്തി തന്നെ തന്നെ തന്നെ വിവാഹം കഴിക്കുന്ന സോളോഗമി എന്ന രീതി ഇറ്റലിയിൽ നിലവിലില്ല. അതിനാൽ ഇത്തരത്തിൽ വിവാഹം കഴിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ലോറ. 

തന്റെ 12  വര്‍ഷം നീണ്ടു നിന്ന പ്രണയം തകർന്നത് ലോറയെ ഏറെ തളർത്തിയിരുന്നു. തന്റെ നാല്പതാം വയസ്സിനു മുൻപായി തനിക്ക് ചേരുന്ന വരനെ കണ്ടെത്താൻ കഴിഞ്ഞില്ലെ ങ്കിൽ താൻ തന്നെ തന്നെ വിവാഹം കഴിക്കുമെന്ന് ലോറ വീട്ടുകാരോട് പറഞ്ഞിരുന്നു. കൃത്യം നാല്പത് വയസ്സ് തികഞ്ഞപ്പോൾ ലോറ തന്റെ വാക്ക് പാലിച്ചു. 

ബന്ധുക്കളും സുഹൃത്തുക്കളുമായി ഏകദേശം 70  ൽ പരം ആളുകൾ വിവാഹത്തിന് എത്തിയിരുന്നു. എല്ലാവിധ ചടങ്ങുകളോടും ആഘോഷങ്ങളോടും കൂടി പള്ളിയിൽ വച്ചായിരുന്നു വിവാഹം. തന്റെ വിവാഹത്തിനായി ഏകദേശം ഏഴര ലക്ഷം രൂപ ലോറ ചെലവഴിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത് . വെളുത്ത ഗൗൺ ധരിച്ചതാണ് ലോറ വിവാഹവേദിയിൽ എത്തിയത്. സുഹൃത്തുക്കളോട് ചേർന്ന് നൃത്തം ചെയ്തും കേക്ക് മുറിച്ചും വിവാഹദിനം ആഘോഷിച്ചു.

സ്വയം വിവാഹം കഴിച്ചതുകൊണ്ട് മാത്രം കഴിഞ്ഞില്ല ലോറയുടെ വിശേഷങ്ങൾ, വിവാഹശേഷം മധുവിധു ആഘോഷിക്കുന്നതിനായി ഈജിപ്തിലേക്ക് പോയിരിക്കുകയാണ് ലോറയിപ്പോൾ.

Read more: Lifestyle Magazine