‘ആറു മാസം തികയ്ക്കില്ല’ ; പാപ്പരാസികളെ ക്ലീന്‍ ബോൾഡാക്കി പ്രിയങ്ക-നിക് രണ്ടാം വിവാഹവാർഷികം
ഇവരുടെ ദാമ്പത്യത്തിന് ആറു മാസം മുതൽ 1 വർഷം വരെ മാത്രമാണ് ആയുസ്സ് എന്ന പ്രവചനവും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹമെന്നുള്ള പരിഹാസവും വിവാഹവാർത്തയിലെ കമന്റുകളിൽ നിറഞ്ഞു. 10 വയസ്സിന്റെ വ്യത്യാസം ദഹിക്കാതെയായിരുന്നു പലരും അലമുറയിട്ടത്. എന്തായാലും ഇവരുടെ ജീവിതത്തിലെ പൊട്ടലിനും ചീറ്റിലിനും കാതോർത്തിരുന്ന പാപ്പരാസികൾക്ക്...

നിക് ജൊനാസിനേക്കാൾ 10 വയസ്സ് കൂടുതൽ, രണ്ട് സംസ്കരങ്ങളിൽ നിന്നുള്ളവര്‍, നടിമാരെല്ലാം വിവാഹമോചിതരാകും എന്ന പൊതുബോധത്തിൽനിന്നുള്ള സ്വാഭാവിക മുറുമുറുപ്പ്...... പ്രിയങ്ക ചോപ്രയുടെ വിവാഹസമയത്ത് ഉയർന്ന പരിഹാസത്തിനും അധിക്ഷേപത്തിനും ഇങ്ങനെ പല കാരണങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ ദാമ്പത്യത്തിന് ആറു മാസം മുതൽ 1 വർഷം വരെ മാത്രമാണ് ആയുസ്സ് എന്ന പ്രവചനവും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹമെന്നുള്ള പരിഹാസവും വിവാഹവാർത്തയിലെ കമന്റുകളിൽ നിറഞ്ഞു. 10 വയസ്സിന്റെ വ്യത്യാസം ദഹിക്കാതെയായിരുന്നു പലരും അലമുറയിട്ടത്. എന്തായാലും ഇവരുടെ ജീവിതത്തിലെ പൊട്ടലിനും ചീറ്റിലിനും കാതോർത്തിരുന്ന പാപ്പരാസികൾക്ക് സന്തോഷത്തിനുള്ള വകയൊന്നും നൽകാതെ പ്രിയങ്കയും നിക്കും ദാമ്പത്യവുമായി മുന്നോട്ടു പോയി.
2018 ഡിസംബർ 1ന് ആരംഭിച്ച ദാമ്പത്യത്തിന്റെ രണ്ടാം വാർഷിക ആഘോഷത്തിലാണ് താരദമ്പതികൾ. പതിവുശൈലിയിൽ ചെറിയൊരു കുറിപ്പ്. നിക്കിനൊപ്പമുള്ള ഒരു ചിത്രം. അതുമാത്രമായിരുന്നു പ്രിയങ്ക വിവാഹവാർഷിക ദിനത്തിൽ പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ പ്രണയത്തിന് രണ്ടാം വിവാഹവാർഷികം ആശംസിക്കുന്നു. എന്നും എന്റെ അരികിൽ. എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു’’– പ്രിയങ്ക കുറിച്ചു. നിക്കിന്റെ കയ്യും പിടിച്ച് നടന്നു പോകുന്ന ഒരു ചിത്രമാണ് പങ്കുവച്ചത്.
വിവാഹദിനത്തിലെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നിക് ജൊനാസ് ആശംസ നേർന്നത്. ‘‘വളരെയേറെ അദ്ഭുതപ്പെടുത്തുന്ന, പ്രചോദിപ്പിക്കുന്ന, സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്തിട്ട് രണ്ടു വർഷം. ഹാപ്പി ആനിവേഴ്സറി പ്രിയങ്ക. ഐ ലൗവ് യു’’ എന്നായിരുന്നു നിക് കുറിച്ചത്.
വിവാഹമോചനത്തിന് കാത്തുനിന്നവരെ പ്രണയാർദ്ര നിമിഷങ്ങൾ കൊണ്ട് ക്ലീൻ ബോള്‍ഡാക്കിയാണ് താരദമ്പതികൾ സുന്ദരമായ ദാമ്പത്യത്തിന്റെ രണ്ടു വര്‍ഷങ്ങൾ പിന്നിട്ടിത്. രസകവും കുസൃതി നിറഞ്ഞതുമായ നിമിഷങ്ങൾ പങ്കുവച്ചും ജീവിതത്തിലെ പ്രത്യേക ദിവസങ്ങൾ ഹൃദ്യമായി ആഘോഷിച്ചും പ്രിയങ്ക–നിക് ജോഡി പലതവണ ആരാധകരുടെ മനംകവർന്നു. ശക്തമായ ദമ്പത്യത്തിനവേണ്ടി ഇന്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇരുവരും ഈ വർഷങ്ങളിൽ പിന്തുടർന്നതും ശ്രദ്ധേയമാണ്.
2020ലെ ഗ്രാമി അവാർഡ് വേദിയില്‍ പ്രിയങ്ക ധരിച്ച വസ്ത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പോലും പ്രായവ്യത്യാസം മുൻനിർത്തി അധിക്ഷേപിക്കാൻ ശ്രമം നടന്നിരുന്നു. പ്രിയങ്കയുടെ പ്രവൃത്തികൾ യുവതലമുറയെ വഴിതെറ്റിക്കുന്നു, സംസ്കാരം നശിപ്പിക്കുന്നു, പണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ. അസഭ്യമുൾപ്പടെ കമന്റുകളായി വന്നപ്പോൾ പ്രിയങ്കയുടെ ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തി. അവർ ഒന്നിച്ചു ജീവിച്ചാലും പിരിഞ്ഞാലും അത് ആരേയും ബാധിക്കുന്ന കാര്യമല്ല എന്നിരിക്കെ അസൂയയും വിദ്വേഷവും കമന്റ് ചെയ്യാതിരിക്കൂ. ഒരു വ്യക്തിക്ക് അവരുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചല്ലേ ജീവിക്കുന്നത്. അല്ലാതെ മറ്റുള്ളവരിൽ ഒന്നും അടിച്ചേൽപ്പിക്കരുത്. പ്രിയങ്ക ഇഷ്ടമുള്ളത് ധരിക്കട്ടെ. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കട്ടെ. ഇഷ്ടമുള്ളപ്പോൾ പിരിയിട്ടേ, ഇഷ്ടമുള്ളതു പോലെ ജീവിക്കട്ടെ എന്നായിരുന്നു അവരുടെ വാദം.
English Summary : Nick Jonas - Priyanka Chopra Wedding Anniversary