ഒരു വർഷം ഒന്നിച്ചു ജീവിക്കില്ലെന്നും മധുവിധു കഴിയുന്നതോടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആയിരിക്കും എന്നും പാപ്പരാസികൾ പറഞ്ഞു. ഇവരെ വിടാതെ പിന്തുടരുകയും ചെയ്തു....

ഒരു വർഷം ഒന്നിച്ചു ജീവിക്കില്ലെന്നും മധുവിധു കഴിയുന്നതോടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആയിരിക്കും എന്നും പാപ്പരാസികൾ പറഞ്ഞു. ഇവരെ വിടാതെ പിന്തുടരുകയും ചെയ്തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയങ്ക–നിക് ദാമ്പത്യം ഏറെ സന്തോഷത്തോടെ മുന്നോട്ടു പോവുകയാണ്. 2019 ഡിസംബറിൽ ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ദമ്പതികൾ. ബോളിവുഡ് താരമായ പ്രിയങ്കയും പോപ്പ് ഗായകനായ നിക് ജൊനാസും പ്രണയത്തിലാണ് എന്നു സ്ഥിരീകരണം ലഭിച്ചതു മുതലേ, ഇവർ വിവാഹിതരാകില്ല എന്നും വൈകാതെ പിരിയുമെന്നും പ്രവചിച്ചവരുണ്ടായിരുന്നു.

അതു തെറ്റിച്ച് പ്രിയങ്ക നിക്കിന്റെ വധുവായി. എന്നാൽ വിവാഹിതരായപ്പോഴും ഇതേ പ്രവചനം ആവർത്തിച്ചു. ഒരു വർഷം ഒന്നിച്ചു ജീവിക്കില്ലെന്നും മധുവിധു കഴിയുന്നതോടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആയിരിക്കും എന്നും പാപ്പരാസികൾ പറഞ്ഞു. ഇവരെ വിടാതെ പിന്തുടരുകയും ചെയ്തു.

ADVERTISEMENT

എന്നാൽ, രണ്ടു സംസ്കാരങ്ങളിൽ നിന്നുള്ളവരായതിനാൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അതെല്ലാം മനസ്സിലാക്കി മുന്നോട്ടു പോവുകയാണെന്നും പ്രിയങ്ക തുറന്നു പറഞ്ഞു. നിക്കിനോടുള്ള സമീപനത്തിലെ താരസുന്ദരിയുടെ സ്നേഹവും കരുതലും പലപ്പോഴായി ആരാധകരുടെ അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. പ്രായവ്യത്യാസവും മുൻനിർത്തി പ്രിയങ്കയെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിച്ചവരെല്ലാം ഇതോടെ നിശബ്ദരായി. 

സന്തുഷ്ടമായ കുടുംബജീവിതത്തിന് കുറച്ച് നിർദേശങ്ങൾ നൽകാമോ എന്ന ചോദ്യം അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്കയ്ക്കു നേരെ ഉയർന്നു. വളരെ പക്വതയോടെയായിരുന്നു താരസുന്ദരിയുടെ പ്രതികരണം. മനസ്സിൽ ദേഷ്യം വച്ചു കൊണ്ട് പങ്കാളികൾ ദിവസം അവസാനിപ്പിക്കരുത് എന്നാണ് പ്രിയങ്ക നൽകിയ മറുപടി. എന്തു പ്രശ്നമുണ്ടെങ്കിലും അന്നു തന്നെ പറഞ്ഞു തീർക്കണം എന്നും താരം വ്യക്തമാക്കി.

ADVERTISEMENT

English Summary : Priyanka Chopra best tip for good married life