പൊലീസിന്റെ കരുതലിന് സ്നേഹം തിരിച്ചു നല്കി ഷാനവാസും സുഹൃത്തുക്കളും
ലോക്ഡൗൺ കാലത്തെ പൊലീസുകാരുടെ കഠിന പ്രയത്നങ്ങൾക്ക് ആദരവുമായി സീരിയൽ താരം ഷാനവാസ് ഷാനു. ജന്മനാടായ മലപ്പുറം മഞ്ചേരിയിലെ പൊലീസുകാർക്ക് ഭക്ഷണമെത്തിച്ചാണ് ഷാനവാസും സുഹൃത്തുക്കളും സ്നേഹം പങ്കുവയ്ക്കുന്നത്. പൊലീസുകാരുടെ കഷ്ടപ്പാടുകൾ മനസിലാക്കി ദിവസവും രണ്ടു നേരമാണ് ഭക്ഷണം എത്തിക്കുന്നത്. ലോക്ഡൗണ്‍

ലോക്ഡൗൺ കാലത്തെ പൊലീസുകാരുടെ കഠിന പ്രയത്നങ്ങൾക്ക് ആദരവുമായി സീരിയൽ താരം ഷാനവാസ് ഷാനു. ജന്മനാടായ മലപ്പുറം മഞ്ചേരിയിലെ പൊലീസുകാർക്ക് ഭക്ഷണമെത്തിച്ചാണ് ഷാനവാസും സുഹൃത്തുക്കളും സ്നേഹം പങ്കുവയ്ക്കുന്നത്. പൊലീസുകാരുടെ കഷ്ടപ്പാടുകൾ മനസിലാക്കി ദിവസവും രണ്ടു നേരമാണ് ഭക്ഷണം എത്തിക്കുന്നത്.
ലോക്ഡൗണ്‍ ആരംഭിച്ചതോടെ മഞ്ചേരിയിലെ ഹോട്ടലുകൾ അടച്ചു. സ്റ്റേഷനിലോ, വീടുകളിലോ പോയാലെ പൊലീസുകാർക്ക് ഭക്ഷണം ലഭിക്കൂ. എന്നാൽ ജോലിഭാരം നിമിത്തം ഇങ്ങനെ പോകാനും കൃത്യസമയത്തു ഭക്ഷണം കഴിക്കാനോ സാധിക്കില്ല. ഇതു മനസിലാക്കിയാണ് ഷാനവാസും സുഹൃത്തുക്കളും ആഹാരവുമായി എത്തിയത്. ‘‘കോവിഡ് വ്യാപനം തടഞ്ഞതിൽ ആരോഗ്യ പ്രവർത്തകരുടെയും പൊലീസുകാരുടെയും പങ്ക് വളരെ വലുതാണ്. കണ്ണുകൊണ്ട് കാണാനാകാത്ത ഒരു എതിരാളിയോടാണ് നമ്മൾ പോരാടുന്നത്. പൊലീസുകാർ നിയമം നടപ്പിലാക്കുമ്പോൾ സാധാരണ നമുക്ക് ദേഷ്യം തോന്നും. പക്ഷേ, ഇന്നവർ വിട്ടുവീഴ്ചയില്ലാതെ ഡ്യൂട്ടി ചെയ്യുന്നതാണ് നാം അനുഭവിക്കുന്ന സുരക്ഷിതത്വത്തിനു കാരണം.’’– ഷാനവാസ് പറഞ്ഞു.
ഷാനവാസിന്റെ സുഹൃത്തായ കെ.കെ.ബി ബാവയാണ് പ്രവർത്തനങ്ങൾക്കു വേണ്ട സാമ്പത്തിക സഹായം നൽകുന്നത്. ഷാനവാസും സുഹൃത്തുക്കളും പൊലീസുകാർക്കുള്ള ഭക്ഷണവുമായി രാവിലെ മുതൽ യാത്ര തുടങ്ങും. അവർക്കു വിളമ്പി നൽകിയിട്ടേ തിരച്ചു വരൂ. ‘‘നമുക്ക് വേണ്ടി പൊലീസുകാർ ഇത്രയേറെ കഷ്ടപ്പെടുമ്പോൾ, വെള്ളത്തിനും ആഹാരത്തിനും വേണ്ടി അവർ ബുദ്ധിമുട്ടേണ്ടി വന്നാൽ അതു നമ്മുടെ തെറ്റാണ്. നമുക്കും ചെയ്യനാകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ സുഹൃത്തായ കെ.കെ.ബി ബാവയാണ് എല്ലാത്തിനും മുൻകൈ എടുത്തത്. അവനെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഒരു ചായ ലഭിക്കുമ്പോൾ പോലും പൊലീസുകാരുടെ മുഖത്ത് ആശ്വാസം തെളിയും. ഇതു കാണുമ്പോള്‍ നമുക്ക് വളരെയധികം സന്തോഷം തോന്നും’’– ഷാനവാസ് വ്യക്തമാക്കി.
മൻസൂർ, അക്ബർ, മാനു എന്നീ സുഹൃത്തുക്കളാണ് ഈ ഉദ്യമത്തിൽ പൂര്‍ണ പിന്തുണയുമായി ഷാനവാസിന് ഒപ്പമുള്ളത്. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ഷാനവാസിന്റെയും സുഹൃത്തുക്കളുടെയും തീരുമാനം. ഒരുപാടു പേരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് കേരളം ഈ പ്രതിസന്ധിയിലും തളരാതെ നിൽക്കുന്നതെന്നും എല്ലാവരും നിയമങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് ഒന്നിച്ചു നിൽക്കണമെന്നും ഷാനവാസ് പറഞ്ഞു.
English Summary : Actor Shanavas Shanu's tribute to police