കേരളത്തിലെ വിവിധ ജില്ലകളിലായി 51 ടിവികൾ വിതരണം ചെയ്ത് സിനിമ–സീരിയൽ താരം അനീഷ് രവിയുടെ പേരിലുള്ള സമൂഹമാധ്യമ കൂട്ടായ്മ. കോവിഡ്കാലത്ത് ആരംഭിച്ച അനീഷ് രവി ഫ്രണ്ട്സ് ആൻഡ് ഫാമിലി കൂട്ടായ്മയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികളെ സഹായിക്കുന്ന ടിവി ചാലഞ്ച് ഏറ്റെടുത്തത്. തുടർന്നു നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ വിവിധ ജില്ലകളിലായി 51 ടിവികൾ വിതരണം ചെയ്ത് സിനിമ–സീരിയൽ താരം അനീഷ് രവിയുടെ പേരിലുള്ള സമൂഹമാധ്യമ കൂട്ടായ്മ. കോവിഡ്കാലത്ത് ആരംഭിച്ച അനീഷ് രവി ഫ്രണ്ട്സ് ആൻഡ് ഫാമിലി കൂട്ടായ്മയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികളെ സഹായിക്കുന്ന ടിവി ചാലഞ്ച് ഏറ്റെടുത്തത്. തുടർന്നു നടത്തിയ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഇവർ കാരുണ്യത്തിന്റെ മഹാമാതൃക തീർത്തത്. 

ടെലിവിഷനുകൾക്കൊപ്പം പഠനോപകരണങ്ങളും കേബിൾ കണക്‌ഷൻ ലഭ്യമാക്കാനാവശ്യമായ സാമ്പത്തിക സഹായങ്ങളും കൂട്ടായ്മ ഏറ്റെടുത്ത് ചെയ്യുകയുണ്ടായി. കൊല്ലം ജില്ലയിൽ മാത്രം 21 ടിവികൾ വിതരണം ചെയ്തു. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ദുരന്തം നേരിട്ട കവളപ്പാറയിലെ നിര്‍ധനരായ 15 കുട്ടികൾക്കും ടിവി എത്തിച്ചു. ഏതാനും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും കൂട്ടായ്മ പൂർണമായും ഏറ്റെടുത്തു. 

ADVERTISEMENT

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കടുത്ത സമ്മർദത്തിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നു പോകുന്നവർക്ക് ആശ്വാസമേകാനായി ഫെയ്സ്ബുക്കിലൂടെ സംവദിക്കാനുള്ള അനീഷ് രവിയുടെ തീരുമാനമാണ് ഈ കൂട്ടായ്മയ്ക്കും മാതൃക പ്രവർത്തനങ്ങള്‍ക്കും തുടക്കമിട്ടത്. വിശേഷങ്ങൾ പങ്കുവച്ചും പ്രചോദനാത്മകമായ കഥകൾ പറഞ്ഞും 10 മിനിറ്റ് നേരത്തേക്ക് തുടങ്ങിയ പരിപാടി പിന്നീട് മണിക്കൂറുകളിലേക്ക് നീണ്ടു. ആദ്യഘട്ട ലോക്ഡൗണിലെ 21 ദിവസത്തേക്ക് ആരംഭിച്ച പരിപാടിക്ക് മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിച്ചത്. ഇതോടെ 51 ദിവസം പരിപാടി നീണ്ടു. ഇതിനിടയിൽ പരിപാടിയുടെ ഭാഗമായവർ ചേർന്ന് അനീഷ് രവി ഫാമിലി കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു.

‘‘കോവിഡ് കാലത്ത് ഒരുപാട് പേർ നിരാശയിലേക്ക് വീണു പോകുന്നുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിക്കാൻ പ്രേരണയായത്. അത്മവിശ്വാസം നൽകുന്ന കഥകളും പരസ്പരം വിശേഷങ്ങൾ പങ്കുവച്ചും എന്റെ ഫെയ്സ്ബുക്ക് പേജിലൊരു ലൈവ്. അതിലൂടെ മറ്റുള്ളവർക്ക് ആത്മവിശ്വാസം ലഭിക്കുമെങ്കില്‍ ഒരു കലാകാരനെന്ന നിലയിൽ എനിക്ക് സംതൃപ്തിയും കിട്ടും. ചോദ്യങ്ങളും ഉത്തരങ്ങളും സമ്മാനങ്ങളുമൊക്കെയായി മുന്നേറിയ ആ ലൈവിന് മികച്ച പിന്തുണ കിട്ടി. അതിന്റെ ഭാഗമായവർ എന്റെ പേരില്‍ ഒരു സൗഹൃദ കൂട്ടായ്മ തുടങ്ങി. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം. ആ ചെറിയ കൂട്ടായ്മ വലിയൊരു കാര്യമാണ് ചെയ്തിരിക്കുന്നതെന്നു നിസംശയം പറയാം. 51 വിദ്യാർഥികളുടെ ഭാവിക്കാണ് കൈത്താങ്ങായത്. അതിയായ സന്തോഷവും അഭിമാനവുണ്ട്’’– അനീഷ് രവി പറഞ്ഞു.

ADVERTISEMENT

ഈ കൂട്ടായ്മ ടിവി എത്തിച്ചു നൽകിയപ്പോഴാണ് കന്നിമേല്‍ കാരിക്കൽ പടിഞ്ഞാറ്റേതിൽ തുളസിയുടെ വീട്ടിൽ വൈദ്യുതി ഇല്ലെന്ന കാര്യം അറിയുന്നത്. തുടർന്ന് യുവജന സംഘടനകൾ വിഷയം ഏറ്റെടുക്കുകയും തുളസിയുടെ വീട്ടിൽ വൈദ്യുതി എത്തുകയും ചെയ്തു. ഇത് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ഇരട്ടി മധുരമായി. ‘‘ നിസ്വാർഥ സേവനമായിരുന്നു കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നുണ്ടായത്. ടിവി ചാലഞ്ചിന് മുൻപന്തിയിൽ നിന്ന് ഒരംഗത്തിന്റെ വീട്ടിൽ ടിവി ഇല്ലായിരുന്നു എന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. സ്വന്തം വീട്ടിലെ ബുദ്ധിമുട്ട് മറച്ചു വച്ചായിരുന്നു അദ്ദേഹം മറ്റുള്ളവർക്കു വേണ്ടി ഓടി നടന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാൻ ടിവി വാങ്ങി നൽകി. അതും വളരെ സന്തോഷകരമായി അനുഭവമായിരുന്നു.’’– അനീഷ് രവി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കൂട്ടായ്മയിൽ അംഗങ്ങളായുണ്ട്. നന്മയും കാരുണ്യവും നിറയുന്ന സാമൂഹിക പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകാനാണ് കൂട്ടായ്മയുടെ തീരുമാനം. 

ADVERTISEMENT

English Summary : Aneesh Ravi Friends and Family Associaltion TV Challenge