പ്രതിഫലം പറ്റാതെ 5 മാസത്തോളം നിശബ്ദ സേവനം, കോവിഡ് കാലത്തെ ഇവരുടെ ത്യാഗം പുറംലോകമറിയാൻ കാരണമായത് ജില്ലാ കലക്ടർ സമൂഹ മാധ്യമങ്ങളിലിട്ട ഒരു വിഡിയോ. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് കണ്ണൂർ ഡെന്റൽ കോളജിലെ ഹൗസ് സർജൻമാർ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്കു സേവന സന്നദ്ധരായി എത്തിയത്. സാധാരണഗതിയിൽ ഇന്റേൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിഫലം പറ്റാതെ 5 മാസത്തോളം നിശബ്ദ സേവനം, കോവിഡ് കാലത്തെ ഇവരുടെ ത്യാഗം പുറംലോകമറിയാൻ കാരണമായത് ജില്ലാ കലക്ടർ സമൂഹ മാധ്യമങ്ങളിലിട്ട ഒരു വിഡിയോ. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് കണ്ണൂർ ഡെന്റൽ കോളജിലെ ഹൗസ് സർജൻമാർ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്കു സേവന സന്നദ്ധരായി എത്തിയത്. സാധാരണഗതിയിൽ ഇന്റേൺ കാലവധിയിലെ സ്റ്റൈപന്റും ഉപേക്ഷിച്ച ഇവർ ആ കാലവധിയും കഴിഞ്ഞു 150 ദിവസത്തോളം തങ്ങളുടെ സേവനം തുടർന്നു.

ആദ്യമെത്തിയ 22 ഡോക്ടർമാരിൽ 8 പേർ 5 മാസത്തോളമാണ് പ്രതിഫലമില്ലാതെ കോവിഡിനെതിരെ പോരാടിയത്. ഏകദേശം ജൂലൈ 10ന് ആരംഭിച്ച സേവനത്തിൽ സ്വാബ് കളക്ഷനും സെന്റിനൽ സർവലൈൻസ് ക്യാംപുകളും പോർട്ടൽ എൻട്രി ഉൾപ്പടെയുള്ള ജോലികളാണുണ്ടായിരുന്നത്. ഡോ. നീരജ് മോഹൻ, ഡോ ആശിഷ് ജെ ജോൺ‌സൺ, ഡോ ആതിര അനിൽകുമാർ, ഡോ ടി ജസീല, ഡോ എസ് ശലഭ. ഡോ. കെ ടി തസ്ലി, ഡോ ടി നാഷിദ, ഡോ അനിൽഡ എം ഏലിയാസ് എന്നിവരാണ് ഡോക്ടർമാരുടെ സംഘത്തിലുണ്ടായിരുന്നത്.ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കീഴിൽ അസി. കലക്ടർ ശ്രീലക്ഷ്മി, ഡെന്റൽ കോളജ് പ്രിൻസിപ്പൽ അരുൺ നാരായണൻ, നോഡൽ ഓഫീസർ ഡോ. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവർ സേവനമുഷ്ഠിച്ചത്. 

ADVERTISEMENT

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ഗോൾഡൻ സല്യൂട്ട് പദ്ധതിക്ക് ഗംഭീര സ്വീകരണമാണ് വായനക്കാരിൽ നിന്നും ലഭിച്ചത്.

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന കൂട്ടായ്മകളിൽ ഒന്നാണ് കണ്ണൂർ ഡെന്റൽ കോളജിലെ ഹൗസ് സർജൻമാർ

ADVERTISEMENT

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Kannur Dental College House Surgeons