ഹാരി രാജകുമാരനും മേഗൻ മർക്കിളും കുഞ്ഞ് അതിഥിയ്ക്കായുള്ള കാത്തിരിപ്പിൽ. 2019ൽ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുമെന്ന് കൊട്ടാരം പ്രസ്താവനയിലൂടെ അറിയിച്ചു.
മെയ് 19നായിരുന്നു ഹാരി രാജകുമാരനും ഹോളിവുഡ് നടിയും മോഡലുമായ മേഗനും വിവാഹിതരായത്. വിവാഹത്തിനുശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഇരുവരും. പസഫിക് ടൂറിന്റെ ഭാഗമായി ഇവരിപ്പോൾ സിഡ്നിയിലാണ്.വിവാഹശേഷം ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ് മേഗൻ.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരിയായ യുജീനയുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. ആ സന്തോഷത്തിനു പിന്നാലെയാണ് രാജകുടുംബത്തിന് ഇരട്ടി മധുരമേകി പുതിയ അംഗം കടന്നുവരുന്നത്.