ദീപിക സമ്മതിക്കാൻ രൺവീർ കാത്തിരുന്നത് 3 വർഷം

ranveer-open-heart-deepika-love-marriage

ദീപിക വിവാഹത്തിനു സമ്മതിക്കാൻ മൂന്ന് വർഷം കാത്തിരുന്നുവെന്നു രൺവീർ സിംഗ്. വിവാഹശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വ‌െളിപ്പെടുത്തൽ. ലേ കോമോയിൽ നടന്ന വിവാഹം ദീപികയുടെ  സ്വപ്നമായിരുന്നു എന്നും രൺവീർ വ്യക്തമാക്കി.

‘‘മൂന്ന് വർഷമായി കാത്തിരിക്കുകയായിരുന്നു, വിവാഹത്തിനു തയാറാണെന്നു ദീപിക പറയുന്ന ആ ദിവസത്തിനായി. ലേക് കോമോയിലെ വിവാഹം ദീപികയുടെ സ്വപ്നമായിരുന്നു. അവളുടെ ആഗ്രഹം അതുപോലെ യാഥാർഥ്യമാക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്തരത്തിലുള്ള ഒന്നിന് എന്തുകൊണ്ടും ദീപിക അർഹയായിരുന്നു. അവളുടെ സന്തോഷമാണ് എന്റെയും സന്തോഷം’’– രൺവീർ പറഞ്ഞു. 

ആറു വർഷം നീണ്ട പ്രണയത്തിനൊടുവിലാണു രൺവീറും ദീപിക പദുക്കേണും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. ‘‘പ്രണയത്തിലായി ആറു മാസമായപ്പോൾ തന്നെ ദീപികയെ വിവാഹം കഴിക്കുമെന്നും അവൾ തന്റെ കുട്ടികളുടെ അമ്മയാകുമെന്നും അറിയാമായിരുന്നു’’– രൺവീർ പറഞ്ഞു.

ദീപികയുടെ സ്വദേശമായ ബെംഗളൂരുവിൽ നവംബർ 21നു സുഹൃത്തുക്കൾക്കായി സൽകാരം സംഘടിപ്പിച്ചിരുന്നു. സിനിമയിലെ സുഹൃത്തുക്കൾക്കായി സൽകാരം ഡിസംബർ ഒന്നിനാണ്.