നിങ്ങളുടെ വൈകാരികാവസ്ഥ അംഗീകരിക്കുക. ദുഃഖം അണപൊട്ടി ഒഴുകട്ടെ. കരയണമെന്ന് തോന്നിയാല്‍ വാവിട്ട് കരയാം. ബ്രേക്കപ്പ് അംഗീകരിക്കാന്‍ നമുക്കു കുറച്ച് സമയം വേണ്ടി വരാം. എത്ര സമയമെടുത്താലും യാഥാർഥ്യം അംഗീകരിക്കുക....

നിങ്ങളുടെ വൈകാരികാവസ്ഥ അംഗീകരിക്കുക. ദുഃഖം അണപൊട്ടി ഒഴുകട്ടെ. കരയണമെന്ന് തോന്നിയാല്‍ വാവിട്ട് കരയാം. ബ്രേക്കപ്പ് അംഗീകരിക്കാന്‍ നമുക്കു കുറച്ച് സമയം വേണ്ടി വരാം. എത്ര സമയമെടുത്താലും യാഥാർഥ്യം അംഗീകരിക്കുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ വൈകാരികാവസ്ഥ അംഗീകരിക്കുക. ദുഃഖം അണപൊട്ടി ഒഴുകട്ടെ. കരയണമെന്ന് തോന്നിയാല്‍ വാവിട്ട് കരയാം. ബ്രേക്കപ്പ് അംഗീകരിക്കാന്‍ നമുക്കു കുറച്ച് സമയം വേണ്ടി വരാം. എത്ര സമയമെടുത്താലും യാഥാർഥ്യം അംഗീകരിക്കുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം തകരുന്നത് പങ്കാളികളികളിൽ സൃഷ്ടിക്കുന്ന വൈകാരിക പ്രത്യാഘാതം വളരെ വലുതാണ്. കുറേക്കാലം ജീവിതത്തിന്റെ എല്ലാമെല്ലാം ആയിരുന്ന ഒരാളുമായി പിരിയുമ്പോള്‍ അത് സൃഷ്ടിക്കുന്ന വിടവ് പലപ്പോഴും ശ്വാസം മുട്ടിക്കുന്നതായിരിക്കാം. പങ്കാളിയോടൊപ്പം ചെലവഴിച്ച മധുര നിമിഷങ്ങള്‍ ഊണിലും ഉറക്കത്തിലും നമ്മെ വേട്ടയാടിയെന്നിരിക്കാം. ഇത്തരം അവസരങ്ങളില്‍ ഇതിനെല്ലാം താനാണ് കാരണമെന്ന മട്ടില്‍ സ്വയം കുറ്റപ്പെടുത്തുന്നവരുണ്ട്. ഇത്തരം കുറ്റപ്പെടുത്തല്‍ ആത്മവിശ്വാസം കെടുത്തുകയും നമ്മെ വിഷാദമടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യാം. 

ഒരു ബ്രേക്കപ്പിനു ശേഷം സ്വയം പഴിച്ച് ദുഖിക്കാതിരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. 

ADVERTISEMENT

∙ സങ്കടം മറച്ചു വയ്‌ക്കേണ്ട

നിങ്ങളുടെ വൈകാരികാവസ്ഥ അംഗീകരിക്കുക. ദുഃഖം അണപൊട്ടി ഒഴുകട്ടെ. കരയണമെന്ന് തോന്നിയാല്‍ വാവിട്ട് കരയാം. ബ്രേക്കപ്പ് അംഗീകരിക്കാന്‍ നമുക്കു കുറച്ച് സമയം വേണ്ടി വരാം. എത്ര സമയമെടുത്താലും യാഥാർഥ്യം അംഗീകരിക്കുക. ഈ സമയത്ത് നമുക്കു ചുറ്റും നമ്മെ ഇഷ്ടപ്പെടുന്ന, നമ്മെ വിലമതിക്കുന്ന വ്യക്തികളെ കൊണ്ട് നിറയ്ക്കുക. അതില്‍ സുഹൃത്തുക്കളോ സഹോദരങ്ങളോ വീട്ടുകാരോ ഒക്കെ ഉണ്ടാകാം. അവരെ ചേർത്തു പിടിക്കുക. 

∙ പോസിറ്റീവ് വശങ്ങള്‍ അപഗ്രഥിക്കുക

സങ്കടം ഒരുവിധം മാറിയാല്‍ ബ്രേക്കപ്പ് മൂലമുള്ള പോസിറ്റീവ് കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ക്ക് അതു കൊണ്ട് ഉണ്ടാകാവുന്ന മനസമാധാനം, സ്വാതന്ത്ര്യം, സമയ ലാഭം എന്നിങ്ങനെയുള്ള നേട്ടങ്ങളെ കുറിച്ച് ആലോചിക്കുക.

ADVERTISEMENT

∙ മുൻ പങ്കാളിയുമായി എല്ലാ വിനിമയവും നിര്‍ത്തുക

ഒരു ബ്രേക്കപ്പിന്റെ മുറിവുണക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് കാരണക്കാരനായ മുന്‍ കാമുകിയോ കാമുകനോ ആയി ആശയവിനിമയം നടത്തുന്നതു നിര്‍ത്തുക. അവരുമായി ഫോണ്‍ വിളിയോ, ചാറ്റോ നടത്തുന്നതും അവരുടെ സമൂഹ മാധ്യമ പോസ്റ്റുകളും ഫോട്ടോകളും പിന്തുടരുന്നതും വിഷമം വർധിപ്പിക്കും. മുന്നോട്ടു പോകണമെങ്കില്‍ ആ ആശയവിനിമയം പൂർണമായും അവസാനിപ്പിക്കണം. 

∙ ശരിയായ അവസാനം ആവശ്യം

അത്ര സുഖകരമായ രീതിയില്‍ ആവില്ല പല ബന്ധങ്ങളും അവസാനിക്കുക. ബ്രേക്കപ്പ് നടത്തിയാല്‍ ആ അധ്യായം പൂര്‍ണ്ണമായും അടയ്ക്കാതെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കില്ല. നിങ്ങളും പങ്കാളിയും ആ റിലേഷന്‍ഷിപ്പില്‍നിന്ന് എന്താണ് ആഗ്രഹിച്ചതെന്നും എന്തു കൊണ്ടാണ് ഇനിയും അതില്‍ തുടരാന്‍ സാധിക്കാത്തതെന്നും സംബന്ധിച്ച് മനസ്സ് തുറന്നൊരു ചര്‍ച്ച നിര്‍ബന്ധമാണ്. പ്രണയ ബന്ധത്തിന് ശരിയായ ഒരു അവസാനം ഉണ്ടായാല്‍ മാത്രമേ പിന്നീട് പശ്ചാത്താപവും വീണ്ടുവിചാരവും ഇല്ലാതിരിക്കൂ. 

ADVERTISEMENT

∙ സ്വയം വിലമതിക്കുക

പഴയ ബന്ധത്തിന്റെ മുറിവുണങ്ങുമ്പോള്‍ പുതിയൊരു വെളിച്ചത്തില്‍ സ്വയം നോക്കി കാണാന്‍ നമുക്ക് സാധിക്കും. സ്വയം വില മതിക്കാനും നമ്മുടെ ഗുണഗണങ്ങളെ കണ്ടെത്താനും ഇത് സഹായിക്കും. നിങ്ങളെ വിലമതിക്കാന്‍ എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്യാം. മാറ്റി വച്ച ഒരു ട്രിപ്പ്, പ്രണയ തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്താന്‍ കഴിയാതിരുന്ന വായന എന്നിങ്ങനെ സ്വയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി ചെയ്യുക.

English Summary : Ways to overcome break up depression