ആ പ്രണയം സത്യം, വിവാഹനിശ്ചയം ഉടൻ: ശ്രീനിഷ്

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടൻ ശ്രീനിഷാണ് മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിൽ അതിഥിയായി എത്തിയത്. മലയാള സീരിയൽ രംഗത്തെ നായകനടന്മാരിൽ മുൻനിരയിലാണ് ചെന്നൈ മലയാളിയായ ശ്രീനിഷിഷിന്റെ സ്ഥാനം. പ്രണയനായകനായി തിളങ്ങിയ താരത്തിന് ആരാധകരേറെയാണ്.

മലയാളത്തിലെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ശ്രീനിയ്ക്ക് ആരാധകരുടെ എണ്ണം വർധിച്ചു. തമിഴ് കലർന്ന സംസാരശൈലിയിലെ ഓമനത്തം ശ്രീനിഷിന്റെ പ്രത്യേകത. പെൺകുട്ടികളുടെ പ്രിയപ്പെട്ട ശ്രീനിയുടെ സംഭവബഹുലമായ പ്രണയത്തിനും ആ റിയാലിറ്റി ഷോ വേദിയായി.

റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും ശ്രീനിഷിന്റെ പ്രണയം ചൂടൻ ചർച്ചയായി. റിയാലിറ്റി ഷോയുടെ ഭാഗമായാണ് പ്രണയമെന്നും, ഷോ തീരുന്നതോടെ അത് അവസാനിക്കുമെന്നും ആരോപണങ്ങളുണ്ടായി. എന്നാൽ അതിനെയെല്ലാം മറികടന്ന് തന്റെ പ്രണയവുമായി മുന്നോട്ടു പോവുകയാണ് ശ്രീനിഷ്.

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ശ്രീനിഷ്. അമ്മ വിളക്കുവെച്ചു മരുമകളെ കാത്തിരിക്കുകയാണോ എന്നായിരുന്നു റിമിയുടെ ചോദ്യം. ഈ വർഷം അവസാനം വിവാഹനിശ്ചയമുണ്ടാകുമെന്നു വ്യക്തമാക്കി ശ്രീനിഷ്. ഹണിമൂണും പ്ലാൻ െചയ്തോ എന്നായിരുന്നു റിമിയുടെ അടുത്ത ചോദ്യം. എന്നാൽ അത്രയ്ക്കു പോയിട്ടില്ലെന്ന് ശ്രീനിഷ് പറഞ്ഞു. ആദ്യം പ്രണയം തോന്നിയതു തനിക്കാണെന്നും ശ്രീനിഷ് ഷോയ്ക്കിടെ വ്യക്തമാക്കി.

സൂപ്പർ ഹിറ്റ് തമിഴ് ചിത്രം 96 െല കുട്ടി ജാനുവിനെ അവതരിപ്പിച്ച ഗൗരി കിഷൻ, മലയാള സീരിയൽ താരം മനീഷ് കൃഷ്ണ എന്നിവരായിരുന്നു ഒന്നും ഒന്നും മൂന്നിലെ മറ്റ് അതിഥികൾ.