ടീന ഇനി ആമിറിന് സ്വന്തം, ആ ഐഎഎസ് പ്രണയത്തിന് സാഫല്യം

ടീനയും ആമിറും

രണ്ടു മനസ്സുകൾ ഒന്നാകാൻ തീരുമാനിച്ചാൽ ജാതിക്കോ മതത്തിനോ മറ്റൊന്നിനും അവരെ വേർപ്പെടുത്താനാവില്ലെന്നു തെളിയിക്കുന്നൊരു പ്രണയകഥയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റിലൂടെ ഉള്ളം കവർന്ന ഐഎഎസ് പ്രണയിതാക്കൾ. പറഞ്ഞുവന്നത് 2015ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ടീനാ ദാബിയെയും രണ്ടാംറാങ്ക് നേടിയ അതാർ ആമിർ ഉൽ ഷാഫി ഖാനെയും കുറിച്ചാണ്. ഇരുപത്തിയഞ്ചുകാരിയായ ടിനയും ഇരുപത്തിയാറുകാരനായ ആമിറും ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായിരിക്കുകയാണ്. 

മൂന്നു വർഷം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് താന്‍ ആമിറിനെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം...

മാർച്ച് ഇരുപതിനാണ് ഇരുവരും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു വിവാഹിതരായത്. ശേഷം കാശ്മീരിലും ഡൽഹിയിലുമായി രണ്ടു വിവാഹ ആഘാഷങ്ങൾ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കാശ്മീരിലെ വിവാഹ ആഘോഷങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ദക്ഷിണ കാശ്മീരിലെ പഹൽഗാമിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരുന്ന ഏപ്രിൽ 14ന് ഡല്‍ഹി സ്വദേശികൾക്കായുള്ള വിവാഹ ആഘോഷങ്ങളും സംഘടിപ്പിക്കും.

നേരത്തെ ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വൈറലായിരുന്നു. മൂന്നു വർഷം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് താന്‍ ആമിറിനെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം ടീന പരസ്യമാക്കിയത്. ദളിത് യുവതിയായ ടീനയും മുസ്ലിം യുവാവായ ആമിറും തമ്മിലുള്ള വിവാഹത്തിൽ വിമർശനവുമായി രംഗത്തെത്തിയവരും കുറവല്ല. എങ്കിലും ജാതിമത ചിന്തകൾക്കപ്പുറമാണ് തങ്ങളുടെ പ്രണയം എന്നു തെളിയിക്കുകയായിരുന്നു ഇരുവരും. 

ദളിത് യുവതിയായ ടീനയും മുസ്ലിം യുവാവായ ആമിറും തമ്മിലുള്ള വിവാഹത്തിൽ വിമർശനവുമായി രംഗത്തെത്തിയവരും കുറവല്ല...

ഐഎഎസ് ഡിപാർട്മെന്റ് ഓഫ് പേഴ്സണൽ ട്രെയിനിങ്ങിനിടെയാണ് ടീനയും ആമിറും ആദ്യമായി കാണുന്നത്. രാവിലെയാണ് തങ്ങള്‍ ആദ്യമായി കാണുന്നത് വൈകുന്നേരമായപ്പോഴേക്കും ആമിർ തന്റെ വാതിലിനു ചാരെയുണ്ടായിരുന്നുവെന്ന് ടീന പ്രണയത്തെക്കുറിച്ചു മുമ്പു പറഞ്ഞിരുന്നു. ആമിറിന് ആദ്യകാഴ്ചയിൽ തന്നെ ടീനയോടു പ്രണയം തോന്നിയിരുന്നുെവങ്കിലും ടീനയ്ക്കു തിരിച്ചുതോന്നാൻ മൂന്നുമാസത്തോളമെ‌ടുത്തിരുന്നു. 

തങ്ങളു‌ടെ വിവാഹത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോ‌ട് ടീന മുമ്പു പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു '' ഇക്കാര്യത്തിൽ തെറ്റിദ്ധാരണജനകമായ നിരവധി കമന്റുകൾ ഉയർന്നിരുന്നു. ജാതിവിരുദ്ധവും സംവരണത്തെയും മതത്തെയുമൊക്കെ ടാർഗറ്റ് ചെയ്തുള്ള കമന്റുകളും ഒക്കെ. തന്റേതല്ലാത്തൊരു മതത്തിലും ജാതിയിലുംപെട്ടയാളെ വിവാഹം കഴിക്കുന്നതിനെ കുറ്റകരമായി കാണുന്നവയായിരുന്നു അവ''

ജാതിമത ചിന്തകൾക്കപ്പുറമാണ് തങ്ങളുടെ പ്രണയം എന്നു തെളിയിക്കുകയായിരുന്നു ഇരുവരും...

തുടക്കത്തിൽ ഇത്തരം നെഗറ്റീവ് കമന്റുകൾക്കു മറുപടിയായി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചാലോ എന്നു ടീന കരുതിയിരുന്നു. എ​ന്നാൽ പിന്നീട് തനിക്കൊന്നും ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നു സ്വയം പറയുകയായിരുന്നു. ടീനയ്ക്ക് ഇപ്പോൾ അജ്മീറിലും ആമിറിന് ജയ്പൂറിലുമാണ് പോസ്റ്റിങ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam