മക്കളെ ചേർത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്. പണ്ട് ഭാഗ്യലക്ഷ്മി ചേച്ചി മക്കളുടെ കൂടെയിരിക്കുന്ന ഫോട്ടോയ്ക്ക് മോശം കമന്റുകൾ വന്ന അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം മക്കളെ ചേർത്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഓർക്കണം. എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവരുടെ കയ്യിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ നടി താരാ കല്യാൺ രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ വികലമായി ചിത്രീകരിക്കുന്ന പ്രവണത വീണ്ടും ചർച്ചകളിൽ നിറയുകയാണ്. താര കല്യാണിന്റെ ദുരനുഭവത്തിൽ വല്ലാതെ വേദന തോന്നിയെന്നും എങ്ങനെയാണ് ആ ചിത്രത്തിൽ അശ്ലീലം കണ്ടെത്തിയതെന്നു മനസ്സിലാകുന്നില്ലെന്നും നടി ഷാലു കുരിയൻ പ്രതികരിച്ചു. ഇതൊരു തരം മാനസിക രോഗമാണെന്നും ആർടിസ്റ്റുകളും മനുഷ്യരാണെന്ന് മനസ്സിലാക്കണെന്ന് ഷാലു മനോരമ ഓൺലൈനോടു പറഞ്ഞു.

ഷാലുവിന്റെ വാക്കുകളിലൂടെ;

ADVERTISEMENT

വാർത്തകളിലൂടെയാണ് താര ചേച്ചിയ്ക്ക് ഉണ്ടായ പ്രശ്നം അറിഞ്ഞത്. അമ്മയും മക്കളും നിൽക്കുന്ന ഒരു ഫോട്ടോയിൽ എന്താണ് ഇത്ര അശ്ലീലം കാണാനുള്ളത് എന്ന് എനിക്കറിയില്ല. താര ചേച്ചിയുടെ ആ വിഡിയോ കണ്ടപ്പോൾ സങ്കടം തോന്നി. അവര്‍ ആർടിസ്റ്റോ, മകളുടെ കല്യാണം ഗംഭീരമായി നടത്തിയവരോ സ്ത്രീയോ ആണ് എന്നൊന്നും ചിന്തിക്കേണ്ട. പക്ഷേ, അവർ ഒരമ്മയല്ലേ, ഏത് അമ്മ കരയുന്നതു കണ്ടാലും നമുക്ക് സങ്കടം തോന്നില്ലേ. മക്കളെ ചേർത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്. പണ്ട് ഭാഗ്യലക്ഷ്മി ചേച്ചി മക്കളുടെ കൂടെയിരിക്കുന്ന ഫോട്ടോയ്ക്ക് മോശം കമന്റുകൾ വന്ന അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം മക്കളെ ചേർത്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഓർക്കണം. എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവരുടെ കയ്യിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

ആരും പ്രതികരിക്കാതെ ഇരിക്കുമ്പോൾ ഇത്തരക്കാർക്ക് കൂടുതൽ വളമാവുകയാണ് ചെയ്യുന്നത്. പലരും കണ്ടില്ലെന്നു നടിച്ച് വെറുതെ വിടും. കേസിനു പോയി പുലിവാൽ പിടിക്കും, നാണക്കേടാവും എന്നീ ചിന്തകളാണ് ഇതിനു കാരണം. എന്നാൽ പ്രതികരിക്കുന്നതാണ് നല്ലതെന്നു എനിക്കു തോന്നുന്നു. എല്ലാവരും പ്രതികരിക്കാന്‍ തുടങ്ങുമ്പോൾ മാറ്റം സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്.

ADVERTISEMENT

കാണുന്ന എല്ലാ കമന്റിനോടും ആരും പ്രതികരിക്കാറില്ല. വിവരമില്ലാത്തവരും മാനസിക പ്രശ്നമില്ലാത്തവരും ആണ് എന്നു കരുതി കുറേയൊക്കെ നമ്മൾ വിടും. തീരെ സഹിക്കാനാവാത്ത സാഹചര്യത്തിലാണ് ആർടിസ്റ്റുകൾ പ്രതികരിക്കുന്നത്. 

ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരോ, കമന്റുകൾ ഇടുന്നവരോ ചിന്തിക്കുന്നില്ല ആർടിസ്റ്റുകളും മനുഷ്യരാണെന്ന്. ഒരുപാട് കഷ്ടപ്പാടുകളും വിഷമങ്ങളുമൊക്കെയുള്ള സാധാരണ മനുഷ്യർ തന്നെയാണ് ഞങ്ങളും. എല്ലാവരെയും പോലെ ഒരു ജോലി ചെയ്തു ജീവിക്കുന്നവർ. അങ്ങനെയുള്ളവരോട് ഇത്തരത്തിൽ പെരുമാറുന്നത് ഒരു തരം മാനസിക വൈകല്യമാണ്.

ADVERTISEMENT

English Summary : Actress Shalu Kurian on Thara Kalayan cyber attack issue