കുടുംബചിത്രം പുറത്ത് വിട്ട് ഐശ്യര്യ, സുന്ദരിയാര്? 

വര്‍ഷങ്ങള്‍ കഴിഞ്ഞാലും െഎശ്വര്യ റായിയുടെ ഭംഗി വര്‍ധിച്ചുവരുന്നെന്ന് തോന്നാറുള്ളത് അവരുടെ ആരാധകര്‍ക്ക് മാത്രമല്ല. െഎശ്വര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഒാരോ ചിത്രങ്ങളും ഇതിന് അടിവരയിടുന്നുവെന്നും പ്രായം ഇവരുടെ സൗന്ദര്യത്തെ ബാധിക്കുന്നില്ലെന്നും വിമര്‍ശകരും ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇന്നലെ െഎശ്വര്യ പങ്കുവച്ച ചിത്രം കണ്ട ആരാധകര്‍ ഒന്നടങ്കം ഞെട്ടി. ഇക്കൂട്ടത്തില്‍ ആരാണ് കൂടുതല്‍ സുന്ദരി എന്നാണ് ആരാധകരുടെ മുന്നിലെ ചോദ്യം. 

ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് അച്ഛന്‍ കൃഷ്ണരാജ് റായുടെ ചിത്രത്തിന് മുന്നില്‍ ബന്ധുക്കളോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് െഎശ്വര്യ പങ്കുവച്ചത്. മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. െഎശ്വര്യ റായുടെ കസിന്‍സിനൊപ്പം നില്‍ക്കുന്ന ഈ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിസ്റ്റര്‍ സണ്‍ഡേ എന്നാണ് ചിത്രത്തിന് െഎശ്വര്യ നല്‍കിയ തലവാചകം. 

ഇതിനൊപ്പം അമ്മ വൃന്ദാ റായ്, ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചു. മരിച്ചുപോയ അച്ഛന്റെ ചിത്രം കയ്യില്‍ പിടിച്ച് അമ്മയ്ക്കും മകള്‍ക്കുമൊപ്പമിരിക്കുന്ന ചിത്രമാണ് അച്ഛന്റെ ഒാര്‍മയ്ക്കായി അവര്‍ പങ്കുവച്ചത്. അമിതാഭ് ബച്ചനും ആരാധ്യക്കും ആശംസകള്‍ നേര്‍ന്ന് അഭിഷേക് ബച്ചനും ഫാദേഴ്സ് ഡേയില്‍ സോഷ്യല്‍ ലോകത്ത് സജീവമായി. 

‘എന്റെ മാലാഖക്കുട്ടിയ്ക്ക് ആശംസകള്‍, അച്ഛനാവുക എന്നാല്‍ എന്താണെന്ന് എനിക്ക് മനസിലാക്കിത്തന്നതിന് നന്ദി. നിനക്ക് അഭിമാനം കൊണ്ടുവരണം എന്നാണ് എന്റെ ആഗ്രഹം. അച്ഛന്‍ നിന്നെ സ്നേഹിക്കുന്നു.’ അഭിഷേക് ആരാധ്യക്കായി കുറിച്ചു. 

അഭിമാഭ് ബച്ചന്‍ കൈപിടിച്ചുനടത്തുന്ന ചിത്രം പങ്കുവച്ച് അച്ഛനായി അഭിഷേക് കുറിച്ച വാക്കുകളിങ്ങനെ. എന്റെ കൈപിടിച്ച് നടത്തിയതിന്, ഉദാഹരണമായി നിലകൊണ്ടതിന്, ഇന്നും എന്നെ കൈവിടാത്തതിന്, സ്നേഹത്തിന് പിന്തുണയ്ക്ക്, ലവ് യു പാ’

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam