മായാനദി എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിലൂടെ മലായാളികളുടെ മനസ്സിൽ കൂട് കൂട്ടിയ താരമാണ് െഎശ്വര്യ ലക്ഷ്മി. പ്രണയത്തിന്റെ നോവുമായി നടന്നകലുന്ന അപ്പുവിന് െഎശ്വര്യ ജീവൻ പകർന്നു. പുതിയ ചിത്രം വരത്തനിലും െഎശ്വര്യയുടെ പ്രകടം കയ്യടി നേടുകയാണ്.
പ്രണയിച്ചു വിവാഹം കഴിക്കാനാണ് ഉദ്ദേശമെന്നു തുറന്നു പറയുകയാണ് താരം. മനോരമ ഒാൺലൈനിന്റെ െഎ മീ മൈ സെൽഫിലാണ് െഎശ്വര്യ ആഗ്രഹം വെളിപ്പെടുത്തിയത്. പ്രണയിച്ചു വിവാഹം കഴിക്കാൻ ഉദ്ദേശമുണ്ടെങ്കിലും വീട്ടുകാർ എന്നെ കെട്ടിച്ചു വിടുമോ എന്നറിയില്ലെന്നും ഒരു കുസൃതി ചിരിയോടെ താരം പറയുന്നു.
കരിയറും കുടുംബ ജീവിതത്തിനാണോ പ്രാധാന്യമെന്ന ചോദ്യത്തിന് ‘ഞാൻ കുറച്ച് ഫെമിനിസ്റ്റാകും, ഇൗ ചോദ്യം നമ്മൾ ആണുങ്ങളോട് ചോദിക്കാറില്ല’ എന്നു പറഞ്ഞുകൊണ്ടാണ് മറുപടി നൽകിയത്.
‘‘ഇത് രണ്ടും ഒരുമിച്ചാണ് പോകണ്ടത്. കരിയറും നല്ലൊരു രീതിയിലാകണം. അതുപോലെ തന്നെ സന്തോഷകരമായ ഒരു കുടുംബ ജീവിതവും വേണം. ആൺ–പെൺ ഭേദമന്യേ എല്ലാവരുടെയും ആഗ്രഹമാണ് ജീവിതത്തിൽ ഒരു സമയമെത്തുമ്പോൾ സെറ്റിൽ ആവണമെന്നത്. അങ്ങനെ ഒരാൾ കൂടെയുണ്ടാവണം. കുട്ടി ഉണ്ടാവണം. അത് മറ്റുള്ള എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. അത് ഒരിക്കലും കരിയർ നഷ്ടപ്പെടുത്തിയിട്ടല്ല. കരിയറും മുന്നോട്ടു പോകും കുടുംബജീവിതവും മുന്നോട്ടു പോകും. പ്രണയിച്ചു വിവാഹം കഴിക്കാനാണ് ആഗ്രഹം. വീട്ടുകാർ കെട്ടിച്ച് വിടമോ എന്നറിയില്ല’’– െഎശ്വര്യ പറഞ്ഞു.
അഭിമുഖം കാണാം;