‘ഇവൾ നയന, ഞങ്ങളുടെ മകൾ’ ; മനസു തുറന്ന് നിവേദും റഹീമും
സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ച വിവാഹത്തിനു ശേഷം കേരളത്തിലെത്തിയതായിരുന്നു ഗേ ദമ്പതികളായ നിവേദ് ആന്റണി ചുള്ളിക്കലും അബ്ദുൾ റഹീമും. തിരുവനന്തപുരം കനകക്കുന്നിൽ വച്ചു കാണുമ്പോൾ ഇരുവർക്കുമൊപ്പം കൈകോർത്തു പിടിച്ച് ട്രാൻസ് യുവതിയായ നയനയുമുണ്ടായിരുന്നു; നിവേദിന്റെയും റഹീമിന്റെയും മാനസപുത്രി നയന കൃഷ്ണ! 'ഇതു
സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ച വിവാഹത്തിനു ശേഷം കേരളത്തിലെത്തിയതായിരുന്നു ഗേ ദമ്പതികളായ നിവേദ് ആന്റണി ചുള്ളിക്കലും അബ്ദുൾ റഹീമും. തിരുവനന്തപുരം കനകക്കുന്നിൽ വച്ചു കാണുമ്പോൾ ഇരുവർക്കുമൊപ്പം കൈകോർത്തു പിടിച്ച് ട്രാൻസ് യുവതിയായ നയനയുമുണ്ടായിരുന്നു; നിവേദിന്റെയും റഹീമിന്റെയും മാനസപുത്രി നയന കൃഷ്ണ! 'ഇതു
സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ച വിവാഹത്തിനു ശേഷം കേരളത്തിലെത്തിയതായിരുന്നു ഗേ ദമ്പതികളായ നിവേദ് ആന്റണി ചുള്ളിക്കലും അബ്ദുൾ റഹീമും. തിരുവനന്തപുരം കനകക്കുന്നിൽ വച്ചു കാണുമ്പോൾ ഇരുവർക്കുമൊപ്പം കൈകോർത്തു പിടിച്ച് ട്രാൻസ് യുവതിയായ നയനയുമുണ്ടായിരുന്നു; നിവേദിന്റെയും റഹീമിന്റെയും മാനസപുത്രി നയന കൃഷ്ണ! 'ഇതു
സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ച വിവാഹത്തിനു ശേഷം കേരളത്തിലെത്തിയതായിരുന്നു ഗേ ദമ്പതികളായ നിവേദ് ആന്റണി ചുള്ളിക്കലും അബ്ദുൾ റഹീമും. തിരുവനന്തപുരം കനകക്കുന്നിൽ വച്ചു കാണുമ്പോൾ ഇരുവർക്കുമൊപ്പം കൈകോർത്തു പിടിച്ച് ട്രാൻസ് യുവതിയായ നയനയുമുണ്ടായിരുന്നു; നിവേദിന്റെയും റഹീമിന്റെയും മാനസപുത്രി നയന കൃഷ്ണ! 'ഇതു ഞങ്ങളുടെ മകളാണ്,' എന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ അവരുടെ കണ്ണുകളിൽ തിളക്കം. കുടുംബം എന്ന സമൂഹത്തിലെ വ്യവസ്ഥാപിത വാർപ്പുമാതൃകയെ സ്നേഹം കൊണ്ടു പൊളിച്ചെഴുതുകയാണ് നിവേദും റഹീമും. അവിടെ മതമില്ല... ലിംഗഭേദമില്ല... പ്രണയം മാത്രം.
വിവാഹത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള വിശേഷങ്ങളുമായി ഇരുവരും മനോരമ ഓൺലൈനിൽ:
തലക്കെട്ടുകൾ സൃഷ്ടിക്കാനല്ല വിവാഹം
പ്രശസ്തിക്കു വേണ്ടിയോ വാർത്തകളിൽ ഇടം നേടാനോ വിവാഹം ചെയ്തവരല്ല ഞങ്ങൾ. ഞങ്ങൾ റിലേഷൻ തുടങ്ങിയിട്ട് അഞ്ചു വർഷമായി. അഞ്ചാം വർഷം വിവാഹം ചെയ്യണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. അക്കാര്യം ഞങ്ങൾ നേരത്തെ തന്നെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
വിശേഷണങ്ങളിൽ കഴമ്പില്ല
കേരളത്തിൽ ഗേ ദമ്പതികളായി ജീവിക്കുന്നവർ ഒരുപാടു പേരുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുൻപിൽ വച്ച് ഞങ്ങൾ ഞങ്ങളുടെ ബന്ധം ആഘോഷപൂർവം പ്രഖ്യാപിച്ചു എന്നേ ഉള്ളൂ. പലരും ഇതെല്ലാം രഹസ്യമാക്കി വയ്ക്കും. അവർ ഇപ്പോഴും ഒരുമിച്ചു ജീവിക്കുന്നു. അതുകൊണ്ട്, ആദ്യ ഗേ ദമ്പതികൾ... രണ്ടാമത്തെ ഗേ ദമ്പതികൾ എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. അങ്ങനെയൊരു ടൈറ്റിലിനോട് ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രതിപത്തിയൊന്നുമില്ല.
ഈ ബന്ധത്തെക്കുറിച്ച് പലർക്കും ധാരണയില്ല
നേരത്തെ പലരുമായി ഡേറ്റിങ് ചെയ്തിരുന്നു. പക്ഷേ, അതൊന്നും വിജയിച്ചില്ല. കുറച്ചു മാസങ്ങൾ അങ്ങനെ പോകും. അതിൽ ലൗവ് ലൈഫ് ഇല്ലായിരുന്നു. ഗേ റിലേഷൻഷിപ്പ് എന്നു പറയുമ്പോൾ എല്ലാവരും കരുതുന്നത് കുറച്ചു കാലം പ്രേമിച്ചു നടക്കാനുള്ള ഒരു സംഗതി ആയിട്ടാണ്. പിന്നീട്, വീട്ടുകാരുടെ നിർബന്ധത്തിൽ വേറെ വിവാഹം ചെയ്യും. സത്യത്തിൽ ഗേ റിലേഷൻഷിപ്പിനെ കുറിച്ച് ആർക്കും ധാരണയില്ല. മറ്റു ബന്ധങ്ങളെപ്പോലെ ഇതും വളരെ ‘നോർമൽ’ ആണ്.
ഞങ്ങൾക്കു വേണ്ടി അവർ ഗർഭം ധരിക്കും
ഐവിഎഫ് വഴി കുഞ്ഞുങ്ങളെ സ്വന്തമാക്കാനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങൾക്കു വേണ്ടി ഐവിഎഫ് വഴി ഗർഭം ധരിച്ചു കുഞ്ഞിനെ നൽകാൻ ഞങ്ങളുടെ സുഹൃത്ത് സോണി സമ്മതം അറിയിച്ചിട്ടുണ്ട്. ഈ വിവാഹത്തിന് എത്രയോ മുൻപേ സോണി ഇക്കാര്യം ഞങ്ങളോടു പറഞ്ഞിട്ടുണ്ടെന്നോ! പിന്നെ, ഞങ്ങളുടെ മകൾ നയന ഞങ്ങൾക്കു വേണ്ടി കുഞ്ഞിനെ ഗർഭം ധരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. സിലിക്കൺ ഗർഭപാത്രം വഴിയുള്ള ഗർഭധാരണം നടത്താനാണ് നയന ആഗ്രഹിക്കുന്നത്.
പുറത്തു പറയാൻ മടിക്കരുത്
സ്വവർഗരതി കുറ്റകൃത്യമല്ലെന്ന വിധിയിലൂടെ സാഹചര്യങ്ങൾ മാറി. ഇപ്പോൾ ആർക്കും ആരെയും പ്രണയിക്കാം. ഗേ വിവാഹം അല്ലെങ്കിൽ ലെസ്ബിയൻ വിവാഹം എന്നു പറയുന്നത് സമൂഹത്തിൽ സാധാരണമായി മാറും. സമൂഹത്തിനു മുൻപിൽ സ്വന്തം പ്രണയം മാന്യമായി തുറന്നു പറയാൻ എന്തിനു മടിക്കണം? പുറത്തു പറയാൻ മടിക്കരുത്. പറയാൻ വൈകുന്തോറും നമ്മുടെ വയസ്സും നല്ല വർഷങ്ങളുമാണ് നഷ്ടമാകുന്നത്. കാര്യങ്ങൾ തുറന്നു പറഞ്ഞ് എല്ലാവരുടെയും മുൻപിൽ സന്തോഷമായി ജീവിക്കൂ. പറയുമ്പോഴുള്ള ബുദ്ധിമുട്ടേ ഉള്ളൂ. ജീവിച്ചു കഴിഞ്ഞാൽ അടിപൊളിയാണ്.
ഈ ബന്ധം ആജീവനാന്തം
വ്യക്തിപരമായി നിരവധി മെസേജുകൾ ഇപ്പോഴും ലഭിക്കുന്നുണ്ട്. അതിൽ ആണുങ്ങളുമുണ്ട്... പെണ്ണുങ്ങളുമുണ്ട്. പലരും സൗഹൃദത്തിനപ്പുറത്ത് ലൈംഗികതാൽപര്യങ്ങൾ പങ്കുവയ്ക്കാറുണ്ട്. അവരോടൊക്കെ സൗഹൃദത്തിൽ പറഞ്ഞു തീർക്കാനാണ് ശ്രമിക്കാറുള്ളത്. പിന്നെ, ഞങ്ങൾ പിരിയുമോ എന്നു ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ... ഓട് കണ്ടം വഴി!
English Summary : Kerala Gay Couple Nived and Rahim Interview