പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ, കുടുംബത്തിന്റെ ഏക ആശ്രയം ; നോവായി ഫൊട്ടോഗ്രഫറുടെ മരണം
മൂത്തമകൾ ദക്ഷയ്ക്ക് ഏഴും രണ്ടാമത്തെ മകൾ ദേവികയക്ക് രണ്ടര വയസ്സുമാണുള്ളത്. ഭാര്യക്ക് ചില രോഗങ്ങളുണ്ട്. അമ്മയ്ക്കും സുഖമില്ല. ഒരു സഹോദരിയുള്ളത് അവിവാഹിതയും ഭിന്നശേഷിക്കാരിയുമാണ്....

വിവാഹച്ചടങ്ങുകൾ പകർത്തുന്നതിനിടെ ഫൊട്ടോഗ്രഫർ കുഴഞ്ഞു വീണു മരിച്ച വാർത്ത കേരള സമൂഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. പാണ്ടനാട് വെസ്റ്റ് വെഞ്ചാലില്‍ ആര്‍. വിനോദ് ആണ് മരിച്ചത്. പത്തനംതിട്ട നെല്ലിക്കലില്‍ വിവാഹ മണ്ഡപത്തിലായിരുന്നു സംഭവം. ക്യാമറ പിടിച്ച് വിനോദ് മറിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വിനോദിന്റെ വേർപാട് ഒരു വലിയ കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതാക്കിയത്. വിനോദ് ജോലി ചെയ്തിരുന്ന രാജ് വിഷൻ സ്റ്റുഡിയോ ഉടമ രാജേഷിന്റെ വാക്കുകളിലൂടെ ;
‘‘പെട്ടെന്നുണ്ടായതാണ്. ഒരു അസുഖവും ഉണ്ടായിരുന്നില്ല. കഠിനാധ്വാനി ആയിരുന്നു. ആ വിഡിയോയിൽ കാണുന്നതുപോലെ പെട്ടെന്ന് തലകറങ്ങി താഴേക്കു വീഴുകയായിരുന്നു. വീണു കഴിഞ്ഞ് വിനോദ് എന്നെ വിളിച്ചിരുന്നു. ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു. ബി.പി കുറഞ്ഞതാകും എന്നും പറഞ്ഞു. ഒരു അരമണിക്കൂർ കഴിഞ്ഞാണ് ഐസിയുവിലേക്ക് മാറ്റിയതായും ഗുരുതരാവസ്ഥയിൽ ആണെന്നും അറിയുന്നത്. ഒന്നും ചെയ്യാനില്ലെന്നു ഡോക്ടർമാർ പറഞ്ഞു.
2008 മുതൽ എനിക്കൊപ്പം ജോലി ചെയ്യുന്നു. ഞാൻ ആണ് അവനെ ഫൊട്ടോഗ്രാഫി ഫീൽഡിൽ കൊണ്ടുവന്നത്. സ്വന്തമായി ക്യാമറ ഇല്ല. ഞങ്ങളുടെ ക്യാമറ ആണ് ഉപയോഗിച്ചിരുന്നത്. വിവാഹിതനാണ്. രണ്ട് പെൺകുട്ടികളാണ് ഉള്ളത്. മൂത്തമകൾ ദക്ഷയ്ക്ക് ഏഴും രണ്ടാമത്തെ മകൾ ദേവികയക്ക് രണ്ടര വയസ്സുമാണുള്ളത്. ഭാര്യക്ക് ചില രോഗങ്ങളുണ്ട്. അമ്മയ്ക്കും സുഖമില്ല. ഒരു സഹോദരിയുള്ളത് അവിവാഹിതയും ഭിന്നശേഷിക്കാരിയുമാണ്.
കുടുംബത്തിന്റെ മുഴുവൻ ആശ്രയവും വിനോദ് ആയിരുന്നു. 39–ാം വയസ്സിലാണ് അവൻ മരണത്തിന് കീഴടങ്ങുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു ഡോക്ടർമാർ പറഞ്ഞത്.’’