ഞാൻ ചെന്നു. കണ്ണുകളടച്ച്, വായ തുറന്ന്, ഐസ് പോലെ തണുത്ത് അനക്കമില്ലാതെ എന്റെ അച്ഛൻ. എനിക്കുണ്ടായിരുന്ന എല്ലാ ധൈര്യവും സംഭരിച്ച് ഞാൻ അച്ഛനെ വിളിച്ചു, ഒരുപാട് തവണ. അച്ഛനെ തിരികെ കൊണ്ടുവരാൻ, ഉണർത്താൻ...

ഞാൻ ചെന്നു. കണ്ണുകളടച്ച്, വായ തുറന്ന്, ഐസ് പോലെ തണുത്ത് അനക്കമില്ലാതെ എന്റെ അച്ഛൻ. എനിക്കുണ്ടായിരുന്ന എല്ലാ ധൈര്യവും സംഭരിച്ച് ഞാൻ അച്ഛനെ വിളിച്ചു, ഒരുപാട് തവണ. അച്ഛനെ തിരികെ കൊണ്ടുവരാൻ, ഉണർത്താൻ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛന്റെ ഓർമദിനത്തിൽ വികാരനിർഭര കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ. 2018 നവംബർ 11ന് ആണ് ആര്യയുടെ അച്ഛൻ മരിച്ചത്. അന്നേ ദിവസത്തെ അനുഭവവും അച്ഛന്റെ ഒാർമകളുമാണ് ഒന്നാം ചരമവാർഷിക ദിനത്തിൽ ആര്യ പങ്കുവച്ചത്. ‘‘ഒരു വ്യക്തി എന്ന നിലയിൽ എത്ര ശക്തയാണെന്നു മനസ്സിലാക്കിയ ദിവസമാണ് നവംബര്‍ 11. ഒരോ വിഷമഘട്ടത്തിലും കൈപിടിച്ചത് അച്ഛനായിരുന്നു. ഒരോ നിമിഷവും അച്ഛനെ മിസ് ചെയ്യുന്നു’’– ആര്യ കുറിച്ചു.

ആര്യയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

ADVERTISEMENT

‘‘‌ഞാന്‍ എന്ന വ്യക്തി എത്ര കരുത്തയാണ് എന്നു തിരിച്ചറിഞ്ഞ ദിവസമാണിന്ന്. ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. എന്റെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദിവസം. കഴിഞ്ഞ വർഷം ഇതേ ദിവസം, ഏകദേശം ഇതേ സമയം. ആ വാതിൽ തുറന്ന് ഒരു നഴ്സ് വന്ന് എന്നോട് പറഞ്ഞു, ‘അച്ഛനെ ഒന്നു പോയി കണ്ടോളൂ’

ഞാൻ ചെന്നു. കണ്ണുകളടച്ച്, വായ തുറന്ന്, ഐസ് പോലെ തണുത്ത്, അനക്കമില്ലാതെ എന്റെ അച്ഛൻ. എന്നിൽ അവശേഷിച്ച എല്ലാ ധൈര്യവും സംഭരിച്ച് ഞാൻ അച്ഛനെ വിളിച്ചു, ഒരുപാട് തവണ. അച്ഛനെ  ഉണർത്താൻ...തിരികെ കൊണ്ടുവരാൻ. കാരണം, അച്ഛനെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു. അതിനെ നേരിടാൻ ഞാൻ തയ്യാറായിരുന്നില്ല....

ADVERTISEMENT

പക്ഷേ, വിധിയെ തടുക്കാനാവില്ലല്ലോ. അച്ഛൻ പോയി, എന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി.

‘‘അച്ഛാ..ജീവിതത്തിലെ ഓരോ നിമിഷവും അച്ഛനെ മിസ്സ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. വിഷമ ഘട്ടങ്ങളിൽ എന്‍റെ കൈ പിടിച്ചു നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി. എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി. ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്‍റെ ജീവിതം.’’

ADVERTISEMENT

English Summary : Actress Aryas' heart touching memory on fathers' death

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT