മറ്റുള്ളവരുടെ ജീവിത സാഹചര്യം, അവരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ എന്നിങ്ങനെ പലതും സ്വയം വേദനിക്കാനുളള കാരണമായി മാറ്റുന്നവരുണ്ട്. എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ എന്നു സ്വയം ചോദിക്കും....

മറ്റുള്ളവരുടെ ജീവിത സാഹചര്യം, അവരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ എന്നിങ്ങനെ പലതും സ്വയം വേദനിക്കാനുളള കാരണമായി മാറ്റുന്നവരുണ്ട്. എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ എന്നു സ്വയം ചോദിക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റുള്ളവരുടെ ജീവിത സാഹചര്യം, അവരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ എന്നിങ്ങനെ പലതും സ്വയം വേദനിക്കാനുളള കാരണമായി മാറ്റുന്നവരുണ്ട്. എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ എന്നു സ്വയം ചോദിക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷത്തിന്റെ താക്കോൽ തേടി നടക്കുന്നവനാണ് മനുഷ്യൻ. ചെറിയ കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്താൻ സാധിക്കാത്ത കാലത്തോളം സന്തോഷം നിങ്ങളിൽനിന്ന് അകലെയായിരിക്കും. വളരെ നിസാരമെന്നു തോന്നുന്ന പലതും  ഒരുപാട് സംതൃപ്തിയും ആഹ്ലാദവും നൽകാൻ കഴിയും. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെയാണ്. അതെങ്ങനെ കണ്ടെത്താം എന്നു നോക്കാം

ആഗ്രഹിച്ചോളൂ, പക്ഷേ വെറുക്കരുത്

ADVERTISEMENT

‘ഒരു കുന്നോളം ആഗ്രഹിച്ചാലേ ഒരു കുന്നികുരുവോളം കിട്ടുകയുള്ളൂ’ – ഏറെ പ്രശസ്തമാണ് ഈ ചൊല്ല്. ആഗ്രഹങ്ങൾ നല്ലതാണ്. എന്നാൽ അവ നടക്കാതെ വരുമ്പോൾ ചിലരെല്ലാം വലിയ നിരാശയിലേക്ക് കൂപ്പുകുത്തും. ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ നമുക്ക് പരിശ്രമിക്കാനേ സാധിക്കൂ. അതു ചിലപ്പോൾ നടക്കാം, നടക്കാതിരിക്കാം. എന്നാൽ അതു നടക്കാതെ വന്നാൽ ജീവിതം തന്നെ തകർന്നുവെന്നു കരുതി നിരാശയിലാണ്ടു പോകുന്നവർ നിരവധിയാണ്. നമുക്കുള്ളതിൽ  സംതൃപ്തരാകാൻ സാധിക്കുന്നുണ്ടെങ്കിൽ ആഹ്ലാദത്തിനു വേറെ വഴി തേടേണ്ടി വരില്ല. വലിയ ആഗ്രഹങ്ങൾക്കു പിന്നാലെ പോകുന്നത് ഇപ്പോഴത്തെ നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തോടുള്ള വെറുപ്പ് കൊണ്ടാകരുത്. 

ജോലി ചെയ്യാം ആസ്വദിച്ച്

നമ്മുടെ തൊഴിൽ ഒരുപാട് പണവും പ്രശസ്തിയും നൽകുന്നതായിരിക്കാം. പക്ഷേ അത് സംതൃപ്തി നൽകുന്നുണ്ടോ ?  നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന, സംതൃപ്തി നൽകുന്ന തൊഴിലിൽ ഏർപ്പെടുമ്പോൾ അതിൽനിന്നും ലഭിക്കുന്ന വരുമാനം കുറവാണെങ്കിലും സന്തോഷം അനുഭവിക്കാനാകും. പലരും ഇഷ്ടമില്ലാത്ത തൊഴിൽ മേഖലയിൽ തുടരുന്ന് സാമ്പത്തികമായ നേട്ടങ്ങളും സമൂഹത്തിലെ സ്ഥാനവും കണക്കിലെടുത്തു മാത്രമായിരിക്കും. ഇഷ്ടമുള്ള തൊഴിൽ ചെയ്യാൻ സാമൂഹിക അവസ്ഥയും നിലനിൽപ്പിനായുള്ള മത്സരവുമൊക്കെ തടസ്സം സൃഷ്ടിച്ചേക്കാം. പക്ഷേ ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ, അതേക്കുറിച്ച് പഠിക്കാൻ കുറച്ചു സമയം കണ്ടെത്താൻ നിങ്ങൾക്ക് തീർച്ചയായും സമയം കണ്ടെത്താൻ സാധിക്കും. ജോലിയുടെ മടുപ്പ് ഇല്ലാതാക്കാൻ ആ കുറച്ചു സമയം ധാരാളമാണ്.

വേദനിപ്പിക്കുന്ന ഓർമകളെ തേടിപ്പോകല്ലേ

ADVERTISEMENT

പഴയ ദുരനുഭവങ്ങൾ, പരാജയങ്ങൾ എന്നിവ പുതിയ കാര്യങ്ങളിലേർപ്പെടാൻ തടസമാകുന്നുണ്ടോ ? ആ കാര്യങ്ങളെ മറക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുക. ഇപ്പോഴും അത്തരം കാര്യങ്ങൾ ഓർത്തിരിക്കുന്നതു വ്യാകുലതകളും വിഷമങ്ങളും വർധിപ്പിക്കുകയേ ഉള്ളൂ. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് പറയാനാർക്കും സാധിക്കുകയില്ല. നല്ലതാകാം ചീത്തയാകാം. അതുപോലെ കഴിഞ്ഞതു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞു പോയ കാര്യങ്ങളെ മറന്ന് ഇന്നിൽ ജീവിക്കാൻ ശ്രമിക്കൂ. സന്തോഷം നിങ്ങളെ തേടി വരും.

തനിച്ചല്ല, ഒന്നിച്ചിരിക്കാം

സാമൂഹ്യജീവിയാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ ബന്ധങ്ങളും സൗഹൃദങ്ങളും  സന്തോഷത്തിലേക്കുള്ള എളുപ്പവഴിയാണ്. മികച്ച മാനസികാരോഗ്യത്തിനും സന്തോഷത്തിനും നല്ല ബന്ധങ്ങൾ വലിയ അളവിൽ സഹായിക്കും. 

തനിച്ചിരിക്കുമ്പോൾ നെഗറ്റീവ് ചിന്തകൾ ഉയർന്നു വരാനുള്ള സാധ്യതകൾ ഏറെയാണ്. ഏറ്റവും അടുപ്പമുള്ളവർക്കൊപ്പമിരിക്കുന്നതും സംസാരിക്കുന്നതും സന്തോഷം നൽകുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. സുഹൃത് സംഘത്തിൽ ആയിരിക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷവും സമാധാനവും സ്വസ്ഥതയുമാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം.  

ADVERTISEMENT

താരതമ്യം ചെയ്യൽ വേണ്ടേ വേണ്ട

മറ്റുള്ളവരുടെ ജീവിത സാഹചര്യം, നേട്ടങ്ങൾ, അവരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ എന്നിങ്ങനെ പലതും സ്വയം വേദനിക്കാനുളള കാരണമായി മാറ്റുന്നവരുണ്ട്. എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ എന്നു സ്വയം ചോദിക്കുകയും പഴിക്കുകയുമാണ് ഇവരുടെ രീതി.

ഒരോ മനുഷ്യന്റെയും ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. പക്ഷേ അതുമാത്രമല്ല സന്തോഷത്തെ നിർവചിക്കുന്നതെന്നു മനസ്സിലാക്കണം. പ്രശസ്തിയുടെയും സമ്പന്നതയുടെയും കൊടുമുടിയിൽ നിൽക്കുമ്പോൾ വിഷാദത്തിൽ ആണ്ടു പോയവരുണ്ട്, ആത്മഹത്യ ചെയ്തവരുണ്ട്. നമ്മൾ കാണുന്നതല്ല മനുഷ്യർ. ഏറ്റവും സുഖകരവും ആഡംബരവുമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും ദുഃഖിക്കുന്നവരുണ്ട്. 

ശാരീരിക പരിമിതകളോടു പൊരുതി, ജീവിത വിജയം നേടിയവരെ നമുക്കു ചുറ്റിലും കാണാം. ഒന്നുമില്ലായ്മയിൽ പോലും തോറ്റുകൊടുക്കാതെ ജീവിതത്തോട് പോരാടുന്നവരെ കാണാം. പട്ടിണിക്കിടയിലും സന്തോഷിക്കുന്നവരെ കാണാം. അതിനാൽ നമ്മുടെ നേട്ടങ്ങളിലേയ്ക്കും വിജയങ്ങളിലേയ്ക്കും നോക്കൂ, അതിൽ ആനന്ദം കണ്ടെത്തൂ. 

‘ഭൂതത്തെ’ കുപ്പിയിലാക്കൂ, സമാധാനത്തോടെ ജീവിക്കൂ

കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചോർത്തു വിഷമിക്കുന്നവര്‍ നിരവധിയാണ്. വർഷങ്ങൾ പിന്നിട്ടിട്ടും പഴയ കാര്യങ്ങളെ മനസ്സിലിട്ട് സ്വയം വേദനിപ്പിച്ച് ആശ്വസിക്കുന്നതാണ് ചിലരുടെ രീതി. ഇതുപോലെ തന്നെക്കുറിച്ച് മറ്റുള്ളവർ എന്തു ചിന്തിക്കുന്നുവെന്നോർത്തു വെറുതെ ആശങ്കപ്പെടുന്നതും ചിലരുടെ ശീലമാണ്. അത്തരം വിഷമങ്ങൾ മനസിനു മാത്രമല്ല, ശരീരത്തിനും ദോഷകരമാണ്. മറ്റൊന്ന് നിങ്ങളെക്കുറിച്ച് വേറെ ആരും ചിന്തിക്കുകപോലും ചെയ്യുന്നുണ്ടാവില്ല. ചിന്തിച്ചാൽ തന്നെ അതെന്താണെന്നു പോലും അറിയാതെ നിങ്ങൾ ആശങ്കപ്പെടുന്നതിന്റെ ആവശ്യമെന്താണ് ? എല്ലാവരെയും ഒരേ പോലെ തൃപ്തിപ്പെടുത്താൻ ആർക്കും സാധിക്കുകയില്ല.  അതുകൊണ്ടു തന്നെ അത്തരം ചിന്തകൾ ഒഴിവാക്കി ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക. ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക. 

നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവാണ് ഏറ്റവും വലുത്. പണത്തിന് ഒരുപാട് സുഖസൗകര്യങ്ങൾ നൽകാൻ സാധിക്കും. അതുവഴി ബാഹ്യമായ സന്തോഷങ്ങളും കണ്ടെത്താം. പക്ഷേ ആന്തരിക സന്തോഷത്തിന്റെ താക്കോൽ നിങ്ങളുടെ കയ്യിലാണ്. ആ സന്തോഷത്തേക്കാൾ വലുതല്ല മറ്റൊന്നും.

English Summary : Simple ways to find happiness