ലോകത്തെയാകെ വരിഞ്ഞുമുറുകിയ കോവിഡിനിടെ, നിർധനരായവർക്ക് സാന്ത്വനവുമായി പീപ്പിൾസ് ഫൗണ്ടേഷൻ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന പ്രവാസികൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുമായി നിരവധി പ്രവർത്തനങ്ങളാണ് ഇതിനോടകം നടപ്പിലാക്കിയത്.ക്വാറന്റീനിൻ കഴിയുന്ന നിർധനരായവർക്ക് 750 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെയാകെ വരിഞ്ഞുമുറുകിയ കോവിഡിനിടെ, നിർധനരായവർക്ക് സാന്ത്വനവുമായി പീപ്പിൾസ് ഫൗണ്ടേഷൻ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന പ്രവാസികൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുമായി നിരവധി പ്രവർത്തനങ്ങളാണ് ഇതിനോടകം നടപ്പിലാക്കിയത്.ക്വാറന്റീനിൻ കഴിയുന്ന നിർധനരായവർക്ക് 750 രൂപ മുതലുള്ള ഭക്ഷണ കിറ്റുകളുടെ വിതരണം, കിടപ്പുരോഗികൾക്ക് മരുന്നുകൾ, കോവിഡ് ബോധവൽക്കരണം, േകാവിഡ് ആശുപത്രികൾക്ക് പിപിഇ കിറ്റുകൾ, കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഭക്ഷണം, അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റും ഭക്ഷണവും തുടങ്ങിയ അതിൽ ചിലതുമാത്രം.കൂടാതെ, ‘തണലൊരുക്കാം ആശ്വാസമേകാം’ എന്ന പേരിൽ മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്കായി മൂന്നു കോടി രൂപയുടെ പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. 

പദ്ധതിയിലൂടെ 70ഓളം കുടുംബങ്ങൾക്ക് സഹായം ലഭിക്കും. മരണമടഞ്ഞ പ്രവാസികളുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് തൊഴിൽ, വീടില്ലാത്തവർക്ക് വീട്, പണി പൂർത്തിയാകാത്ത വീടുകൾ പൂർത്തിയാക്കി നൽകുക, കുടുംബാംഗങ്ങള്‍ തൊഴിൽ ചെയ്യാൻ കഴിയാത്തവരാണെങ്കിൽ അവർക്ക് രണ്ടു വർഷത്തേക്ക് പെൻഷൻ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഭൂരഹിതരായവർക്ക് ഭൂമി വാങ്ങി നൽകിയാണ് വീടുവച്ചു നൽകുകയെന്നും പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദ് അലി പറഞ്ഞു.

ADVERTISEMENT

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന കൂട്ടായ്മകളിൽ ഒന്നാണ് പീപ്പിൾസ് ഫൗണ്ടേഷൻ.

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

ADVERTISEMENT

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - People's Foundation