അപകടശേഷം ക്രച്ചസിന്റെ സഹായത്തോടെ സ്കൂളിൽപ്പോയി തുടങ്ങിയപ്പോൾ ക്ലാസിലെ ചില ആൺകുട്ടികൾ എന്നെ വികലാംഗ, മുക്കാലി പൂച്ച, എന്നൊക്കയാണ് വിളിച്ചിരുന്നത്. ക്രച്ചസ് തട്ടിയിടുമ്പോൾ ഞാൻ വീഴുന്നത് അവർക്കൊരു കൗതുകമായിരുന്നു...

അപകടശേഷം ക്രച്ചസിന്റെ സഹായത്തോടെ സ്കൂളിൽപ്പോയി തുടങ്ങിയപ്പോൾ ക്ലാസിലെ ചില ആൺകുട്ടികൾ എന്നെ വികലാംഗ, മുക്കാലി പൂച്ച, എന്നൊക്കയാണ് വിളിച്ചിരുന്നത്. ക്രച്ചസ് തട്ടിയിടുമ്പോൾ ഞാൻ വീഴുന്നത് അവർക്കൊരു കൗതുകമായിരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടശേഷം ക്രച്ചസിന്റെ സഹായത്തോടെ സ്കൂളിൽപ്പോയി തുടങ്ങിയപ്പോൾ ക്ലാസിലെ ചില ആൺകുട്ടികൾ എന്നെ വികലാംഗ, മുക്കാലി പൂച്ച, എന്നൊക്കയാണ് വിളിച്ചിരുന്നത്. ക്രച്ചസ് തട്ടിയിടുമ്പോൾ ഞാൻ വീഴുന്നത് അവർക്കൊരു കൗതുകമായിരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സും മസിലും ഏറ്റുമുട്ടിയാൽ എങ്ങിനെയിരിക്കും.? സംശയിക്കേണ്ട. അതു തന്നെയാണ് ഉത്തരം. 

മനസിലായില്ലെങ്കിൽ ഗുയ് യുന എന്ന ചൈനീസ് ബോഡി ബിൽഡറുടെ കഥയൊന്നു വായിക്കൂ. 

ADVERTISEMENT

ഉയിർത്തെഴുന്നേൽപ്പുകൾ പ്രത്യാശയുടേതാണ്. ഇരുളടഞ്ഞ ദിവസങ്ങൾക്കുമേൽ വെളിച്ചംവിതറാൻ അതിനു കഴിയും. ചൈനയിലെ സൈബർ ഇടം ഇപ്പോൾ പങ്കുവയ്ക്കുന്നത് അത്തരമൊരു കഥയാണ്; ഗുയ് യോന എന്ന എന്ന ബോഡിബിൽഡറുടെ ത്രസിപ്പിക്കുന്ന ജീവിതകഥ.

36 വയസ്സുകാരിയായ യോനയ്ക്ക് ഒരു കാൽ ഇല്ല. ഏഴു വയസ്സിൽ ഒരു റോഡപകടത്തിലാണ് അതുനഷ്ടമായത്. സ്കൂളിൽ നിന്നു മടങ്ങുമ്പോൾ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. യുനയുടെ ജീവിതത്തിലെ ആദ്യത്തെ തിരിച്ചടിയായിരുന്നില്ല അത്. അവൾ ജനിക്കുംമുൻപേ അച്ഛൻ മരിച്ചിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അമ്മ അവളെ വളർത്തിയത്. പ്രതിസന്ധികളുടെ പുറമ്പോക്കിൽ ഓടിയും ചാടിയും വളർന്ന യുന അദൃശ്യരായ തിരിച്ചടികളെ എതിരാളികളായി സങ്കൽപ്പിച്ച് അവടെ നിശ്ശബ്ദം മറികടന്നുകൊണ്ടേയിരുന്നു. ആ യാത്ര അവസാനിച്ചത് കായികരംഗത്താണ്. 

ADVERTISEMENT

2004ൽ ഏഥൻസിൽ നടന്ന പാരാലിംപ്കിസിൽ ലോങ് ജംപിൽ പങ്കെടുത്തു. ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയില്ലെങ്കിലും ആത്മവിശ്വാസം വർധിക്കാൻ ഇതു സഹായകമായി. ഹൈ ജംപ്, ആർച്ചറി എന്നീ ഇനങ്ങളും പരിശീലിച്ചിരുന്നു. ബീജിങ് ഒളിംപിക്സിന്റെ ദീപശിഖാ വാഹകരിൽ ഒരാളായി തിരഞ്ഞെടുത്താണ് സ്പോടർസ് അധികൃതർ യുനയുടെ നേട്ടങ്ങളെ അംഗീകരിച്ചത്. 

ആരവങ്ങൾക്കു പുറത്താണല്ലോ പാരാലിംപിക്സിലെ മത്സരങ്ങൾ. യുനയേയും ആരും അറിഞ്ഞില്ല. 

ADVERTISEMENT

രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, ജന്മനാടായ ചൈന ആവേശപൂർവം പിന്തുടരുന്ന ഐക്കണുകളിൽ ഒന്നായി ഈ 36 വയസ്സുകാരി മാറിക്കഴിഞ്ഞു. അതലറ്റിക്സിൽ നിന്നു വിരമിച്ച യുന തിരഞ്ഞെടുത്തത് ബോഡിബിൽഡിങ് മേഖലയായിരുന്നു. തുടയക്കുതാഴെ ഒരു കാൽ ഇല്ലാത്തയാൾക്ക് എളുപ്പം വഴങ്ങുന്നതല്ല കഠിനമായ വർക്ക് ഔട്ടുകൾ. വെറുമൊരു ഫിറ്റനസ് ഫ്രീക്കാവാനല്ല , ലക്ഷ്യം പ്രഫഷനൽ ബോഡി ബിൽഡിങ് തന്നെയാണ് എന്ന പ്രഖ്യപനത്തോടെയാണ് യുന ജിമ്മിലേക്ക് കയറിവന്നത്. 

ഒക്ടോബറിൽ ബീജിങ്ങിൽ നടന്ന ഐഡബ്ള്യുഎഫ് പ്രഫഷനൽ മത്സരത്തിലാണ് യുന കിരീടം നേടിയത്. സഹതാപത്തിന്റെ ആനുകൂല്യം പറ്റാതെയാണ് വിജയം എന്നത് മത്സരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തും. ക്രച്ചസിൽ ഭാരമൂന്നി വേദിയിൽ മസിലുരുട്ടി നീങ്ങിയ യുന ചൈനയിൽ തരംഗമായി. മോട്ടിവേഷനൽ സെഷനുകളിലെ മാതൃകാ താരമായി ഇപ്പോൾ അവിടെ നിന്നും മുന്നോട്ടുപോകുന്നു. 

‘‘ ഈ അംഗീകാരം എന്റെ പ്രഫഷനൽ മികവിനോ മസിലുകൾക്കോ മാത്രമാണെന്നു ഞാൻ കരുതുന്നില്ല. നിശ്ചയദാർഢ്യവും നിർണായകമായിരുന്നിരിക്കാം.’’ 

ഇതിനിടയ്ക്ക് ഒരു ജോലി ലഭിക്കാൻ നടത്തിയ ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടിരുന്നു. 20 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. കാരണം ഒന്നുതന്നെ; ഭിന്നശേഷിക്കാരിയായ ഒരാൾ‌ക്ക് ജോലി നൽകാൻ മുഖ്യധാരാ സ്ഥാപനങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇന്റീരിയർ ഡക്കറേഷൻ നടത്തുന്ന സ്ഥാപനം നടത്തുകയാണിപ്പോൾ യുന. ജോലിക്കുള്ള അപേക്ഷകൾ തുടർച്ചയായി നിരസിക്കപ്പെട്ടിരുന്നില്ലെങ്കിൽ ‘‘ഇത്തരമൊരു സ്ഥാനത്ത് എത്തുമായിരുന്നില്ല. അവർക്ക് നന്ദി’’. 

‘‘അപകടശേഷം ക്രച്ചസിന്റെ സഹായത്തോടെ സ്കൂളിൽപ്പോയി തുടങ്ങിയപ്പോൾ ക്ലാസിലെ ചില ആൺകുട്ടികൾ എന്നെ വികലാംഗ, മുക്കാലി പൂച്ച, എന്നൊക്കയാണ് വിളിച്ചിരുന്നത്. ക്രച്ചസ് തട്ടിയിടുമ്പോൾ ഞാൻ വീഴുന്നത് അവർക്കൊരു കൗതുകമായിരുന്നു– യുന ഓർക്കുന്നു. ‘‘കുട്ടുകാരേ നിങ്ങൾക്കും നന്ദി; കീഴടങ്ങാനിഷ്ടമല്ലാത്ത ഒരു ഹൃദയം ചെറിയ പ്രായത്തിലേ സമ്മാനിച്ചതിന്.’’ ഇനിയും സംശയമോ, കരുത്ത് കൂടുതൽ മനസ്സിനോ അതോ മസിലിനോ എന്ന്? 

English Summary : Chinese bodybuilder Gui Yunu inspirational lifestory