വിവാഹ ബന്ധം നിലനിൽക്കണമെങ്കിൽ...?

ബന്ധങ്ങളില്‍ സ്‌നേഹമുണ്ടെങ്കില്‍ അവസാനം വരെ ഒത്തൊരുമിച്ച് പോകും

വിവാഹം എങ്ങനെ നമ്മുടെ ജീവിതത്തെ ഉത്കൃഷ്ടവും സമ്പന്നവുമാക്കുന്നുവെന്നും നമ്മുടെ പരിണാമത്തെ പിന്തുണയ്ക്കുകയും കുടുംബ ജീവിതം എങ്ങനെ സന്തോഷകരവും സുസ്ഥിരവുമായി നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുവെന്ന ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ഒരു ദിവസം പ്രിന്‍സ്റ്റണിലെ നദിക്കരയിലൂടെ പ്രായമേറിയ ഒരു ദമ്പതികള്‍ നടന്നു പോകുന്നതു കണ്ടു. അവരുടെ ചുവടുകള്‍ക്കു പോലും സമന്വയമുണ്ടായിരുന്നു, വളരെ കാലമായിട്ട് അവര്‍ ഒരുമിച്ച് കഴിയുന്നവരാണെന്ന് വ്യക്തമാണ്. അവര്‍ വിരളമായിട്ടാണ് സംസാരിച്ചതെങ്കില്‍ പോലും കൂടുതല്‍ ആഴത്തിലുള്ള വിനിമയമാണ് അവര്‍ നടത്തിയിരുന്നത്. പുഴയിലേക്ക് തിരിഞ്ഞിരിക്കുന്ന ഒരു ബഞ്ചില്‍ ഒടുവില്‍ അവര്‍ ഇരുന്നു. ചായ ഫ്ളാസ്‌കും സാന്‍ഡ്‌വിച്ചും പുറത്തെടുത്ത് ശാന്തരായി അവര്‍ ഒരുമിച്ച് അത് ആസ്വദിച്ചു. ഒരാളെ പോലെയാണ് അവര്‍ പെരുമാറിയത്. അത്രയ്ക്കു ഒരുമയോടെയായിരുന്നു അവരുടെ ഓരോ നീക്കവും. സ്ത്രീ ചായ പകര്‍ത്തിയതും അയാള്‍ കപ്പ് സ്വീകരിച്ചതും എല്ലാം വളരെ സൗമ്യതയോടെയും കരുതലോടെയുമായിരുന്നു. സാന്‍ഡ് വിച്ച് കഴിച്ചുകൊണ്ട് അവര്‍ നദിയുടെ ശാന്തത ആസ്വദിച്ചു. 

അവര്‍ അവരുടെ വിവാഹ ബന്ധത്തിന്റെ പവിത്രതയുടെ ആഴമേറിയ വിനിമയ തലങ്ങളില്‍ എത്തിക്കഴിഞ്ഞു. തികഞ്ഞ യോജിപ്പും സൗഖ്യവും നിറഞ്ഞൊരു ജീവിതത്തില്‍ നിന്നാണോ അവര്‍ക്ക് ഇത് സാധ്യമായത്? ഞന്‍ സംശയിച്ചു. കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നതിനെ ചൊല്ലി അവര്‍ എപ്പോഴെങ്കിലും കലഹിച്ചിട്ടുണ്ടാകുമോ? കഴിഞ്ഞ മാസം അവര്‍ ചെലവാക്കിയ തുക എത്രയായിരിക്കും? പല ബുദ്ധിമുട്ടുകളും സഹനങ്ങള്‍ക്കും ശേഷമായിരിക്കും സാധാരണ ദമ്പതിമാര്‍ ഇങ്ങനെയൊരു ഘട്ടത്തില്‍ എത്തിചേരുക. അതിനായി അവര്‍ വ്യക്തിപരമായ ആഗ്രഹങ്ങള്‍ ബലികൊടുത്തിട്ടുണ്ടാവും. കുട്ടികളെയും പേരകുട്ടികളെയും വളര്‍ത്തി വലുതാക്കിയിട്ടുണ്ടാകും. 

നവ ദമ്പതികളുടെ തിരക്കേറിയ ദിവസങ്ങളുടെ മറുഭാഗമാണിത്. കൂടുതല്‍ ഉദാത്തമായ സ്‌നേഹ പ്രകടനം. അതേ ബന്ധങ്ങളില്‍ സ്‌നേഹമുണ്ടെങ്കില്‍ അവസാനം വരെ ഒത്തൊരുമിച്ച് പോകും. 

അപ്പോള്‍ ഏതാണ് നല്ലതെന്ന് ചിന്തിക്കുക. ആവേശമേറിയ പ്രണയത്തിന്റെ തുടക്കകാലമാണോ ശാന്തമായ വൃദ്ധ ദാമ്പത്യമാണോ? വളരെ നിസാരമായിട്ടുള്ള ചോദ്യമായിട്ട് ഇത് തോന്നും, എന്നാല്‍ വിവാഹ ജീവിതത്തിലെ പരിണാമത്തിന്റെ പല ഘട്ടത്തിലും ഇത് പ്രസക്തമാണ്, നിര്‍ണായകവുമാണ്. പാശ്ചാത്യ നാടുകളില്‍ കൂടുതലും കിഴക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിവാഹ മോചനങ്ങളുടെ ഈ കാലത്ത് ഇത് വളരെ ലളിതമായ ചോദ്യമാകുന്നു. 

ഇത് പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും. തുടക്കത്തിനും അവസാനത്തിനും ഇടയില്‍ എന്താണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണ് ഈ കാലത്ത് വിവാഹങ്ങള്‍ പലതും ഡൈവോഴ്‌സില്‍ കലാശിക്കുന്നത്? കാരണം വിവാഹം തന്നെ കാലഹരണപ്പെട്ട ഒരു വ്യവസ്ഥയായതുകൊണ്ടാണോ? അല്ല എന്നാണ് എന്റെ മറുപടി. വിവാഹ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലെയും ഉദേശ്യങ്ങളും സ്‌നേഹത്തിന്റെ സ്വഭാവവും മനസിലാക്കാത്തതാണ് കാരണം.

പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ എളുപ്പമാണ്. ബന്ധങ്ങളോടു കടപ്പാടില്ലാത്തതാണ് ഇന്നത്തെ ജീവിത രീതി. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീടുണ്ടാക്കുന്നതിനും മറ്റും ആവശ്യത്തിന് പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ പകലന്തിയോളം പണിയെടുക്കുന്നു. തിരക്കു പിടിച്ച ദിവസത്തിനൊടുവില്‍ പരസ്പരം കരുതലാകാനും നോക്കാനും സമയമില്ലാതെ വരുന്നു. നമ്മുടെ പൂര്‍വീകരെ ആവേശം കൊള്ളിച്ചിരുന്ന യുദ്ധം, പട്ടിണി, പകര്‍ച്ച വ്യാധി, അടിമത്തം എന്നീ സാഹചര്യങ്ങളില്‍ ജീവിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ ജീവിതം. വിവാഹ ബന്ധങ്ങള്‍ തകരുന്നതില്‍ നമ്മുക്ക് സാഹചര്യങ്ങളെ പഴിക്കാം. എന്നാല്‍ ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ മനുഷ്യര്‍ ഒരു തരത്തിലും ശ്രമിച്ചിട്ടില്ല.  

വിവാഹത്തിന്റെ സന്തോഷകരമായ ആദ്യ നാളുകള്‍ക്കു ശേഷം ഒരുമിച്ച് ജീവിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം വരും. പരസ്പരം മനസിലാക്കി അഡ്ജസ്റ്റ് ചെയ്തു ബന്ധം നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന് കണ്ടെത്തണം. ഒരു പരിചയവുമില്ലാത്ത രണ്ടുപേര്‍ ചേര്‍ന്നുപോകാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

വിവാഹ ജീവിതത്തിന്റെ തുടക്കത്തിലോ ഒടുവിലോ അല്ല പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാകുന്ന ഇടക്കാലത്താണ്. ഇവിടെയാണ് പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നതിന്റേയും അല്ലാത്തതിന്റേയും വ്യത്യാസം വരുന്നത്. 

യുക്തിയും വികാരങ്ങളും ഒത്തു ചേരുമ്പോള്‍, പരമ്പരാഗതവും സമകാലികവുമായ ചിന്തകള്‍ ചേരുമ്പോള്‍, ശാസ്ത്രവും ആധ്യാത്മികതയും ചേരുമ്പോള്‍ തുടങ്ങിയ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് യുവജനങ്ങള്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ കാലങ്ങളുടെ അറിവിനെ മറികടക്കാന്‍ പോന്ന ബന്ധങ്ങള്‍ക്ക് പ്രസക്തവും പ്രായോഗികവുമായ സമീപനം ആവശ്യമാണെന്ന് മനസിലാകും. അപ്പോള്‍ നമ്മുക്ക് പുരാതനമായ എന്തെങ്കിലും അറിവിന്റെ സഹായം തേടി തുടങ്ങാം.

യോഗിക്ക് ഫിലോസഫിയില്‍ സാത്വിക്, രജസിക്, തമസിക് എന്നിങ്ങനെ മൂന്നു തരം മനുഷ്യരെ കുറിച്ച് പഠിക്കുന്നുണ്ട്. ഇവ മൂന്നും ചേര്‍ന്നതാണ് സാധാരണ മനുഷ്യര്‍. എന്നാല്‍ ഇവയിലൊന്ന് എപ്പോഴും മുന്നിട്ടു നില്‍ക്കും. ഇത് മാറുകയും ചെയ്തുകൊണ്ടിരിക്കും.അവഗണനയും ആലസ്യവും നിറഞ്ഞതാണ് തമസിക് സ്വഭാവം. തമസിക് സ്വഭാവമുള്ളയാള്‍ ഉദാസീനനായിരിക്കും അക്രമം, അന്ധവിശ്വാസം എന്നിവയില്‍ താല്‍പര്യമുള്ളയാളുമായിരിക്കും. രജസിക് സ്വഭാവമുള്ളയാള്‍ പ്രായോഗികവും വികാരവും മുന്നിട്ടു നില്‍ക്കുന്നയാളായിരിക്കും. രജസിക് വ്യക്തി സ്വന്തം ആഗ്രഹങ്ങളും ഉയര്‍ച്ചയും സാധ്യമാക്കി തൃപ്തിയിടുന്നവനായിരിക്കും. ജ്ഞാനത്തിലും പരിശുദ്ധിയിലും മുന്നില്‍ നില്‍ക്കുന്നവരായിരിക്കും സാത്വികന്മാര്‍. സാത്വിക് വ്യക്തി തിരിച്ച് നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാതെ തന്നെ മറ്റുള്ളവരുടെ ക്ഷേമത്തിനായി സേവനം ചെയ്യുന്നു. 

ഈ മൂന്ന് കഴിവുകളും ചെയ്യുന്ന എല്ലാ കാര്യങ്ങളെയും സ്വാധീനിക്കുന്നു. നടപ്പില്‍, സംസാരത്തില്‍, ഭക്ഷണത്തില്‍ മുതല്‍ നിശ്വാസത്തില്‍വരെ ഇതു പ്രകടമാകും. അമിത കോപത്തോടെ ശ്വസിക്കുമ്പോള്‍ എന്താണ് സംഭവിക്കുക? നാസാദ്വാരം ചുവക്കും നമ്മുടെ നിശ്വാസത്തിന് ദൈര്‍ഘ്യമേറും ശബ്ദം കൂടും. സ്വഭാവം തമസിക് ആകും. നമ്മള്‍ സമാധിയിലോ ധ്യാനത്തിലോ ആണെങ്കില്‍ നമ്മുടെ നിശ്വാസം ശാന്തവും നമ്മള്‍ അറിയുകയോ ഇല്ല. അത് സ്വാഭാവികവും ആയാസരഹിതവുമായിരിക്കും. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ നമ്മുടെ എല്ലാ ചെയ്തികളിലും ഇത്തരം കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. അടുത്ത ബന്ധങ്ങളില്‍ ഇത് കൂടുതലുമായിരിക്കും. അതുകൊണ്ടുതന്നെ വിവാഹവും ഈ മൂന്നു തരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

തമസിക്ക് വിവാഹം വ്യക്തിപരമായ താല്‍പര്യങ്ങളില്‍ അധിഷ്ഠിതമാണ്. ദമ്പതിമാര്‍ ഒന്നിക്കുന്നത് നേട്ടത്തിനായിട്ടാണ്. ഉദാഹരണത്തിന്; വരന്റെ താല്‍പര്യം മുഴുവന്‍ വധുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിലാകാം. വധുവും പണം, സ്റ്റാറ്റസ്, വിസ തുടങ്ങിയവ നോക്കി തന്നെക്കാള്‍ പ്രായമുള്ളയാളെയാകാം വിവാഹം കഴിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ ഉടമ്പടികള്‍ മാത്രമാകുന്നു. നാര്‍സിസ്റ്റിക് അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ഇത് അധികം താമസിയാതെ തന്നെ അസ്വസ്ഥമാകും. ഇവിടെ പങ്കാളി സ്റ്റാറ്റസ്, ആഢംഭരം, സേവനം തുടങ്ങിയവ നല്‍കുന്ന ഒരു ഉല്‍പ്പന്നം മാത്രമാണ്. 

ഇന്നത്തെ പല വിവാഹങ്ങളും രജസികാണ്. പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണ്. ഇതോടൊപ്പം ഇരുവരുടെയും ആഗ്രഹങ്ങളും നേട്ടങ്ങളുമുണ്ടാകും. പരസ്പര ബഹുമാനം ഉണ്ടാകുമെങ്കിലും സ്‌നേഹം ആത്മാര്‍ത്ഥമായിരിക്കില്ല, പവിത്രവും പരിശുദ്ധവുമായിരിക്കില്ല. സ്വാഭാവികമായും നിരാശയും പറുദീസയില്‍ പ്രശ്‌നങ്ങളും ഉടലെടുക്കും.

സാത്വിക് വിവാഹത്തില്‍ ഇരുവരും അവരവരെ കുറിച്ച് ചിന്തിക്കുന്നില്ല, എല്ലാം ഒന്നായി ചിന്തിക്കുന്നു. പങ്കാളിയുടെ സന്തോഷത്തിനായി സ്വന്തം താല്‍പര്യങ്ങള്‍ സന്തോഷത്തോടെ ത്യജിക്കുന്നു. ഒ ഹെന്റിയുടെ 'ദി ഗിഫ്റ്റ് ഓഫ് ദി മാഗി' എന്ന ഒരു കഥയുണ്ട്. യുവ ദമ്പതികളെ കുറിച്ചാണ് കഥ. സാത്വിക വിവാഹത്തില്‍ പരിശുദ്ധിയുണ്ട്, എന്നാല്‍ ശാരീരിക വ്യത്യാസങ്ങളുടെയോ സാമ്പത്തിക വ്യതിയാനങ്ങളുടെയോ നിരാശയില്ല. ഒരുമിച്ചുള്ള വളര്‍ച്ച, ഉപാധികളില്ലാത്ത സ്‌നേഹം എന്നിവയ്ക്കായിരിക്കും മുന്‍തൂക്കം. ഒരു കാലം കഴിഞ്ഞാല്‍ ഏറ്റവും മികച്ച ഫലമുണ്ടാകുന്നതും സാത്വിക വിവാഹത്തിലായിരിക്കും. കൊടുക്കുന്നതിലും പങ്കുവയ്ക്കുന്നതിലും വിശ്വസിക്കുന്നതിനാല്‍ കുടുംബം ശക്തമായിരിക്കും.

കുട്ടികളുണ്ടാകുമ്പോള്‍ ദമ്പതികളുടെ ശ്രദ്ധ വ്യക്തിപരമായ കാര്യങ്ങളില്‍ നിന്നും പങ്കാളിത്തത്തിലേക്ക് മാറും കുട്ടികളായിരിക്കും ശ്രദ്ധാ കേന്ദ്രം. വ്യത്യസ്തമായ വ്യക്തിത്വങ്ങള്‍ വ്യത്യസ്തമായിട്ടായിരിക്കും മാറുന്നതും. പങ്കാളിയുടെ ശ്രദ്ധ വേണമെന്ന് താല്‍പര്യമുള്ള സ്വാര്‍ത്ഥ വ്യക്തിയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? തനിക്ക് ശ്രദ്ധയൊന്നും വേണ്ടാത്ത, എന്തു കൊടുക്കാന്‍ മടിയില്ലാത്ത വ്യക്തിയുടെ മാറ്റം എങ്ങനെയായിരിക്കും.

വ്യത്യസ്തമായ വ്യക്തിത്വങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതിന്റെ ചില തെളിവുകള്‍ ഇതാ: 

സാഹചര്യങ്ങള്‍ എങ്ങനെയുമാകട്ടെ - സാമ്പത്തിക പരാധിനത, അനാരോഗ്യം, കുട്ടികളെക്കൊണ്ടുള്ള പ്രശ്‌നങ്ങള്‍, കുടുംബത്തിലെ ആരുടെയെങ്കിലും മരണം, ജോലിയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഓരോ വ്യക്തിത്വവും വിവാഹ ജീവിതത്തിലല്‍ പ്രതികരിക്കുന്നത് എങ്ങനെയായിരിക്കും?

ഒരു വിവാഹ ബന്ധം നിലനില്‍ക്കണമെങ്കില്‍ ആരെങ്കിലും ഒരാള്‍ വിട്ടുവീഴ്ച്ച ചെയ്യുന്നയാളായിരിക്കണം. രണ്ടു പേരും അങ്ങിനെയാണെങ്കില്‍ ബന്ധം വളര്‍ന്നു പന്തലിക്കും. പരസ്യങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും സ്വാര്‍ത്ഥ പ്രചരിപ്പിക്കുമ്പോള്‍ വിവാഹ ബന്ധങ്ങള്‍ തകരുന്നു. സന്തോഷത്തിന് പകരം ദുരിതങ്ങള്‍ നിറയുന്നു. സ്വയം പരിശോധിച്ച് ബുദ്ധിമുട്ടുകള്‍ അംഗീകരിക്കാതെ പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തികൊണ്ടിരിക്കും. നമ്മള്‍ എന്നതിന് പകരം ഞാന്‍ എന്ന സംസ്‌കാരത്തിലേക്ക് മാറും.

വിവാഹം എന്ന വ്യവസ്ഥ ഭാവിയെ കുറിച്ച് ഒരുപാടു പ്രതീക്ഷകളാണ് നല്‍കുന്നത്. 

പ്രിന്‍സ്റ്റണില്‍ കണ്ട വൃദ്ധ ദമ്പതികളിലേക്ക് നമുക്ക് തിരികെ പോകാം. അവര്‍ വിവാഹ ജീവിതം ആരംഭിച്ചത് സാത്വിക് രീതിയിലായിരുന്നോ? ആകണമെന്നില്ല. വര്‍ഷങ്ങള്‍ നീണ്ട ഒരുമിച്ചുള്ള ജീവിതം അവരില്‍ പരിണാമമുണ്ടാക്കിയതാകാം. പരുക്കന്‍ അരികുകള്‍ കാലക്രമത്തില്‍ മൃതുവായതാകാം. ഇരുവരും പരസ്പരം മനസിലാക്കി. എത്രകാലം അവര്‍ ഒരുമിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അത്രയും നാള്‍ വീഴ്ചകളിലും ഉയര്‍ച്ചകളിലും ഒരുമിച്ച് നില്‍ക്കാന്‍ അവര്‍ സന്നദ്ധത കാട്ടിയിട്ടുണ്ടാവണം. 

വിവാഹവും കുടുംബ ജീവിതവും നമ്മളെ കൂടുതല്‍ കൊടുക്കാന്‍ പഠിപ്പിക്കുന്നു. ഇതിന് യാത്ര തുടരണമെന്ന ആഗ്രഹം ആവശ്യമാണ്. ഫ്രഞ്ചില്‍ ഒരു പരമ്പരാഗത കഥയുണ്ട്. ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് എന്ന കഥയില്‍ രാക്ഷസന്‍ തമസിക് ലക്ഷണങ്ങളിലേക്ക് കടക്കുമ്പോള്‍ സുന്ദരിയായ ബെല്ലയെ തടവിലാക്കുന്നു. എന്നാല്‍ കാലം കടന്നു പോകുമ്പോള്‍ ബെല്ല കരുണയിലൂടെയും സ്‌നേഹത്തിലൂടെയും രക്ഷസനെ സുന്ദരനായ രാജകുമാരനാക്കി മാറ്റിയെടുക്കുകയാണ്. നമ്മുടെ ഉള്ളിലെവിടെയോ അവശേഷിക്കുന്ന തിരിനാളം ഇത് സാധ്യമാകുമെന്ന് നമ്മുക്ക് മനസിലാക്കി തരുന്നതുകൊണ്ടാണ് ഈ കഥ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത്. 

വിവാഹം നല്‍കുന്ന സാധ്യതകള്‍ ഇതെല്ലാമാണ് - വളരാനുള്ള അവസരം, സ്വയം ശുദ്ധീകരണം, സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു. വിവാഹത്തിലൂടെ നമുക്ക് സാത്വികരാകാം. ഞാന്‍ നേരത്തെ കണ്ട ദമ്പതികളെ പോലെയാകാന്‍ നമുക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

ഇതുകൊണ്ടാണ് ഈ 21-ാം നൂറ്റാണ്ടിലെ യോഗ ഒറ്റപ്പെട്ട സന്യാസ ജീവിതത്തേക്കാള്‍ തിളക്കമേറിയതാണ് കുടുംബ ജീവിതമെന്ന് പറയുന്നത്. സ്‌നേഹത്തിലൂടെയും ത്യാഗത്തിലൂടെയും അംഗീകാരത്തിലൂടെയും വളരാന്‍ സമ്മതമാണെങ്കില്‍ വിവാഹം നമ്മളെ മാറ്റിക്കൊള്ളും. സ്വയം മനസിലാക്കി മനുഷ്യനായാല്‍ മാത്രം മതി.  

Read more on : Lifestyle Malayalam Magazine, Beauty Tips in Malayalam