ജീവിതം മകനു വേണ്ടി, ഇനി വിവാഹം കഴിക്കില്ല; രേഖ രതീഷ് മനസ്സു തുറക്കുന്നു
എന്നാൽ രേഖയുടെ ജീവിതത്തിലെ ദുരന്തമായി വിവാഹ തീരുമാനം മാറി. 8 മാസത്തെ ദാമ്പത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു. കുടുംബിനി ആയി ജീവിക്കാനാണ് രേഖയുടെ ആഗ്രഹിച്ചത്....

രേഖ രതീഷ് മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് പത്മാവതിയാണ്. പരസ്പരത്തിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രം. ജീവിതത്തിലും രേഖ കരുത്തയാണ്. നിരവധി ഗോസിപ്പുകളും അപവാദ പ്രചാരണങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷേ, ഇതുവരെ രേഖയെ തളർത്താൻ ഒന്നിനും ആയിട്ടില്ല. ജീവിതത്തെ കുറിച്ച് രേഖ വനിതയോടു മനസ്സു തുറന്നു.
ശ്രീവൽസൻ സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സീരിയലിലൂടെയാണ് രേഖ അഭിനയരംഗത്തെത്തുന്നത്. പതിനാലാം വയസ്സിലായിരുന്നു അത്. പിന്നീട് എം.എം നസീർ സംവിധാനം ചെയ്ത മനസ്സിലൂടെ ശ്രദ്ധേ നേടി. പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. പ്രണയിച്ച ആളെ വിവാഹം കഴിച്ചു. തമിഴിലെ സൂപ്പർതാര ചിത്രത്തിലേക്കു വന്ന അവസരം പ്രണയത്തിനു വേണ്ടി വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാൽ രേഖയുടെ ജീവിതത്തിലെ ദുരന്തമായി ആ തീരുമാനം മാറി. 8 മാസത്തെ ദാമ്പത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു.
കുടുംബിനി ആയി ജീവിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, വിവാഹമോചനത്തിനുശേഷം വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുകയായിരുന്നു. വ്യക്തി ജീവിതത്തിലെ തീരുമാനങ്ങൾ പലതും പാളിപ്പോയെന്ന് രേഖ പറയുന്നു. എല്ലാവർക്കും വേണ്ടിയിരുന്നത് പണമായിരുന്നു. ഇപ്പോൾ മകനുവേണ്ടിയാണ് ജീവിതം. എട്ടു വയസ്സുകാരൻ അയാൻ. ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടാകില്ലെന്നും രേഖ വനിതയോടു പറഞ്ഞു.
ഇപ്പോൾ മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരഞ്ഞ പൂക്കള്‍’ എന്ന സൂപ്പർഹിറ്റ് സീരിയലിലാണ് താരം അഭിനയിക്കുന്നത്.
രേഖ രതീഷ് വനിതയ്ക്കു നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.