‘സാഗർ ഉയരങ്ങളിലെത്തും, അമ്മയുടെ ആത്മാവ് അതുകണ്ട് സന്തോഷിക്കും’

ഇവനോട് പറയാൻ ഉള്ളത് തന്നയാണ് നിന്നോടും പറയാൻ ഉള്ളത്. അഭിനയത്തിനും സിനിമയ്ക്കും മാത്രമായി ജീവിതം കളഞ്ഞേക്കരുത്. ജീവിക്കാനും എന്തേലുമൊക്കെ വഴി കണ്ടു പിടിച്ചോണം....
ഇവനോട് പറയാൻ ഉള്ളത് തന്നയാണ് നിന്നോടും പറയാൻ ഉള്ളത്. അഭിനയത്തിനും സിനിമയ്ക്കും മാത്രമായി ജീവിതം കളഞ്ഞേക്കരുത്. ജീവിക്കാനും എന്തേലുമൊക്കെ വഴി കണ്ടു പിടിച്ചോണം....
ഇവനോട് പറയാൻ ഉള്ളത് തന്നയാണ് നിന്നോടും പറയാൻ ഉള്ളത്. അഭിനയത്തിനും സിനിമയ്ക്കും മാത്രമായി ജീവിതം കളഞ്ഞേക്കരുത്. ജീവിക്കാനും എന്തേലുമൊക്കെ വഴി കണ്ടു പിടിച്ചോണം....
ദിവസങ്ങൾക്കു മുമ്പായിരുന്നു സീരിയൽ താരം സാഗർ സൂര്യന്റെ അമ്മ മിനിയുടെ മരണം. സാഗറിന്റെ വീട്ടിൽ ഒരിക്കൽ താമസിച്ചപ്പോള്‍ ഹൃദ്യമായ പെരുമാറ്റം കൊണ്ടും സ്നേഹം കൊണ്ടും മനസ്സുനിറച്ച് ആ അമ്മയുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് സാഗറിന്റെ സുഹൃത്ത് വിനു വിജയകുമാർ. അമ്മ ആഗ്രഹിച്ചതു പോലെ സാഗർ ഉയരങ്ങളിലെത്തുമെന്നും ആ കുടുംബം മറികടക്കുമെന്നും വിനു ഫെയ്സ്ബുക്കിൽ കുറിച്ചു.=
വിനു വിജയകുമാറിന്റെ കുറിപ്പ്;
എന്റെ ജീവിതത്തിൽ രണ്ടു സുഹൃത്തുക്കളുടെ വീട്ടിൽ നിന്നു മാത്രമേ സ്വന്തം വീട്ടിൽ നിന്ന് എടുത്തു കഴിക്കുന്ന എന്ന ലാഘവത്തോടെ ഭക്ഷണം കഴിച്ചിട്ടുള്ളൂ. ഒന്ന് സ്കൂൾ കാലഘട്ടം മുതൽ ഒപ്പം പഠിച്ച ഉറ്റ സുഹൃത്ത് അരുഷിന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം, പിന്നെ ഒരിക്കൽ 2 ദിവസം മാത്രം തങ്ങിയിട്ടുള്ള സാഗർ സൂര്യൻ എന്ന എല്ലാവരുടേയും ‘തട്ടീം മുട്ടീ’ മിലെ ആദിയുടെ വീട്ടീന്ന്. അതിനു കാരണം അതെന്റെ സ്വന്തം വീട് ആണ് എന്ന് തോന്നിപ്പിച്ച അവന്റെ അച്ഛനും അമ്മയും ആണ്.
അത്ര നല്ല അച്ഛനും അമ്മയും അനിയനും. സ്വന്തം മക്കൾക്ക് ഭക്ഷണം മാറ്റിവയ്ക്കുന്ന പോലെ എനിക്കും ഒപ്പം മാറ്റി വച്ചു, ഇഷ്ടം പോലെ ഇഷ്ടം ഉള്ളപ്പോൾ വിളമ്പി കഴിക്കത്തക്ക രീതിയിൽ. അവന്റെ അച്ഛന് ഒപ്പം ഇരുന്ന് ടിവി കണ്ടു. ഒരു അതിഥിയെ പോലെയല്ല, അവരുടെ ഒരു മകനെ പോലെയാണ് എന്നെ കണ്ടത്.
അങ്ങനെ സ്നേഹിക്കാൻ കഴിയുന്ന ഒരു അച്ഛന്റെയും അമ്മയുടേയും മകനായി വളർന്നതു കൊണ്ടാകാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടനായി സാഗറിന് വളരാൻ കഴിഞ്ഞത്. എന്റെ അഭിനയ ജീവിതത്തിൽ ചെറിയ ഒരോ ചുവടു വെയ്ക്കുമ്പോഴും സാഗര്‍ എന്നെ വിളിക്കാറുണ്ട്. അവന്റെ അഭിപ്രായം പറയാറുണ്ട്. അതൊക്ക ആ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടിയ അവന്റെ നല്ല മനസ്സ് ആണെന്ന് ആ വീട്ടിൽ താമസിച്ച രണ്ടു ദിവസം കൊണ്ട് മനസിലായി.
അവന്റെ അമ്മ 2 ദിവസം മുമ്പ് ഈ ലോകത്തു നിന്നും പോയി. അന്ന് സാഗറിന്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അവന്റെ അമ്മ എന്നോട് പറഞ്ഞു ‘‘ഇവനോട് പറയാൻ ഉള്ളത് തന്നയാണ് നിന്നോടും പറയാൻ ഉള്ളത്. അഭിനയത്തിനും സിനിമയ്ക്കും മാത്രമായി ജീവിതം കളഞ്ഞേക്കരുത്. ജീവിക്കാനും എന്തേലുമൊക്കെ വഴി കണ്ടു പിടിച്ചോണം’’
ഇന്നലെ രാത്രി കുറച്ചു നേരം ബുദ്ധിമുട്ടി ഒന്ന് ഉറങ്ങാൻ. ഒന്ന് എനിക്ക് അറിയാം. സാഗർ അവന്റെ അമ്മ ആഗ്രഹിച്ച പോലെ തന്നെ വലിയ നിലയിൽ എത്തും. ഇനിയും ഉയരങ്ങളിൽ എത്തും. അവന്റെ അമ്മയുടെ ആത്മാവ് അത് കണ്ടു പുഞ്ചിരിക്കും സന്തോഷിക്കും. അവന്റെ അച്ഛനും അനിയനും ഇതു തരണം ചെയ്യും. ഞാൻ പ്രാർത്ഥിക്കും
English Summary : In memories of actor Sagar Suryans' mother